Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
വീട്ടില്‍ നായയെ വളര്‍ത്തുന്നുണ്ടോ? ഒരിക്കലും ഈ ആഹാരങ്ങള്‍ നല്‍കരുത്
ഇന്ന് മിക്ക വീടുകളിലും നായ്ക്കളെ വളര്‍ത്തുന്നുണ്ട്. വീട്ടില്‍ നായകളെ വളര്‍ത്തുമ്പോള്‍ പലരും അവര്‍ കഴിക്കുന്ന ആഹാരങ്ങള്‍ നായ്ക്കള്‍ക്ക് നല്‍കുന്നത് കാണാം. എന്നാല്‍, എല്ലാ ആഹാരങ്ങളും മനുഷ്യന് കഴിക്കുന്നത് പോലെ നായ്ക്കള്‍ക്ക് ചേരണമെന്നില്ല. ചിലത്, ദോഷകരമായി ഭവിക്കാനും കാരണമായേക്കാം. അതിനാല്‍, നായ്ക്കളെ വളര്‍ത്തുമ്പോള്‍ നല്കാന് പാടില്ലാത്ത ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മുന്തിരി
മനുഷ്യന് മുന്തിരി ഒരുപാട് ഇഷ്ടമാണ്. മിക്ക വീടുകളിലും പലപ്പോഴായി വാങ്ങുന്ന ഒരു സിട്രസ്സ് പഴമായിരിക്കും മുന്തിരി. മുന്തിരി പതിവായി കഴിക്കുന്നവരില്‍ ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, നായ്ക്കള്‍ക്ക് ഒരിക്കലും നല്കാന് പാടില്ലാത്ത ആഹാരങ്ങളില്‍ ഒന്നാണ് മുന്തിരി. നായ്ക്കള്‍ക്ക് മുന്തിരി, അല്ലെങ്കില്‍ മുന്തിരി ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങള്‍, അല്ലെങ്കില്‍ ഉണക്കമുന്തിരി എന്നിവ നല്‍കുന്നത് നായകളുടെ ശരീരത്തില്‍ വിഷാംശം എത്തുന്നതിനും, തന്മൂലം വൃക്ക രോഗങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.
കൂണ്
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് കൂണ്. പച്ചക്കറികള്‍ ഇഷ്ടമില്ലാത്തവര്‍ പോലും കൂണ് കഴിക്കാറുണ്ട്. നല്ലരീതിയില്‍ ശരിയായ വിധത്തില്‍ തയ്യാറാക്കിയാല്‍ കൂണ് കഴിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നതാണ്. എന്നാല്‍ ഇതേ കൂണ് നായ്ക്കള്‍ക്ക് നല്‍കുന്നത് നല്ലതല്ല. ചിലര്‍ കൂണ് സൂപ്പ്, അല്ലെങ്കില്‍ വേവിച്ച കൂണ് എന്നിവ നായകള്‍ക്ക് നല്‍കുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്നതിലൂടെ കൂണില്‍ ഏതെങ്കിലും തരത്തില്‍ അടങ്ങിയിരിക്കുന്ന ഫംഗല്‍ ബാധകള്‍, അല്ലെങ്കില്‍ അണുക്കള്‍ മൃഗങ്ങളുടെ ശരീരത്തിലേയ്ക്ക് എത്താനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍, കൂണ് നല്കാതിരിക്കാന് ശ്രദ്ധിക്കുക. പഴകിയതും പുളിച്ചതുമായ കറികളില്‍ ചേര്‍ത്ത് കൂണ് ഒരിക്കലും നല്‍കരുത്.
തക്കാളി
ഇന്ന് ഇന്ത്യയില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് തക്കാളി. തക്കാളി ഒട്ടുമിക്ക കറികളിലേയും സ്ഥിര സാന്നിധ്യമാണ്. ഇത്തരത്തില്‍ തക്കാളി ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങള്‍, അതുപോലെ, പച്ചതക്കാളി എന്നിവ നായ്ക്കള്‍ക്ക് നല്കാതിരിക്കാന് ശ്രദ്ധിക്കുക. പ്രത്യേകിച്ച്, അധികം പഴുക്കാത്തതും, പച്ച നിറമുള്ളതുമായ തക്കാളി നായകളുടെ ശരീരത്തില്‍ എത്തിയാല്‍, ഇത്തരം തക്കാളിയിൽ അടങ്ങിയിരിക്കുന്ന സൊലാനിന്‍ നായകളുടെ ശരീരത്തില്‍ പ്രവേശിക്കുകയും ഒരു വിഷമുള്ള വസ്തുവിനെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.
സവാള
നായ്ക്കള്‍ക്ക് ഒരിക്കലും നല്കാന് പാടില്ലാത്ത ആഹാരങ്ങളില്‍ ഒന്നാണ് സവാള. സവാള പച്ചയ്ക്ക്, അല്ലെങ്കില്‍ മറ്റു ആഹാരങ്ങളുടെ കൂടെ ചേര്‍ത്ത് നല്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഇതില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ നായ്ക്കളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ഇല്ലാതാക്കുന്നു. ഇത് നായ്ക്കളില്‍ അനീമിയ ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഐസ്ക്രീം
ചിലര്‍ നായകള്‍ക്ക് ഐസ്ക്രീം നല്‍കുന്നത് കാണാം. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കാണിക്കുന്നത് കണ്ട്, നായ്ക്കള്‍ക്ക് ഇത്തരം സാധനങ്ങള്‍ വാങ്ങി നല്കുന്ന ഒട്ടനവധി ആളുകളുണ്ട്. എന്നാല്‍, ഐക്രീം തയ്യാറാക്കിയിരിക്കുന്നത് പാലുകൊണ്ടാണ്. ഇതില്‍ ലാക്ടോസ് അടങ്ങിയിരിക്കുന്നു. ഇത് നായക്കളില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
