Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ക്ലീന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫാനില്‍ പൊടിപിടിക്കുകയില്ല
ദിവസേന വീട് എത്ര വൃത്തിയാക്കിയാലും വീട്ടിലെ സീലിംഗ് ഫാന്‍ എല്ലായ്പ്പോഴും പൊടി പിടിച്ച് അഴുക്ക് നിറഞ്ഞ് ഇരിക്കുന്നത് കാണാം. ആഘോഷങ്ങള്‍ വരുമ്പോള്‍, അല്ലെങ്കില്‍ മസത്തിലൊരിക്കല് മാത്രമായിരിക്കും പലരും സീലിംഗ് ഫാന്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നത് തന്നെ.

ദീര്‍ഘകാലം ക്ലീന്‍ ചെയ്യാതെ, പെട്ടെന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ഫാന്‍ വൃത്തിയായി കിട്ടാനുള്ള സാധ്യതയും കുറവാണ്. കൂടാതെ, പലര്‍ക്കും, അമിതമായി പൊടി അടിക്കുന്നത് മൂലം അലര്‍ജി പ്രശ്നങ്ങളും ഉണ്ടായേക്കാം. ഫാന്‍, വാങ്ങിയ അന്നുമുതല്‍ എന്നും പുതുപുത്തനായി ഇരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
പതിവാക്കേണ്ടത്
അകത്തളങ്ങളില്‍ പൊടി കെട്ടി കിടന്നാല്‍, അത് ഫാനില്‍ പൊളി പിടിക്കാനും, അഴുക്ക് വേഗത്തില്‍ നിറയുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍, എന്നും പതിവായി വീട് അടിച്ചുവാരാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ പൊടി ഇല്ലെന്ന് ഉറപ്പു വരുത്തുക. അതുപോലെ, വീട് അടിച്ചുവാരുന്നതിന്റെ ഒപ്പം ഫാനില്‍ നിന്നും പൊടി തട്ടി കളയാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ പതിവായി ചെയ്യുന്നത് ഫാനില്‍ പൊടി നിറയാതിരിക്കാന്‍ സഹായിക്കുന്നതാണ്.
വിനാഗിരി- സോപ്പ്
വീട് തുടച്ച് വൃത്തിയാക്കുന്ന അന്ന് ഫാനും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി വിനാഗിരിയും സോപ്പും ഉപയോഗിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. അതുപോലെ ഇതിലേയ്ക്ക് മൂന്ന് അല്ലെങ്കില്‍ നാല് തുള്ളി സോപ്പ് ലിക്വിഡ് ചേര്‍ക്കുക. ഇവ മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് ഫാനില്‍ സ്പ്രേ ചെയ്യുക. അതിനുശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത് ഫാനില്‍ നിന്നും അഴുക്കെല്ലാം നീക്കം ചെയ്യാന്‍ സഹായിക്കും. ഫാന്‍ എല്ലായ്പ്പോഴും പുതുപുത്തനായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. എന്നും വീട്തുടയ്ക്കുമ്പോള് ഇതേ മാതൃകയില്‍ ഫാനും തുടച്ച് വൃത്തിയാക്കുക. എല്ലാ കാലത്തും ഫാന്‍ പുതുപുത്തനായിരിക്കാന്‍ ഈ ക്ലീനിംഗ് മെത്തേഡ് സഹായിക്കുന്നതാണ്.
നാരങ്ങയും സോപ്പും
ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. അതിനുശേഷം മൂന്ന് തുള്ളി സോപ്പും വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് ഒരു സ്പ്രേ ബോട്ടിലില്‍ ആക്കിയതിന് ശേഷം ഫാനില്‍ സ്പ്രേ ചെയ്യുക. അതിനുശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ചെയ്യുന്നത് ഫാന്‍ എല്ലായ്പ്പോഴും വൃത്തിയില്‍ സൂക്ഷിക്കാന്‍ സഹായിക്കും. കൂടാതെ ഫാനില്‍ നിന്നും അണുക്കളും അഴുക്കും നീക്കം ചെയ്യാനും ഈ വിദ്യ സഹായിക്കുന്നതാണ്.
ടൂത്ത് ബ്രഷ്
ഫാനിന്റെ എല്ലാ ഭാഗവും നല്ലപോലെ വൃത്തിയാക്കി എടുക്കാനും, പൊടി നീക്കം ചെയ്യാനും ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഫാനില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെറിയ പൊടികള്‍ പോലും വളരെ വൃത്തിയയായി നീക്കം ചെയ്യാന്‍ ടൂത്ത് ബ്രഷ് സഹായിക്കുന്നതാണ്. ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ വിനാഗിരി വെള്ളം, അല്ലെങ്കില്‍ സോപ്പ് വെള്ളം ഉപയോഗിച്ച് ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
