Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
സെപ്റ്റിക് ടാങ്കിലെ ബ്ലോക്ക് ഇല്ലാതാക്കാന്‍ രണ്ട് ചേരുവ മിശ്രിതം
പല കാരണങ്ങള്‍ കൊണ്ട് സെപ്റ്റിക് ടാങ്കില്‍ ബ്ലോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സെപ്റ്റിക് ടാങ്ക് ബ്ലോക്കായാല്‍, ടോയ്ലററ്റില് നിന്നും ദുര്‍ഗന്ധം വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റി, സെപ്റ്റിക് ടാങ്കിലെ ബ്ലോക്ക് ഇല്ലാതാക്കി, ടോയ്ലറ്റിന് പുത്തന്‍ മണം നല്കാന് സഹായിക്കുന്ന ഒരു ലിക്വിഡുണ്ട്. കെമിക്കുകലുകളൊന്നും ചേര്‍ക്കാതെ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ലിക്വഡ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നും, ഇത് തയ്യാറാക്കാന്‍ എന്തെല്ലാം ആവശ്യമാണെന്നും നോക്കാം.

ടോയ്ലറ്റ് ദുര്‍ഗന്ധം
ടോയ്ലറ്റില് ദുര്‍ഗന്ധം വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. കൃത്യമായ രീതിയില്‍ പതിവായി ടോയ്ലറ്റ് വൃത്തിയാക്കാത്തത് ടോയ്ലറ്റ് ദുര്‍ഗന്ധത്തിന് കാരണമാണ്. അതുപോലെ, വെന്റിലേഷനില്ലെങ്കില് ടോയ്ലറ്റില് ദുര്‍ഗന്ധം കെട്ടിക്കിടക്കുന്നു. കൂടാതെ, അമിതമായി ബാക്ടീരിയ വളരുന്നതും, സെപ്റ്റിക് ടാങ്കില്‍ ബ്ലോക്ക് വന്നാലും ടോയ്ലറ്റ് ദുര്‍ഗന്ധത്തിന് കാരണമാണ്.
സെപ്റ്റിക് ടാങ്കില്‍ ബ്ലോക്ക്
സെപ്റ്റിക് ടാങ്ക് നിറയുന്നത്. മഴവെള്ളം സെപ്റ്റിക് ടാങ്കിൽ നിറയുന്നത്, പാഡ്, കടലാസ് എന്നിവ പോലെയുള്ള സാധനങ്ങള്‍ ടോയ്ലറ്റില് നിക്ഷേപിക്കുന്നതും സെപ്റ്റിക് ടാങ്കില്ല് ബ്ലോക്ക് വരുന്നതിന് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ അകറ്റാനും, ടോയ്ലറ്റിലെ ദുര്‍ഗന്ധം അകറ്റാനും പപ്പായയുടെ ഇല വെച്ച് തയ്യാറാക്കാവുന്ന ഒരു ലിക്വിഡ് ഉണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
തയ്യാറാക്കേണ്ട വിധം
ഇത് തയ്യാറാക്കാന്‍ രണ്ട് പപ്പായയുടെ ഇല എടുക്കുക. അതുപോലെ ചെറുനാരങ്ങ രണ്ടെണ്ണത്തിന്റെ തൊലിയും എടുക്കണം. പപ്പായയുടെ ഇല നല്ലപോലെ ചെറുതായി നുറുക്കി എടുക്കുക. ഇതിലേയ്ക്ക് നാരങ്ങ ഇട്ട് രണ്ട് ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് നല്ലപോലെ തിളപ്പിക്കുക. തിളപ്പിച്ചതിന് ശേഷം ഇത് അരിച്ച് ഒരു കുപ്പിയിലോട്ട് മാറ്റണം. ഈ ലിക്വിഡ് മാസത്തിലൊരിക്കല്‍ ക്ലോസറ്റില്‍ ഒഴിച്ച് ഫ്ലഷ് ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ ടോയ്ലറ്റിലെ ബ്ലോക്ക് വേഗത്തില്‍ ഇല്ലാതാക്കാവുന്നതാണ്. അതുപോലെ തന്നെ, ടോയ്ലറ്റില് നിന്നുള്ള ദുര്‍ഗന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നതാണ്.
ആരോഗ്യവശം
കെമിക്കലുകള്‍ ചേര്‍ക്കാത്ത ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച്, കുട്ടികള്‍ ഉള്ള വീട്ടില്‍ കെമിക്കല്‍ ഫ്രീ ആയിട്ടുള്ള ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാനും, സ്വകാര്യ ഭാഗത്തെ അണുബാധകള്‍ കുറയ്ക്കാനും ഇത്തരം കെമിക്കല്‍ ഫ്രീ ക്ലീനിംഗ് ലിക്വിഡുകള്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
