Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ പ്രാണികള്‍ ഉണ്ടാവുകയേ ഇല്ല!
രാത്രി ആയി കഴിഞ്ഞാല്‍ ബള്ബിന് ചുറ്റും ചെറിയ ചെറിയ പ്രാണികള്‍ വന്ന് നിറയുന്നത് കാണാം. ചിലപ്പോള്‍ ഈ പ്രാണികള്‍ ആഹാര സാധനങ്ങളില്‍ പോലും വന്ന് വീഴാറുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ പ്രാണികള്‍ അമിതമാണെങ്കില്‍ ഇവ ഇല്ലാതാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കണം എന്ന് നോക്കാം.

വെളുത്തുള്ളി
പാമ്പുകളെ തുരത്താന്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ, വീട്ടില്‍ ബള്‍ബ് ഇടുമ്പോള്‍ വന്നടിയുന്ന ചെറിയ പ്രണികളെ ഇല്ലാതാക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്. വെളുത്തുള്ളിയ്ക്ക് പൊതുവില്‍ വളരെ രൂക്ഷമായ ഗന്ധമാണ് ഉള്ളത്. ഈ മണം പ്രാണികള്‍ക്ക് സഹിക്കാന്‍ സാധിക്കുകയില്ല.
പ്രാണികളെ ഇല്ലാതാക്കാന്‍ കുറച്ച് വെളുത്തുള്ളി, തൊലി കളയാതെ, മിക്സിയില്‍ ഇട്ട് നല്ലപോലെ ചതച്ച് പേയ്സ്റ്റ് പരുവത്തിലാക്കി എടുക്കുക. ഇത് കുറച്ച് വെള്ളത്തില്‍ മിക്സ് ചെയ്യണം. അതിനുശേഷം നല്ലപോലെ തിളപ്പിക്കുക. നന്നായി തിളപ്പിച്ചെടുത്തതിന് ശേഷം ഈ വെള്ളം തണുപ്പിക്കുക. അതിന് ശേഷം ഒരു സ്പ്രേ ബോട്ടിലില്‍ ഈ വെള്ളം നിറയ്ക്കണം. ഇത് വീട്ടില്‍ പ്രാണികള്‍ അമിതമായി കാണുന്ന സ്ഥലത്ത് സ്പ്രേ ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് പ്രാണികള്‍ വീട്ടില്‍ നിന്നും ഇല്ലാതാകാന്‍ സഹായിക്കുന്നതാണ്.
നാരങ്ങ
ചെറുനാരങ്ങ ഉപയോഗിച്ചും ചെറിയ പ്രാണികളെ വീട്ടില്‍ നിന്നും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. പ്രാണികളെ ഇല്ലാതാക്കുന്നതിനായി കുറച്ച് ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ ഇട്ടുവെയ്ക്കുക. ഒരു അരണിക്കൂര്‍ കഴിയുമ്പോള്‍ ഈ വെള്ളത്തില്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു സ്പ്രേ ബോട്ടിലില്‍ ആക്കുക. ഇത് പ്രാണികള്‍ അമിതമായി കാണുന്ന സ്ഥലത്ത് തെളിക്കാവുന്നതാണ്. ഇത് ഇടയ്ക്ക് തെളിക്കുന്നത് പ്രാണികള്‍ വീട്ടില്‍ നിന്നും ഇല്ലാതാകുന്നതിന് സഹായിക്കുന്നതാണ്.
കര്‍പ്പൂരം
പ്രാണികളെ തുരത്താന്‍ കര്‍പ്പൂരം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കര്‍പ്പൂരത്തിന്റെ മണം പ്രാണികള്‍ക്ക് സഹിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍, കര്‍പ്പൂരം പ്രാണികളെ തുരത്താന്‍ ഉപയോഗിക്കാം. ഇതിനായി, ഒരു പാത്രം വെള്ളത്തില്‍ കുറച്ച് കര്‍പ്പൂരം നല്ലപോലെ പൊടിച്ച് ചേര്‍ക്കുക. വെള്ളത്തിന് കര്‍പ്പൂരത്തിന്റെ മണം നല്ലപോലെ ലഭിക്കുന്നതുവരെ കര്‍പ്പൂരം ചേര്‍ക്കുക. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലില്‍ ഈ വെള്ളം ഒഴിക്കുക. പ്രാണികള്‍ അമിതമായി കാണുന്ന ഭാഗത്ത് ഈ വെള്ളം തെളിക്കുക. ഇതല്ലെങ്കില്‍, വീടിന്റെ ഓരോ മുക്കിലും കര്‍പ്പൂരം കത്തിച്ച് വെയ്ക്കുന്നത് നല്ലതാണ്.
വേപ്പെണ്ണ
വേപ്പെണ്ണയ്ക്ക് വളരെ രൂക്ഷമായ ഗന്ധമാണ് ഉള്ളത്. അതിനാല്‍, ഇതിന്റെ മണം പ്രാണികള്‍ക്ക് സഹായിക്കാന്‍ സാധിക്കുകയില്ല. കുറച്ച് വേപ്പെണ്ണ വെള്ളത്തില്‍ മിക്സ് ചെയ്ത് സ്പ്രേ ബോട്ടിലില്‍ ആക്കുക. ഇത് പ്രാണികള്‍ അമിതമായി കാണുന്ന സ്ഥലത്ത് തെളിക്കാവുന്നതാണ്. പ്രാണികളുടെ ശല്യം വേഗത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
