Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
കറിവേപ്പ് തളിര്‍ത്ത് വരാന്‍ പുളിച്ച കഞ്ഞിവെള്ളം
ഏത് കറിയിലും കറിവേപ്പ് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ കറിവേപ്പ് വളര്‍ത്തിക്കൊണ്ട് വരിക എന്ന് പറയുന്നത് അല്‍പം പ്രശ്‌നമുള്ള പണിയാണ്. എന്നാല്‍ പിടിച്ച് കഴിഞ്ഞാലാകട്ടെ പിന്നീട് ചുറ്റിനും കറിവേപ്പ് മാത്രമായിരിക്കും. എന്നാല്‍ സ്വന്തമായി കറിവേപ്പ് ഇല്ലാത്തവര്‍ക്കും കറിവേപ്പ് കറിയില്‍ ഉപയോഗിക്കണമല്ലോ? എന്നാല്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞാല്‍ കറിവേപ്പെല്ലാം ചീഞ്ഞ് പോവുന്നു എന്നതും പലരുടേയും പരാതിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കറിവേപ്പ് വളര്‍ത്തുന്നവര്‍ക്ക് നല്ലതു പോലെ വളരുന്നതിനും സൂക്ഷിച്ച് വെക്കുന്നവര്‍ക്ക് ഒരു മാസത്തിലധികം കറിവേപ്പ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും ചില പൊടിക്കൈകള്‍ ഉണ്ട്.
കറിവേപ്പിനെ ഇത്രത്തോളം പ്രിയങ്കരമാക്കുന്നത് കറിവേപ്പിലുള്ള ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പ് വളരെയധികം സഹായിക്കുന്നു. പുറത്ത് നിന്ന് കറിവേപ്പ് വാങ്ങിക്കുമ്പോള്‍ അതിലുള്ള വിഷം എത്രത്തോളമെന്ന് പറയാന്‍ പോലും സാധിക്കില്ല. അത്രക്കധികമായിരിക്കും വിഷത്തിന്റെ കളി. എന്നാല്‍ ഇതിനെല്ലാം പരിഹാരമാണ് നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന കറിവേപ്പ്. കറിവേപ്പ് വീട്ടില്‍ വളര്‍ത്തുന്നതിനും കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

പുറത്ത് നിന്ന് വാങ്ങിക്കുമ്പോള്‍
കറിവേപ്പില പുറത്ത് നിന്ന് വാങ്ങിക്കുമ്പോള്‍ അത് വൃത്തിയായി കഴുകണം. അതിനായി ാെരു പാത്രം എടുത്ത് അതില്‍ അല്‍പം മഞ്ഞള്‍പ്പൊടിയോ ഉപ്പോ ഇട്ട് അതില്‍ കറിവേപ്പ് പത്ത് മിനിട്ട് മുക്കി വെക്കുക. ശേഷം ഇത് വൃത്തിയായി ശുദ്ധമായ വെള്ളത്തില്‍ കഴുകി ഉണക്കിയ ശേഷം വായു കടക്കാത്ത കുപ്പിയിലോ പ്ലാസ്റ്റിക് കവറിലോ സൂക്ഷിച്ച് വെക്കുക. എത്ര ദിവസം വേണമെങ്കിലും ഇത് കേടുവരാതിരിക്കും.

പറിച്ചെടുക്കുന്നവ
വീട്ടു വളപ്പില്‍ നിന്ന് തന്നെ പറിച്ചെടുക്കുന്നവയാണെങ്കില്‍ പോലും നല്ലതു പോലെ വൃത്തിയാക്കി കഴുകി ഇതിലെ വെള്ളം പൂര്‍ണമായും കളഞ്ഞ് തണ്ടുകളായി അടര്‍ത്തി മാറ്റുക. ഇതിനു ശേഷം ഇത് വായു കടക്കാത്ത കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എത്ര ദിവസം വേണമെങ്കിലും ഇത് സൂക്ഷിച്ച് വെക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുകയില്ല.

ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം
ഇലയായി സൂക്ഷിച്ചാല്‍ ചീത്തയാവുമെന്ന സംശയിക്കുന്നവര്‍ക്ക് കറിവേപ്പില നല്ലതു പോലെ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കുന്നതും നല്ലതാണ്. ഇങ്ങനെ സൂക്ഷിച്ചെന്ന് കരുതി ഒരിക്കലും ഇതിന്റെ ഗുണമോ മണമോ ഇല്ലാതാവുന്നില്ല. ഈ രീതിയിലും സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പലപ്പോഴും ഇത് തൈരില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്.

കറിവേപ്പ് വളരാന്‍
കറിവേപ്പ് മുരടിക്കാതെ വളരാന്‍ പല വിധത്തിലുള്ള വഴികളും തേടുന്നവരാണ് നമ്മള്‍. എന്നാല്‍ എത്രയൊക്കെ പരിശ്രമിച്ചിട്ടും കറിവേപ്പ് വളരുന്നില്ലെങ്കില്‍ ഇനി താഴെ പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ച് നോക്കൂ. ഉറപ്പായും ഫലം ലഭിക്കും എന്നത് സംശയിക്കേണ്ട കാര്യമില്ല.

പുളിച്ച കഞ്ഞി വെള്ളം
പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ സംരക്ഷിക്കുന്നു. ഇത് മുരടിച്ച് നില്‍ക്കുന്ന കറിവേപ്പിന് ഊര്‍ജ്ജവും ആരോഗ്യവും നല്‍കി വളരാന്‍ സഹായിക്കുന്നു. പുളിച്ച കഞ്ഞിവെള്ളം ഇനി തൊടിയിലൊഴിക്കും മുന്‍പ് കറിവേപ്പുണ്ടെങ്കില്‍ അതിന് മുകളില്‍ ഒഴിച്ച് കൊടുക്കുക.

കഞ്ഞി വെള്ളത്തിന്റെ ഗുണം
കഞ്ഞിവെള്ളം കീടങ്ങളെ ഒഴിവാക്കാന്‍ മാത്രമല്ല പുതിയ തളിരിലകള്‍ വരുന്നതിനും സഹായിക്കുന്നു. പുതിയ തളിരിലകള്‍ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ മുന്നില്‍. കറിവേപ്പിനു ചുവട്ടില്‍ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകള്‍ കറിവേപ്പില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല കഞ്ഞിവെള്ളത്തിന്റെ മണം കീടങ്ങളെ അകറ്റുകയും ചെയ്യുന്നു. പുളിച്ച കഞ്ഞി വെള്ളം തന്നെ വേണമെന്നില്ല, ഏത് കഞ്ഞിവെള്ളമായാലും ഇത് മികച്ചതാണ്.

ശ്രദ്ധിക്കേണ്ടത് ഇത്
എന്നാല്‍ കറിവേപ്പ് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിയ്ക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച് പോവുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ.

ചാരം വിതറുന്നത്
ചിലര്‍ കറിവേപ്പ് വളര്‍ത്തുമ്പോള്‍ അതിനു ചുവട്ടില്‍ ചാരം ഇടാറുണ്ട്. ഇത് എന്തിനാണെന്ന് അറിയാമോ? ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിയ്ക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്. ഇത് കറിവേപ്പിനെ പെട്ടെന്ന് വളരാന്‍ സഹായിക്കുന്നു. അതിലുപരി കറിവേപ്പിന്റെ ഇലകള്‍ക്ക് കൂടുതല്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇല പറിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. ഇനി മുതല്‍ ഇത്തരം രീതിയില്‍ ഒന്ന് പറിച്ചെടുത്ത് നോക്കൂ. ഇതെല്ലാം കറിവേപ്പ് വളരുന്നതിന് സഹായിക്കുന്ന ഒന്നാണ്.

ചെടി ഉയരം വെയ്ക്കരുത്
ഇത്തരത്തില്‍ ഇലകള്‍ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുന്നില്ല. ഇതാണ് കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് നല്ലതും. അധികം ഉയരത്തില്‍ മരം കണക്കെ വളര്‍ന്നാല്‍ അത് കറിവേപ്പിലയുടെ വളര്‍ച്ചയില്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇല കുറവായിരിക്കും ഇത്തരം മരങ്ങളില്‍.

വളങ്ങള്‍
വിവിധ തരത്തിലുള്ള വളങ്ങള്‍ കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കാം. ഇത് ഇല വളരാനും ഈര്‍പ്പത്തിനും കാരണമാകുന്നു. പെട്ടെന്ന് തന്നെ കറിവേപ്പ് തളിര്‍ത്ത് വരുന്നതിന് ഈ വളം സഹായിക്കുന്നു.



Click it and Unblock the Notifications











