Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചാല്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ദീര്‍ഘകാലം സൂക്ഷിക്കാം
ഒട്ടുമിക്ക മസാല കറികളിലും ചേര്‍ക്കുന്ന ഒരു പ്രധാന ചേരുവയാണ് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്. കറികള്‍ക്ക് നല്ല സ്വാദ് പകരാനും, മണം നല്‍കാനും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റിന് സാധിക്കും. എന്നും പതിവായി ഇഞ്ചിയും വെളുത്തുള്ളിയും നന്നാക്കി ഉപയോഗിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിനാല്‍, പലരും, കടകളില്‍ നിന്നും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് വാങ്ങിക്കും. എന്നാല്‍, ഇത്തരത്തിൽ വാങ്ങിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റിന് ഒരു രുചി വ്യത്യാസവും, മണവ്യത്യാസവും ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ വീട്ടില്‍ തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കണം. അത്തരത്തില്‍ ദീര്‍ഘകാലം തയ്യാറാക്കി സൂക്ഷിക്കാവുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് റെസിപ്പി നോക്കാം. ഇത് ഏത് വിധത്തില്‍ സൂക്ഷിക്കണം എന്നും നോക്കാം.

ചേരുവകള്‍
60% വെളുത്തുള്ളി
40% ഇഞ്ചി
1 ടേബിള്‍സ്പൂണ്‍- ഓയില്‍
ഒരു ടേബിള്‍ സ്പൂണ്‍- വിനാഗിരി
അര ടീസ്പൂണ്‍- ഉപ്പ്
തയ്യാറാക്കേണ്ട വിധം
ഇവ എല്ലാം മിക്സിയുടെ ചെറിയ ജാറില്‍ ഇട്ട് വെള്ളം ചേര്‍ക്കാതെ നല്ലപോലെ പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കണം. അരയ്ക്കുന്നതിന് മുന്‍പ് വെളിത്തുള്ളി. ഇഞ്ചി എന്നിവയുടെ തൊലി കളയാന്‍ നല്ലപോലെ ശ്രദ്ധിക്കുക. ചിലര്‍ വെളുത്തുള്ളിയുടെ തൊലി കളയാതെ ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്നതാണ് നല്ലത്.
സൂക്ഷിക്കേണ്ട വിധം
കഴുകി ഉണക്കിയെടുത്ത നല്ലൊരു ചില്ലുകുപ്പി എടുക്കുക. ഇതില്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് നിറയ്ക്കുക. അതിനുശേഷം വായു കടക്കാത്ത വിധത്തില്‍ നല്ലപോലെ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ചിലര്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതും കാണാം. പക്ഷേ, ഈ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഫ്രീസറില്‍ വെച്ചില്ലെങ്കിലും ആഴ്ചകളോളം ചീത്തയാകാതെ ഇരിക്കുന്നതാണ്. കാരണം, ഇതില്‍ വെള്ളം ചേര്‍ത്തിട്ടില്ല. അതുപോലെ, വിനാഗിരിയും ചേര്‍ത്തിരിക്കുന്നു. അതിനാൽ പൂപ്പല്‍ വരുമെന്ന ഭയം വേണ്ട. സ്വാദിലും, മണത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതും അല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തുറന്ന് വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുറന്ന് വെയ്ക്കുന്നത് വേഗത്തില്‍ ചീത്തയാകാന്‍ കാരണമാകും. അതുപോലെ, രുചി വ്യത്യാസം വരുന്നതിനും കാരണമാണ്. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കാന്‍ തിരഞ്ഞെടുക്കുന്ന പാത്രം നല്ല വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്. കാരണം, ഈ പാത്രത്തില്‍ എന്തെങ്കിലും ഭക്ഷ്യവസ്തുക്കളുടെ മണം ഇരുന്നാല്‍, ഇത് അഞ്ചി വെളുത്തുള്ളി പേസ്റ്റിലേയ്ക്ക് വേഗത്തില്‍ പിടിക്കുന്നു. ഇത് രുചി വ്യത്യാസത്തിന് കാരണമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
