Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദീപാവലി നാളുകള്‍ ആസ്വാദ്യമാക്കാം
Decor
lekhaka-Staff
By Staff
ദീപങ്ങളുടെ ആഘോഷമായ ദീപാവലി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഒത്തു ചേരലിനുള്ള അവസരം കൂടിയാണ്. എന്നാല്‍, ചിലര്‍ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് ആഗ്രഹിക്കുക.
ഉത്സവകാലം ആഘോഷമാക്കാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അല്പം ക്രിയാത്മകമാക്കി മാറ്റാം ഈ വേള. മസ്തിഷ്കത്തെ കുറിച്ച് അവിശ്വസനീയമായ കാര്യങ്ങള്‍
നിങ്ങളുടെ ആഘോഷങ്ങള്‍ ആസ്വാദ്യമാക്കാന്‍ സഹായിക്കുന്ന ചില വഴികളിതാ
വീട് അലങ്കരിക്കുക

ആഘോഷത്തിന് തിളക്കമേകാന്‍ വീട് അലങ്കരിക്കുക. സാധാരണയുള്ള വീട് വൃത്തിയാക്കലിന് പുറമെ പുതിയ മരങ്ങള്‍ വച്ചു പിടിപ്പിക്കുക. വിളക്കുകളും ചന്ദനത്തിരികളും എല്ലായിടത്തും കത്തിച്ചുവയ്ക്കുകയും പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്യുക.
ഭക്ഷണം തയ്യാറാക്കുക

സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം വീട്ടില്‍ തന്നെ ഭക്ഷണം തയ്യാറാക്കുക. പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കാം. തീന് മേശ വിളക്കുകള്‍ കൊണ്ടും പുതിയ വിരകള്‍ കൊണ്ടും അലങ്കരിക്കുക. ഭക്ഷണം കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് പൂന്തോട്ടത്തിലോ മട്ടുപ്പാവിലോ താല്‍ക്കാലികമായി കഴിക്കാനുള്ള ഇടം ഒരുക്കുക
രൂപമാറ്റം

സ്വന്തം രൂപത്തില്‍ അല്പം മാറ്റം വരുത്തി കൊണ്ടും ഉത്സവ കാലം ആഘോഷമാക്കാം. ഇഷ്ട താരങ്ങളുടേത് പോലെ മുടി വെട്ടുകയോ മുടിക്ക് നിറം നല്‍കുകയോ ചെയ്ത് സ്റ്റൈല്‍ വ്യത്യസ്തമാക്കാം. സൗന്ദര്യ സംരക്ഷണത്തിന് സ്പായില്‍ പോവുകയും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഷോപ്പിങ് നടത്തി ഉത്സവകാലത്തിനിണങ്ങുന്ന പുതു വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്യുക. ദീപാവലി ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് അങ്ങനെ തീര്‍ത്തും വ്യത്യസ്തരാകാം.
നഗര പര്യടനം

കുടംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താ? സൈക്കിളെടുത്ത് നിങ്ങളുടെ സ്വന്തം നഗരം ഇഷ്ടാനുസരണം കണ്ടാസ്വദിക്കൂ. ഗതാഗതകുരുക്കുകളില്‍ നിന്നും ഒഴിഞ്ഞ് പൈതൃക സ്ഥലങ്ങള്‍ ആസ്വദിക്കുകയുമാകാം.
സുഹൃത് സംഗമം

സുഹൃത്തുക്കളെ ക്ഷണിച്ച് ഒരു കൂടിച്ചേരല്‍ ഒരുക്കൂ. പാട്ടും കളികളുമായി കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആസ്വാദ്യമാക്കാം.
സിനിമ

ജോലി തിരക്കു കാരണം കാണാന്‍ കഴിയാതെ പോയ പല സിനിമകളും ഉണ്ടാകില്ലേ, അത്തരം സിനിമകള്‍ എല്ലാം കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. ലഘുഭക്ഷണങ്ങളും പാനീയങ്ങളും തയ്യാറാക്കി സിനിമ കാണല്‍ കൂടുതല്‍ ആസ്വാദ്യമാക്കാം.
ക്രിയാത്മകത

സ്വയം കാര്യങ്ങള്‍ ചെയ്യുക എന്നത് വലിയ കാര്യമാണിപ്പോള്‍. കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുക, വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക, പെയ്ന്റിങ് തുടങ്ങി പലതും ഓണ്‍ലൈനില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും . വീട് സ്വയം അലങ്കരിക്കാന്‍ ഇവയില്‍ പലതും നിങ്ങളെ സഹായിക്കും.
Comments
English summary



Click it and Unblock the Notifications

