Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
വാഷിംഗ് മെഷീനിലെ കറയിളക്കണോ, നാരങ്ങനീരില്‍ ഇത് ചേര്ത്തൊരലക്ക്: ദുര്‍ഗന്ധവും മാറ്റും
ഇന്നത്തെ കാലത്ത് പലരും കല്ലില്‍ തുണിയലക്കുന്നത് വളരെ കുറവായിരിക്കും. വാഷിംഗ് മെഷീന് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. തിരക്കും ജോലിയും കുട്ടികളെ നോക്കലും എല്ലാം കൂടി ഒന്നിനും സമയം തികയാതെ വരുന്നത് തന്നെയാണ് വാഷിംഗ് മെഷീന് പോലുള്ളവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ സ്ഥിരമായി അലക്കാന്‍ മെഷീന് ഉപയോഗിക്കുന്നവരെങ്കില്‍ ഇടക്കൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് മെഷീനില്‍ ദുര്‍ഗന്ധവും കറയും അഴുക്കും സോപ്പും എല്ലാം അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇതെങ്ങനെ ക്ലീന്‍ ചെയ്യാം എന്നത് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്.
എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങള്‍ക്ക് വാഷിംഗ് മെഷീനില്‍ അടിഞ്ഞ് കിടക്കുന്ന കറയും അഴുക്കും ദുര്‍ഗന്ധവും എല്ലാം ഇല്ലാതാക്കാം. അതിനായി പ്രകൃതിദത്ത ചേരുവകള്‍ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് പ്രകൃതിക്കും ഒരു ദോഷവും വരുത്തുന്നില്ല മെഷീനും മോശമാക്കുന്നില്ല. മാത്രമല്ല വീടിനും വീട്ടുകാര്‍ക്കും സുരക്ഷിതവുമാണ് എന്നതും ഒരു ഗുണം തന്നെയാണ്. എന്തൊക്കെയാണ് ആ ചേരുവകള്‍ എന്ന് നോക്കാം.

വൈറ്റ് വിനാഗിരി
വൈറ്റ് വിനാഗിരി ഒരു ബഹുമുഖ ക്ലീനറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് മെഷീനില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന സോപ്പ് മാലിന്യങ്ങളും ധാതു നിക്ഷേപങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനായി ഡിറ്റര്‍ജന്റ് ഡ്രോയറില്‍ രണ്ട് കപ്പ് വിനാഗിരി ഒഴിച്ച് അല്പം ചൂടുവെള്ളം ലഭിക്കുന്ന ഹോട്ട് സൈക്കിള്‍ മോഡിലേക്ക് ഇടുക. ഈ പ്രക്രിയ ഡ്രമ്മും ഹോസസും വൃത്തിയാക്കുന്നതോടൊപ്പം തന്നെ ദുര്‍ഗന്ധത്തേയും ഇല്ലാതാക്കുന്നു. ഇത് രണ്ടാഴ്ച കൂടുമ്പോള്‍ ചെയ്യുന്നത് നല്ലതാണ്.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയാണ് മറ്റൊരു ഓപ്ഷന്. ഇത് നിങ്ങളുടെ വാഷിംഗ് മെഷീന് മികച്ചതാക്കുന്നു. അത് മാത്രമല്ല ഇത് ഡിയോഡറൈസ് ചെയ്യുകയും പാടുകളും കറയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഡ്രമ്മില്‍ അര കപ്പ് ചേര്‍ത്ത് ഒരു ചൂട് വെള്ളം വരുന്ന മോഡിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുക. ഈ രീതി ദുര്‍ഗന്ധം ഇല്ലാതാക്കാനും വാഷിംഗ് മെഷീന് തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ചെയ്ത് നോക്കൂ. നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
നാരങ്ങ നീര്
നാരങ്ങ നീര് അതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി ഡിറ്റര്‍ജന്റ് ഡ്രോയറില്‍ ഒഴിക്കുക. ഇത് ഉപയോഗിക്കുന്നത് വഴി അത് മെഷീന് അണുവിമുക്തമാക്കാനും മനോഹരമായ സുഗന്ധത്തിനും സഹായിക്കുന്നു. ഇതാകട്ടെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകുന്നില്ല. എന്ന് മാത്രമല്ല മെഷിന് നല്ല പുതുമയോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അവശ്യ എണ്ണകള്‍
ടീ ട്രീ അല്ലെങ്കില്‍ ലാവെന്‍ഡര്‍ പോലുള്ള അവശ്യ എണ്ണകള്‍ മെഷീന് വൃത്തിയാക്കുമ്പോള്‍ ചേര്‍ക്കാവുന്നതാണ്. ഇവ ചേര്‍ക്കുന്നത് മൂല് മെഷീനിലെ അഴുക്ക് നീക്കുകയും അത് കൂടാതെ സുഗന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മെഷീന് വൃത്തിയാക്കുന്നതിന് വേണ്ടി വിനാഗിരി അല്ലെങ്കില്‍ ബേക്കിംഗ് സോഡയ്ക്കൊപ്പം ഡിറ്റര്‍ജന്റ് ഡ്രോയറില്‍ 10 തുള്ളി ചേര്‍ക്കുക. ഈ കോമ്പിനേഷന്‍ ക്ലീനിംഗ് ശക്തി മികച്ചതാക്കുകയും അത് കൂടാതെ നല്ല സുഗന്ധം നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മെഷീന് പുതുമയുള്ളതാക്കുന്നു.
ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡ് പൂപ്പല്‍, കറ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്. അതിനായി ഡ്രമ്മിലേക്ക് ഒരു കപ്പ് ഒഴിച്ച് ഒരു ചൂടുവെള്ളം വരുന്ന മോഡ് പ്രവര്‍ത്തിപ്പിക്കുക. ഇത് മെഷീനിലെ എല്ലാ അവശിഷ്ടങ്ങളും അവശേഷിപ്പിക്കാതെ അണുവിമുക്തമാക്കുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ദുര്‍ഗന്ധത്തേയും കറകളേയും പൂര്‍ണമായും ഇല്ലാതാക്കാം. മെഷീന് ആകട്ടെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ സംരക്ഷിക്കുന്നതിനും സാധിക്കുന്നു.
ഉപ്പ്
ഉപ്പ് നല്ലൊരു ക്ലീനറാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത് മെഷീന് വൃത്തിയാക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ മെഷീന്റെ ഉപരിതലത്തില്‍ നിന്ന് അഴുക്ക് നീക്കം ചെയ്യുന്നു. അര കപ്പ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തി പേസ്റ്റ് രൂപപ്പെടുത്തുക, തുടര്‍ന്ന് ഇത് ചൂടുള്ള മോഡിലേക്ക് മാറ്റി നല്ലതുപൊലെ വൃത്തിയാക്കുക. ഈ പ്രകൃതിദത്ത ചേരുവകള്‍ നിങ്ങളുടെ വാഷിംഗ് മെഷീന്റെ വൃത്തിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications