Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വീടിനുള്ളിലെ വേനല്ച്ചൂടു കുറയ്ക്കൂ
വേനല്‍ക്കാലത്ത് അല്പം ആശ്വാസം ലഭിയ്ക്കുന്നത് വീട്ടിനുള്ളില്‍ വന്നു കയറുമ്പോഴായിരിയ്ക്കും. എന്നാല്‍ കനത്ത ചൂടില്‍ വീട്ടിനുള്ളിലും ചിലപ്പോള്‍ ചൂടേറിയിരിയ്ക്കും.
വീട്ടിനുള്ളിലെ വേനല്ച്ചൂടു കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

അനാവശ്യ വസ്തുക്കള്‍
വീട്ടിനുള്ളിലെ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കുക. ഇത് വീടിനുള്ളില്‍ കൂടുതല്‍ വായുസഞ്ചാരമുണ്ടാക്കും. ചൂടു കുറയ്ക്കും.

ക്രോസ് വെന്റിലേഷന്
ക്രോസ് വെന്റിലേഷന് വീടുകള്‍ക്ക് അത്യാവശ്യമാണ്. അതായത് ഒരു വശത്തു കൂടി വീട്ടിനുള്ളില്‍ വായു കയറുമ്പോള്‍ മറുവശത്തു കൂടി പോകാനുള്ള സംവിധാനമാണ് ക്രോസ് വെന്റിലേഷന്.

കര്ട്ടന്
വേനല്‍ക്കാലത്ത് വീടിനുള്ളില്‍ കട്ടി കൂടിയ കര്ട്ടന് ഉപയോഗിയ്ക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ചൂടുകാലത്ത് കട്ടി കുറഞ്ഞ കര്‍ട്ടനുകള്‍ ഉപയോഗിയ്ക്കാം. ഇത് വായുസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും.

ഇലക്ട്രോണിക് സാധനങ്ങള്‍
ഫാന്‍, എസി എന്നിവയൊഴികെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ അത്യാവശ്യമുള്ളപ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിയ്ക്കുക. ഇവ പ്രവര്‍ത്തിയ്ക്കുന്നത് ചൂടു വര്‍ദ്ധിപ്പിയ്ക്കും.

ബാംബു ഷട്ടറുകള്‍
ചൂടു കയറാന്‍ ഇടയുള്ള ജനല്‍, വാതില്‍ ഭാഗങ്ങളില്‍ ബാംബു ഷട്ടറുകള്‍ ഉപയോഗിയ്ക്കാം. ഇത് ചൂടു കുറയ്ക്കാന്‍ സഹായിക്കും.

ഫാന്‍, എസി
ഫാന്‍, എസി തുടങ്ങിയവയിലെ പൊടി കളഞ്ഞു വൃത്തിയാക്കി സൂക്ഷിയ്ക്കുക. ഇത് ഇവയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ഫ്ളൂറസെന്റ് ബള്‍ബുകള്‍
മഞ്ഞ വെളിച്ചം നല്കുന്ന ബള്‍ബുകള്‍ക്ക് പകരം ഫ്ളൂറസെന്റ് ബള്‍ബുകള്‍ ഉപയോഗിയ്ക്കണം.

ഫോള്‍സ് സീലിംഗ്
വീടിനു മുകളില്‍ ഫോള്‍സ് സീലിംഗ് ഉപയോഗിയ്ക്കുന്നത് വീടിനുള്ളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും.

ചെടികളും വൃക്ഷങ്ങളും
വീടിനു ചുറ്റും പച്ചപ്പുണ്ടാകുന്നത് ചൂടു കുറയ്ക്കും. ചെടികളും വൃക്ഷങ്ങളും വച്ചു പിടിപ്പിയ്ക്കുന്നത് നല്ലതാണ്.

കുളം
വീടിനു സമീപത്ത് കുളമോ ഇതുപോലുള്ള ജലസ്രോതസുകളോ ഉണ്ടാകുന്നത് തണുത്ത കാറ്റു ലഭിയ്ക്കാന്‍ സഹായി്ക്കും. ചൂടു കുറയ്ക്കും.



Click it and Unblock the Notifications
