Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വീട്ടിലെ ഈച്ചശല്യം ഇല്ലാതാക്കാന്‍ ഒരു കിടിലന്‍ ഈച്ചക്കെണി
Insect-free home : ഒരു ഭക്ഷണസാധനം പോലും തുറന്നുവെക്കാന്‍ പറ്റാത്ത സ്ഥിതി. ഭക്ഷണത്തില്‍ മാത്രമല്ല ചിലപ്പോള്‍ കയ്യിലും മുഖത്തും വന്നിരുന്ന് ശല്യം ചെയ്യല്‍. ചക്കയും മാങ്ങയും അടക്കം പഴങ്ങള്‍ക്ക് ചുറ്റി പാട്ടുംപാടി നടപ്പ്. സംഗതി ആലങ്കാരികമാണെങ്കിലും വേനല്‍ക്കാലത്തെ ഈച്ചശല്യം അത്ര സുഖമുള്ള കാര്യമല്ല.

നല്ല തേന്‍വരിക്ക ചക്കയും തേനൂറും മാമ്പഴവും ഇഷ്ടം പോലെ കഴിക്കാനാകുമെങ്കിലും വേനലിലെ ചൂടും ഈച്ചശല്യവും ആര്‍ക്കും സഹിക്കാനാകുന്ന ഒന്നല്ല. പഴയീച്ചയും സാധാ ഈച്ചയും ആരുടെയും അനുവാദം ചോദിക്കാതെ വീടുകളില്‍ വിലസും. പഴങ്ങളുടെ സീസണ് അവസാനിക്കാത അവയ്ക്ക് വീടുകളില്‍ നിന്ന് ഒരു പടിയിറക്കം ഇല്ല. പക്ഷേ അവയെ വീട്ടില്‍ നിന്നും തുരത്താന്‍ ചില ലളിതമായ വഴികള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഭക്ഷണം എപ്പോഴും അടച്ചുവെക്കുക
വീട്ടിനുള്ളിലെ ഈച്ചശല്യം ഇല്ലാതാക്കാന്‍ ആദ്യം ചെയ്യാന്‍ സാധിക്കുന്ന കാര്യം ഭക്ഷണങ്ങളും പഴങ്ങളും അടച്ചുവെക്കുക എന്നതാണ്. അമിതമായി പഴുത്തവ എത്രയും വേഗം ഉപയോഗിക്കുക. കാരണം ഇവയുടെ ഗന്ധമാണ് ഈച്ചകളെ ആകര്‍ഷിക്കുന്നത്.
ഈച്ചക്കെണി
ഈച്ചശല്യം ഇല്ലാതാക്കാന്‍ ഈച്ചക്കെണി തയ്യാറാക്കാനാകും. വിനാഗിരി ആണ് ഇതിന് വേണ്ടത്.ഒരു പാത്രത്തില്‍ കുറച്ചുവെള്ളം എടുത്ത് അതിലേക്ക് ആപ്പിള്‍ സിഡര്‍ വിനാഗിരി ഒഴിക്കുക. അതിലേക്ക് കുറച്ച് പാത്രം കഴുകുന്ന സോപ്പോ, ലിക്വിഡോ ഇട്ടുകൊടുക്കുക. ഈ മിശ്രിതത്തിന്റെ ഗന്ധം ഈച്ചകളെ ആകര്‍ഷിക്കും. അവ ഈ ദ്രാവകത്തില്‍ വന്നുവീഴുകയും ചെയ്യും.
ശുചിത്വം പ്രധാനം
അടുക്കളയും ഊണുമുറിയും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. വേനല്‍ക്കാലത്ത് ഈച്ചകളുടെ വിഹാരകേന്ദ്രം ഈ രണ്ട് ഇടങ്ങളാണ്. അതുകൊണ്ട് ഒരു തുള്ളി ഭക്ഷണ അവശിഷ്ടമോ പഴച്ചാറോ ഇല്ലാതെ എപ്പോഴും പ്രതലങ്ങള്‍ തുടച്ച് വൃത്തിയാക്കി വെക്കുക. മാലിന്യം കൃത്യമായി നിര്‍മാര്‍ജനം ചെയ്യുക.
കംപോസ്റ്റുകള്‍ അടച്ചുവെക്കുക
വീട്ടിലെ മാലിന്യം ചെടികള്‍ക്കുള്ള വളമാക്കി മാറ്റുന്ന ജൈവ കമ്പോസ്റ്റുകള്‍ മിക്ക വീടുകളിലും ഉണ്ടാകും. പക്ഷേ ഇവ ഒരു കാരണവശാലും തുറന്നിടരുത്. ഈച്ചകളെയും പ്രാണികളെയും മറ്റ് ജീവികളെയും ആകര്‍ഷിക്കുന്ന സ്ഥലമാണിത്.
വിടവുകള്‍ അടയ്ക്കുക
പല്ലി, പാറ്റ പോലുളള താരതമ്യേന വലിയ പ്രാണികളുടെ ശല്യം കുറയ്ക്കാന്‍ എപ്പോഴും വാതിലുകള്‍ അടച്ചിടുകയും ചുമരിലെ വിടവുകളും ദ്വാരങ്ങളും അടയ്്കകുകയും ചെയ്യുക.
്പ്രകൃതിദത്ത പരിഹാരങ്ങള്‍
ചില സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധച്ചെടികളുടെയും രൂക്ഷഗന്ധം പ്രാണികളെ അകറ്റിനിര്‍ത്തും. വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പു, പുതിനയില, ലെമണ്ഗ്രാ എന്നിവയ്ക്കെല്ലാം ഈച്ചകള്‍ക്ക് ഇഷ്ടമില്ലാത്ത ഗന്ധമാണ്. ഒരുപരിധി വരെ ഈച്ചകളെ അകറ്റാന്‍ ഇവ ഫലപ്രദമാണ്.
കഴിച്ച പ്ലേറ്റുകള്‍ അപ്പപ്പോള്‍ കഴുകുക
ഭക്ഷണം കഴിച്ചതും തയ്യാറാക്കിയതുമായ പാത്രങ്ങള്‍ എപ്പോഴെങ്കിലും കഴുകുന്ന ശീലം മിക്ക വീടുകളിലും ഉണ്ട്. അത് അത്ര നല്ല കാര്യമല്ല. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ള പാത്രങ്ങള്‍ ഈച്ചകളെയും പ്രാണികളെയും ആകര്‍ഷിക്കുകയും. അപ്പോള്‍ തന്നെ കഴുകിവെക്കാന്‍ സമയമില്ലെങ്കില്‍ കുറഞ്ഞപക്ഷം അതിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വെറുതെ വെള്ളത്തില്‍ കഴുകിവെക്കുക. പ്രത്യേകിച്ച് രാത്രി കഴിച്ച ആഹാരത്തിന്റെ പാത്രങ്ങള്‍ രാവിലെ കഴുകുന്ന ശീലമുള്ളവര്‍.
മറ്റൊരു ഈച്ചക്കെണ്ണി
ഒരു നീളമുള്ള ഗ്ലാസ് എടുത്ത് അതില്‍ ഒരു കഷ്ണം പേപ്പര്‍ ചുറ്റുക. പേപ്പറിന്റെ കോണ്‍ ആയ വശം താഴെയും തുറന്ന ഭാഗം ഗ്ലാസിന്റെ മുകളിലും വരത്തക്കവിധം വെക്കുക. ഇനി ഗ്ലാസ്സില്‍ കുറച്ച് വെള്ളവും അതില്‍ കുറച്ച് പഴക്കഷ്ണങ്ങളും ഇടുക. പഴത്തിന്റെ ഗന്ധത്തില്‍ ആകൃഷ്ടരായി പറക്കുന്ന ഈച്ചകള്‍ വെള്ളത്തില്‍ വന്നുവീഴും.



Click it and Unblock the Notifications
