Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിങ്ങളുടെ വീടിന് വാസ്തു പിഴവോ
ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കാന് ലക്ഷ്യമിട്ടുള്ള പുരാതന കലയാണ് വാസ്തു. സമയത്തിന്റെയും കാശിന്റെയും കുറവ് കാരണം വീട്ടിലെ എല്ലാ കാര്യങ്ങളിലും വാസ്തു നിയമങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. വലിയ നഗരങ്ങളിലാണ് ഈ സാഹചര്യം കൂടുതല്‍ ഉണ്ടാവുക, എന്നാല്‍, വാസ്തുവിലുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ പലതും വസ്തുവും കെട്ടിടവും വാങ്ങുന്നവരുടെ സന്തോഷകരമായ ജീവിതം ഉറപ്പു വരുത്താന്‍ വാസ്തുവിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.
കണ്ണാടികളുടെ സ്ഥാനം മാറ്റുക, ചില വസ്തുക്കള്‍ മാറ്റി വയ്ക്കുക പോലെ ചെറിയ മാറ്റങ്ങളിലൂടെ വീട്ടില്‍ ശാന്തിയും സമാധാനവും നിറയ്ക്കാന്‍ കഴിയും. വാതിലുകളുടെയും ബാത്റൂമിന്റെയും മറ്റും സ്ഥാനം മാറ്റുക പോലെ വീടിന്റെ അടസ്ഥാനപരമായ ഘടനകള്‍ മാറ്റാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള വാസ്തു പ്രശ്നങ്ങളുടെ ഫലം കുറയ്ക്കാന്‍ ചില പ്രതിവിധികള്‍ ഉണ്ട്. ഇവ പിന്തുടരുന്നത് പോസിറ്റീവ് ഊര്‍ജം സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും.
വാസ്തു പിഴവുകള്‍ പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍

സമീപത്തായി പുഴ ഉണ്ടെങ്കില്‍
നിങ്ങളുടെ വീട് ഇരിക്കുന്ന സ്ഥലം വടക്ക് കിഴക്ക് ദിക്കിലേക്കല്ലാതെ നദിയോ ഓവുചാലോ ഒഴുകുന്നിടത്താണെങ്കില് , വാസ്തുപരമായ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കുന്നതിന് വടക്ക്-കിഴക്ക് ദിക്കിലായി നൃത്തംചെയ്യുന്ന ഗണേശ വിഗ്രഹം വയ്ക്കുക.

ശൂന്യമായ ഭിത്തി
വീട്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ കാണുന്ന ആദ്യ ഭിത്തി ശൂന്യമാണെങ്കില്‍ അതില്‍ താമസിക്കുന്നവര്‍ ഒറ്റയ്ക്കാണന്നതിന്റെ സൂചനയാണ് നല്‍കുക. ഇത് ഒഴുവാക്കുന്നതിനായി ചിത്രങ്ങളോ ഗണേശ വിഗ്രഹമോ ഭിത്തിയില്‍ തൂക്കുക. വീട്ടിലെ ദുഖങ്ങള്‍ അകറ്റി സന്തോഷം നിറയ്ക്കാന്‍ ഇത് സഹായിക്കും.

ഇലക്ട്രിക് വയറിങ്
വളരെ ഉയര്‍ന്ന വോള്‍ട്ടേജ് ഉള്ള വയര്‍ വീടിന് നേരെ മുകളിലൂടെ കടന്നു പോകുന്നുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയാന്‍ കാരണമാകും. ഇതിന്റെ ഫലം കുറയ്ക്കുന്നതിന് ചുണ്ണാമ്പ് നിറച്ച പ്ലാസ്റ്റിക് പൈപ്പ് മുറിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വയ്ക്കുക.ഇത് രണ്ട് അറ്റത്ത് നിന്നും കുറഞ്ഞത് മൂന്നടി വീതം പുറത്തേക്ക് ആയിരിക്കണം.

നാല് കാലുള്ള കട്ടിലുകള്‍
ഇന്ന് പല തരത്തിലുള്ള കട്ടിലുകള്‍
വിപണിയില്‍ ലഭ്യമാകും. എന്നാല്‍ ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല . പെട്ടി പോലുള്ള കട്ടിലുകള്‍ ഒഴിവാക്കി നാല് കാലുള്ള കട്ടിലുകള്‍ എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക. പെട്ടി പോലുള്ളവ വായു സഞ്ചാരം തടസ്സപ്പെടുത്തുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പിരമിഡ്
ഏത് തരം വാസ്തു പിഴവുകള്‍ പരിഹരിക്കാനും വീട്ടില്‍ ഒരു പിരമിഡ് സ്ഥാപിക്കുന്നത് സഹായിക്കും. ഏതെങ്കിലും പ്രത്യേക മുറിയിലോ വീടിന്റെ നടുക്കോ വേണം ഇത് സ്ഥാപിക്കാന്‍. വീട്ടിനുള്ളിലെ ഇലക്ട്രോമാഗ്നിറ്റിക് പ്രവാഹം ഉയര്‍ത്തുകയും ശരീരത്തെയും ആത്മാവിനെയും ഏകോപിപ്പിക്കുകയും ചെയ്യും.

ചിത്രങ്ങള്‍
ചില ചിത്രങ്ങള്‍ വീട്ടിനുള്ളില്‍ തിന്മയും അതൃപ്തിയും കൊണ്ടു വരുന്നതാണ്. കരയുന്ന കുട്ടി,മൂങ്ങ, യുദ്ധം എന്നിവ പോലുള്ള ചിത്രങ്ങള്‍ അശുഭ സൂചകങ്ങള്‍ ആയിട്ടാണ് കണക്കാക്കുന്നത്, അവ വേഗം മാറ്റി സ്ഥാപിക്കുക.



Click it and Unblock the Notifications
