Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വാസ്തുവും കണ്ണാടിയും
വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി. നിങ്ങളുടെ വീടിന്റെയും ഓഫീസിന്റെയും വാസ്തുവില്‍ കണ്ണാടികള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. അവ എവിടെ വച്ചിരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഒരുപക്ഷെ നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ വീടിനകത്ത് ഊര്‍ജ്ജം നിലനിര്‍ത്താനും ഇല്ലാതാക്കാനും കണ്ണാടികള്‍ക്ക് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
പാത്രത്തില്‍ നിന്നും മുട്ടമണം കളയാം
നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കടന്നുവരുന്നത് കണ്ണാടികള്‍ എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ചില സ്ഥാനങ്ങളില്‍ കണ്ണാടികള്‍ വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുമെന്നും മറ്റു ചില സ്ഥലങ്ങളില്‍ പോസീറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നും വാസ്തുശാസ്ത്രം പറയുന്നു.വീടുകളില്‍ എവിടെയൊക്കെ കണ്ണാടികള്‍ വയ്ക്കാം എവിടെയൊക്കെ വയ്ക്കാന്‍ പാടില്ല എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ഇവിടെ പറയുന്നത്.

വീട്ടിലെ കണ്ണാടികള്‍
വീട്ടില്‍ കണ്ണാടി വയ്ക്കാന്‍ ആഗ്രഹിക്കുന്നവരും വച്ചവരും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ കണ്ണാടി വയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിക്കും രോഗങ്ങള്‍ക്കും കാരണമാകും. നിങ്ങളുടെ വീടിന്റെ പ്രധാന വാതില്‍ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വയ്ക്കരുത്. നെഗറ്റീവ് എനര്‍ജിക്ക് കാരണമായേക്കാവുന്ന വസ്തുക്കള്‍ക്കും മറ്റും അഭിമുഖമായി മാത്രം കണ്ണാടി വയ്ക്കുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ കഴിയും.
ഓഫീസിലെ കണ്ണാടികള്‍
നിങ്ങളുടെ ജോലി സ്ഥലത്തേക്ക് പോസിറ്റീവ് എനര്‍ജി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ നിങ്ങള്‍ പോസീറ്റീവ് എനര്‍ജി മാത്രമേ പ്രതിഫലിപ്പിക്കാവൂ. ലോക്കറിന് മുന്നില്‍ കണ്ണാടി വയ്ക്കാവുന്നതാണ്. ഇത് സമ്പദ്സമൃദ്ധി കൊണ്ടുവരും. ചെറിയ ഇടനാഴികളില്‍ കണ്ണാടികള്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകും. ഇടനാഴികളിലെ കണ്ണാടി നെഗറ്റീവ് എനര്‍ജിയും ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയവും മാത്രമാകും പ്രതിഫലിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ കണ്ണാടി ഒഴിവാക്കുക. നല്ല കാഴ്ചകളും പോസിറ്റീവ് എനര്‍ജിയും പ്രതിഫിലിപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ കണ്ണാടി ഉറപ്പാക്കുകയും വേണം. നിങ്ങളുടെ ക്യുബിക്കിളിലെ ജനാലയ്ക്ക് എതിര്‍വശത്ത് കണ്ണാടി വയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഓഫീസില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും.
പൊതുവായി ശ്രദ്ധിക്കേണ്ടവ
കുളിമുറിയില്‍ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വയ്ക്കുക. വീടിന് നടക്ക് ഭിത്തിയുണ്ടെങ്കില്‍ അതില്‍ ഒരു കണ്ണാടി വയ്ക്കുക. ഇതിലൂടെ വീടിന്റെ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ഒരു കണ്ണാടിക്ക് അഭിമുഖമായി മറ്റൊന്ന് വയ്ക്കരുത്. ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. കുളിമുറിയില്‍ അല്ലാതെ മറ്റൊരിടത്തും വടക്ക് വശത്തോ കിഴക്ക് വശത്തോ കണ്ണാടി വയ്ക്കരുത്. ഇങ്ങെ ചെയ്താല്‍ അവിടെയുള്ള പോസിറ്റീവ് എനര്‍ജി നഷ്ടമാകും. പ്രധാന ഗേറ്റിന് അഭിമുഖമായും കണ്ണാടി വയ്ക്കരുത്.
ഇവ പാലിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലും ഓഫീസിലും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ കഴിയും.



Click it and Unblock the Notifications
