Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
ഒരു പൊടിപോലുമില്ല , മുഴുവന്‍ അരിച്ചെടുക്കാന്‍ ഈ മാര്‍ഗ്ഗം
വീട്ടില്‍ പൊടി എന്നത് പലരിലും തലവേദന ഉണ്ടാക്കുന്നതാണ്. എത്രയൊക്കെ തൂത്ത് തുടച്ചാലും പൊടി പോവില്ല എന്നതാണ് സത്യം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി വീട്ടില്‍ നമുക്ക് ചില പ്രകൃതിദത്ത പരിഹാരം നോക്കാം. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ തന്നെ പൊടി വൃത്തിയാക്കുക എന്നതിന് ചില പൊടിക്കൈകള്‍ ഉണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും പലര്‍ക്കും വീട് വൃത്തിയാക്കി പൊടിരഹിതമായി സൂക്ഷിക്കുക എന്നത് വെല്ലുവിളി തന്നെയാണ്.
എന്നാല്‍ ഇനി ഈ തലവേദന എളുപ്പമാക്കുന്നതിനും മികച്ച രീതിയില്‍ ക്ലീന്‍ ചെയ്യുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നത് ഈ ജോലി എളുപ്പമാക്കുകയും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യും. ഈ ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി വൃത്തിയാക്കുക മാത്രമല്ല, ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് പരിഹാരം എന്ന് നോക്കാം.

സ്വാഭാവിക ചേരുവകള്‍
നാരങ്ങ നീര് പലപ്പോഴും പല ഗുണങ്ങളും നല്‍കുന്നതാണ്. അത് മാത്രമല്ല ഒരു മികച്ച പ്രകൃതിദത്ത ക്ലീനറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ അസിഡിറ്റി അഴുക്കും പൊടിയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ക്ലീനിംഗ് ലായനി ഉണ്ടാക്കാന്‍ നാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തുക. പുതിയ മണത്തിനും തിളക്കത്തിനും വേണ്ടി ഇത് എല്ലാ വിധത്തിലും എല്ലാ വസ്തുക്കളിലും ടേബിളുകളിലും ഉപയോഗിക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരി മറ്റൊരു ശക്തമായ ക്ലീനര്‍ ആണ്. ഇത് അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുകുയം പൊടിയെ പൂര്‍ണമായും തുടച്ച് മാറ്റുകയും ചെയ്യുന്നു. അതിനായി ഒരു സ്പ്രേ ബോട്ടിലില്‍ തുല്യ ഭാഗങ്ങളില്‍ വിനാഗിരിയും വെള്ളവും കലര്‍ത്തുക. ഈ ദ്രാവകം ഗ്ലാസ്, കണ്ണാടികള്‍, ടൈലുകള്‍ എന്നിവയില്‍ നന്നായി അടിച്ചതിന് ശേഷം തുടച്ച് മാറ്റണം. നല്ല ഗന്ധവും ഇത് വഴി ലഭിക്കുന്നു.
ബേക്കിംഗ് സോഡ
കറകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ കടുപ്പമുള്ള കറകളെ നേരിടാന്‍ അത്യുത്തമമാണ്. ഇത് നിങ്ങള്‍ക്ക് കാര്‍പ്പറ്റിലും അല്ലെങ്കിലും അപ്ഹോള്സ്റ്ററിയിലോ വിതറുക.15 മിനിറ്റ് കഴിഞ്ഞതിന് ശേഷം എന്നിട്ട് അത് വാക്വം ചെയ്യുക. ഇത് ദുര്‍ഗന്ധം ആഗിരണം ചെയ്യുകയും അഴുക്ക് ഫലപ്രദമായി ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒലിവ് ഓയില്‍
തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ മനോഹരമായി പോളിഷ് ചെയ്യാന്‍ ഒലീവ് ഓയിലിന് കഴിയും. സ്വാഭാവിക പോളിഷ് തയ്യാറാക്കുന്നതിന് വേണ്ടി നാരങ്ങാനീരുമായി ഇത് കലര്‍ത്തുക. ഒരു പൊടി പോലുമില്ലാതെ തടിയുടെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് മൃദുവായ തുണി ഉപയോഗിച്ച് തുടക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ തിളക്കമുള്ളതാക്കുന്നു.
പുതുമ നിലനിര്‍ത്താന്‍ എണ്ണകള്‍
ലാവെന്‍ഡര്‍ അല്ലെങ്കില്‍ ടീ ട്രീ പോലെയുള്ള അവശ്യ എണ്ണകള്‍ നിങ്ങളുടെ ക്ലീനിംഗ് സൊല്യൂഷനുകളില്‍ ചേര്‍ക്കുക. അവയ്ക്ക് നല്ല മണം നല്കാന് സാധിക്കുന്നു എന്ന് മാത്രമല്ല നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു. മാത്രമല്ല ഇതില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്.
മൈക്രോ ഫൈബര്‍ തുണികള്‍
കെമിക്കല്‍ ക്ലീനറുകളുടെ ആവശ്യമില്ലാതെ തന്നെ പൊടി തുടച്ച് മാറ്റുന്നതിന് വേണ്ടി മൈക്രോ ഫൈബര്‍ തുണികള്‍ ഉപയോഗിക്കാവുന്നതാണ്. അവ വീണ്ടും ഉപയോഗിക്കാവുന്നതും കഴുകാന്‍ എളുപ്പവുമാണ്, പതിവ് പൊടിപടലങ്ങള്‍ക്കുള്ള ഒരു പരിഹാരം എന്ന കാര്യത്തില്‍ ഇത് നിസ്സംശയം ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
