Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഒരൊറ്റ ഈച്ചപോലും ഏഴയലത്ത് വരില്ല
തണുപ്പുകാലമാകുന്നതോടെ വീട്ടില്‍ പല വീടുകളിലും ഈച്ചശല്യം പെരുകാറുണ്ട്. അടുക്കളിയില്‍, തീന്മേശയില്, ആഹാരസാധനങ്ങള്‍ വെയ്ക്കുന്ന സ്ഥലത്ത്, അതുപോലെ, പല സ്ഥലത്തായി ഈച്ചകള്‍ വന്നിരിക്കും. ഈച്ചകള്‍ വീട്ടില്‍ പെരുകിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, വയറിളക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് ഈച്ചകളുടെ സാന്നിധ്യം കാരണമാകുന്നുണ്ട്. അതിനാല്‍, ഈച്ചകളെ വീട്ടില്‍ നിന്നും തുത്തേണ്ടത് അനിവാര്യം തന്നെ.

വളരെ ഫലപ്രദമായ രീതിയില്‍ വീട്ടില്‍ നിന്നും ഈച്ചകളെ തുരത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
എസ്സന്‍ഷ്യല്‍ ഓയില്‍സ്
ഗ്രാമ്പൂ, തുളസി, ലെമണ്‍ഗ്രാസ്സ്, വിനാഗിരി ഉപയോഗിച്ച് ഈച്ചകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി തുളിസിയോ, അല്ലെങ്കില്‍ ഗ്രാമ്പൂ അതുമല്ലെങ്കില്‍ മേല്പറഞ്ഞവയില് ഏതെങ്കിലും ഒരു സാധനത്തിന്റെ എസ്സന്‍ഷ്യല്‍ ഓയില്‍ എടുക്കുക. ഇന്ന് മാര്‍ക്കറ്റില്‍ ഇവ വാങ്ങാന്‍ ലഭിക്കുന്നതാണ്. ഈ എസ്സന്‍ഷ്യല്‍ ഓയില്‍ ഒരു മൂന്ന് തുള്ളി എടുക്കണം. അതുപോലെ, അരകപ്പ് വിനാഗിരി, അല്ലെങ്കില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എടുക്കുക. അതുപോലെ, ഗ്രാമ്പു ഒരു 10 എണ്ണം ചതച്ചതും എടുക്കുക. ഇവ എല്ലാം നല്ലപോലെ മിക്സ് ചെയ്ത് വെയ്്ക്കണം. അതിനുശേഷം ഈച്ച പ്രധാനമായും കാണുന്ന ഭാഗത്ത് ഓരോ തുള്ളികള്‍ വീതം ആക്കി വെയ്ക്കുക. ഇത്തരത്തില്‍ വീടിന്റെ മുക്കിലും മൂലയിലും ഇത്തരത്തില്‍ ചെയ്യുന്നത് ഈച്ചകളെ അകറ്റാന്‍ വളരെയധികം സഹായിക്കുന്നതാണ്.
വിനാഗിരിയും സോപ്പും
ഈച്ചകളെ അകറ്റാന്‍ വിനാഗിരി നല്ലതാണ്. ഒരു ബൗളില്‍ വിനാഗിരിയും ഇതിലേയ്ക്ക് കുറച്ച് പാത്രം കഴുകുന്ന സോപ്പും ചേര്‍ക്കണം. ഇവ നല്ലപോലെ മിക്സ് ചെയ്ത് വെയ്ക്കുക. അതിനുശേഷം ഈ ബൗള്‍ ഒരു ട്രാന്സപരന്റായിട്ടുള്ള ഗ്ലാസ്സ് കവര്‍ ഉഫയോഗിച്ച് കവര്‍ ചെയ്യുക. ഈ കവറില്‍ ചെറിയ ദ്വാരങ്ങള്‍ ഇടണം. ഈ ദ്വാര്തതിലൂടെ ഈ ലായനിയുടെ ണണം പുറത്തേയ്ക്ക് വരും. ഈ മണം ഈച്ചകളില്‍ എത്തുമ്പോള്‍ ഇവര്‍ ഈ മണം ഉള്ള പാത്രത്തിനടുത്ത് വരികയും ദ്വാരത്തിലൂടെ പാത്രത്തിലേയ്ക്ക് കടക്കുകയും ചെയ്യും. പാത്രത്തില്‍ വിനാഗിരി, സോപ്പ് മിശ്രിതം ആയതിനാല്‍, ഈച്ചകള്‍ക്ക് വേഗത്തില്‍ പുറത്തേയ്ക്ക് കടക്കാന്‍ സാധിക്കാതിരിക്കുകയും ചത്തുപോവുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാലിന്യങ്ങള്‍ വീട്ടില്‍ വെയ്ക്കാതിരിക്കുക. മാലിന്യങ്ങള്‍ നല്ലപോലെ അടച്ചുവെയ്ക്കണം. അതുപോലെ ആഹാരങ്ങള്‍ നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കുക. വീടിനടുത്ത് പുല്ലുകള്‍ വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. രാത്രിയില്‍ വീടിന് പുറത്ത് ലൈറ്റ് ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈച്ചകള്‍ ഈ ലൈറ്റ് കണ്ട് വീട്ടില്‍ കയറാം. മൃഗങ്ങളുടെ മാലിന്യങ്ങള്‍ വീട്ടില്‍ പരമാവധി ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ നിന്നും ഈച്ചകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
