Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അടുക്കളയില്‍ ഭക്ഷണത്തിന്റെ മണമോ? അകറ്റാന്‍ ഇതൊന്ന് തിളപ്പിച്ചാല്‍ മതി
ഭക്ഷണം പാചകം ചെയ്ത് കഴിഞ്ഞാല്‍ അടുക്കളയില്‍ കറികളുടെയും ഭക്ഷണസാധനങ്ങളുടെയും മണം ദീര്‍ഘനേരം തളം കെട്ടികിടക്കാറുണ്ട്. പുറത്ത് നിന്ന് ഒരു വ്യക്തി വീട്ടില്‍ വന്നാല്‍, ആ വീട്ടില്‍ എന്തെല്ലാം സാധനങ്ങളാണ് പാചകം ചെയ്തിരിക്കുന്നത് എന്ന് ഈ മണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ദീര്‍ഘനേരം ഇത്തരം മണം അടുക്കളയിലും വീട്ടിലും കെട്ടികിടക്കുന്നത് ചിലരില്‍ മനം മടുപ്പിക്കുന്നതിനും കാരണമാണ്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ അകറ്റാന്‍ ഒരു എളുപ്പവഴിയുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

വിനാഗിരി
വിനാഗിരി ഉപയോഗിച്ച് അടുക്കളയില്‍ തളം കെട്ടി കിടക്കുന്ന ആഹാരത്തിന്റെ മണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി, ഒരു പാത്രത്തില്‍ കുറച്ച് വിനാഗിരി എടുക്കുക. ഇത് ചെറുതീയില്‍ വെച്ച് തിളപ്പിക്കണം. കുറഞ്ഞത് 10 അല്ലെങ്കില്‍ 15 മിനിറ്റ് തിളപ്പിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത് അടുക്കളയില്‍ നിന്നും ഭക്ഷണത്തിന്റെ മണം ആഗിരണം ചെയ്തെടുക്കുകയും, അടുക്കളയില്‍ റിഫ്രഷിംഗ് മണം നിലനില്ക്കാന് സഹായിക്കുകയും ചെയ്യുന്നതാണ്.
നാരങ്ങയുടെ തൊലി
നാരങ്ങയില്‍ സിട്രിക് അടങ്ങിയിരിക്കുന്നതിനാല്‍, ഭക്ഷണത്തിന്റെ ണണം, അതുപോലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ദുര്‍ഗന്ധം എന്നിവയെല്ലാം അകറ്റാന്‍ വളരെയധികം സഹായിക്കുന്നതാണ്. ഇതിനായി ചെറുനാരങ്ങയുടെ, അല്ലെങ്കില്‍ ഓറഞ്ചിന്റെ തൊലി എടുത്ത് കുറച്ച് വെള്ളത്തില്‍ തിളപ്പിക്കുക. ചെറുതീയില്‍ വെച്ച് 15 അല്ലെങ്കില്‍ 20 മിനിറ്റ് തിളപ്പിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അടുക്കളയില്‍ നിന്നും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.
ബേക്കിംഗ് സോഡ
അടുക്കളയില്‍ നിന്നും ആഹാര സാധനങ്ങളുടെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ വളരെ ഫലപ്രദമാണ്. ഇതിനായി ആദ്യം നാല് അല്ലെങ്കില്‍ 5 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക്, കുറച്ച് വിനാഗിരിയും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.അതിനുശേഷം നാരങഅങ ഒരു ചെറിയ കഷ്ണം എടുത്ത്, ഈ മിശ്രിതത്തില്‍ മുക്കി, പാത്രങ്ങളും അടുക്കളയും ക്ലീന്‍ ചെയ്യുക. ഇത് അടുക്കളയില്‍ നിന്നും ആഹാരസാധനങ്ങളുടെ മണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
നാരങ്ങയും ഉപ്പും
നാരങ്ങയും ഉപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ മിശ്രിതം, അടുക്കളയില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ മണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ ഒരു ഗ്ലാസ്സ് വെള്ളം, ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേയ്ക്ക് രണ്ട് കഷ്ണം ചെറുനാരങ്ങ ചേര്‍ക്കുക. ഒപ്പം കല്ലുപ്പും ചേര്‍ക്കുക. കുറച്ച് നേരം തിളപ്പിക്കണം. അതിനുശേഷം ഈ വെള്ളം സ്പ്രേ ബോട്ടിലിലേയ്ക്ക് മാറ്റുക. അടുക്കളയില്‍ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് ഭക്ഷണ സാധനങ്ങളുടെ മണം നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ആഹാരം പാചകം ചെയ്യുമ്പോള്‍ ജനാല തുറന്നിടുന്നത് മണം അടുക്കളയില്‍ തളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്. അടുക്കള പാചകം ചെയ്യുന്നതിന്റെ കൂടെ, വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പാചകം ചെയ്ത് കഴിഞ്ഞാല്‍ ഭക്ഷണ സാധനങ്ങള്‍ മൂടി വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണാവശ്ഷ്ടങ്ങള് അടുക്കളയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. അടുക്കള വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
