Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബാത്ത്റൂം ലൈറ്റിങ്ങ് ടിപ്സ്!
ദിവസം മുഴുവനും ഉപയോഗിക്കപ്പെടുന്നവയാണ് നമ്മുടെ വീടുകളിലെ ബാത്ത്റൂമുകള്‍. സ്വയം ശുചീകരിക്കാനെടുക്കുന്ന സമയത്ത് അല്പം സ്വകാര്യ നിമിഷങ്ങള്‍ ഇവിടെ നമുക്ക് ലഭിക്കും. ആകര്‍ഷകമായ വെളിച്ച ക്രമീകരണം നടത്തുന്നതിനൊപ്പം അവയെ നമ്മള് ശുചിത്വവും സുരക്ഷിതവുമാക്കി സൂക്ഷിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധ, തറ ഉണക്കി സൂക്ഷിക്കുക, കൈപ്പിടികള്‍, വഴുതലുണ്ടാക്കുന്ന മാറ്റ് ഉപയോഗിക്കാതിരിക്കല്‍, മുകള്‍ഭാഗത്തെ വെളിച്ചക്രമീകരണം പോലുള്ള ചില കാര്യങ്ങള്‍ ബാത്ത്റൂമില്‍ നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്.
മേല്പറഞ്ഞവയെല്ലാം പ്രധാനപ്പെട്ടവയാണെങ്കിലും ബാത്ത്റൂമില്‍ നല്ലത്പോലെ വെളിച്ചം ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇരുട്ട് നിറഞ്ഞ ഒരു ബാത്ത്റൂമില്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടില്ലല്ലോ. ഇരുട്ട് നിറഞ്ഞ സ്ഥലത്തുകൂടി കടന്ന് പോകുന്നത് സുരക്ഷിതവുമായിരിക്കില്ല. ഇതിന് പുറമേ മികച്ച വെളിച്ചക്രമീകരണം നടത്തുന്നത് ബാത്ത്റൂമിന് ഭംഗിയും റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന അന്തരീക്ഷവും നല്‍കും. ബാത്ത്റൂമിലെ വെളിച്ച ക്രമീകരണത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടുക.
1. ടാസ്ക് ലൈറ്റിങ്ങ്

പ്രൗഡിക്ക് വേണ്ടി രണ്ട് ടാസ്ക് ലൈറ്റുകള്‍ അലമാരയിലും ഷവറിലും സ്ഥാപിക്കാം. എന്നാല്‍ ബാത്ത്റൂം ചെറുതാണെങ്കില്‍ രണ്ട് ടാസ്ക് ലൈറ്റ് ആവശ്യമില്ല. ഒരു ലൈറ്റ് തന്നെ ആവശ്യത്തിനുള്ള വെളിച്ചം നല്‍കും. ഈ ലൈറ്റിങ്ങ് വഴി വ്യക്തമായ കാഴ്ച ബാത്ത്റൂമിനുള്ളില് ലഭിക്കും.
2. കണ്ണാടിക്ക് മുകളില്‍ ടാസ്ക് ലൈറ്റിങ്ങ് വേണ്ട

കണ്ണാടിക്ക് മുകളില്‍ ലൈറ്റ് വെയ്ക്കുന്നത് മുഖത്ത് നിഴല്‍ പതിക്കാന്‍ ഇടയാക്കും. ഇത് മൂലം മേക്കപ്പിനും, ഷേവ് ചെയ്യുന്നതിനുമൊക്കെ ആവശ്യമായ വെളിച്ചം മതിയാകാതെ വരും. ഇടസ്ഥലങ്ങളിലെ ലൈറ്റിങ്ങും ഇതേ പോലെ തന്നെയാണ്. കണ്ണാടിയുടെ മുകളില്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് പകരം ഇരുവശങ്ങളിലുമായി സ്ഥാപിക്കാം. അലമാരയില്‍ ലൈറ്റ് വെയ്ക്കുന്നതിന് വലുപ്പം വിഘാതമാകുന്നുവെങ്കില്‍ കണ്ണാടിയില്‍ ഇത് സ്ഥാപിക്കാം.
3. ടാസ്ക് ലൈറ്റിന്റെ വാട്ട്സ്

ഫിക്സ്ചറുകള്ക്കൊപ്പം 75-100 വാട്ട്സ് ലൈറ്റുകള്‍ ഗസ്റ്റ് ബാത്ത്റൂമുകളിലും മാസ്റ്റര്‍ ബെഡ്റൂമുകളിലും ഉപയോഗിക്കാം. കോംപാക്ട് ഫ്ലൂറസെന്റാണ് ഉപയോഗിക്കുന്നതെങ്കില്‍ 24-26 വാട്ട്സ് ആകാം. എല്‍ഇഡി ആണെങ്കില്‍ ഇത് 20-25 ആകാം. ഡിമ്മറുകള് ഉപയോഗിച്ചാല്‍ പ്രഭാതത്തിലേതിന് സമാനമായ വെളിച്ചം ലഭിക്കും. പൗഡര്‍ റൂമുകളില്‍ 45 വാട്ട്സുള്ള ലൈറ്റ് ഉപയോഗിക്കാം.
4. ആംബിയന്റ് ലൈറ്റിങ്ങ്

സ്വഭാവികമായ വെളിച്ചം ലഭിക്കാന്‍ ആംബിയന്റ് ലൈറ്റിങ്ങ് ഉപയോഗപ്പെടുത്താം. ഉയരമുള്ള മേല്‍ക്കൂര, അല്ലെങ്കില്‍ കോവ്, കാന്റിലിവര്‍ ആകൃതിയാണെങ്കില്‍ പെന്‍ഡന്റ് ഫിക്സചറുകളും സുതാര്യമായ ഷേഡുകളും ഉപയോഗിക്കുക. പെന്‍ഡന്റ്, ഷാന്‍ഡെലിയര്‍ ലൈറ്റുകള്‍ക്ക് പുറമേ മുറിയില്‍ സൗമ്യമായ വെളിച്ചം നല്കുന്ന കോവ് ലൈറ്റിങ്ങ് ഉപയോഗിക്കാം.
5. ആക്സന്റ് ലൈറ്റിങ്ങ്

ആക്സന്റ് ലൈറ്റിങ്ങ് വഴി ബാത്ത്റൂമിന് ആകര്‍ഷകമായ ഭംഗി ലഭിക്കും. ആര്‍ട്ട് വര്‍ക്കുകള്‍, അലങ്കാരങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം നല്കുന്ന ചെറിയ സ്പോട്ട്ലൈറ്റുകള്‍ സ്ഥാപിക്കാം. പൗഡര്‍ റൂമിലെ ബേസിനിലേക്ക് ഈ വെളിച്ചം പതിപ്പിക്കാം. മറച്ച് വെച്ചിരിക്കുന്ന ഷവറിനടുത്തുള്ള ലൈറ്റ് 35 ഡിഗ്രി തിരിച്ച് വെച്ചാല്‍ ബാത്ത്റൂമിന് തിളക്കം ലഭിക്കാനും, ആകര്‍ഷകമായ ടൈലുകള്‍ എടുത്ത് കാണിക്കാനും സഹായിക്കും.
6. അലങ്കാര വിളക്കുകള്‍

നിങ്ങളുടെ ലൈറ്റിങ്ങിന്റെ ഫലം ഇരട്ടിയാക്കാനാവും. ആകര്‍ഷകമായ രൂപമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ബാത്ത്റൂമിന് ആകര്‍ഷണീയത വര്‍ദ്ധിക്കും. എന്നാല്‍ അലങ്കാരത്തിനായും ലൈറ്റുകള്‍ ഉപയോഗിക്കാം. ചുമര് തൂക്കുവിളക്കുകളും, ഷാന്ഡലീറുകളും ഇവിടെ ആകര്‍ഷകമായിരിക്കും.
7. ഡിമ്മറുകള്

വെളിച്ചം നിയന്ത്രിക്കുന്നത് ആകര്‍ഷണീയമാണ്. ഫിക്സ്ചറുകളില്‍ നിന്ന് വരുന്ന വെളിച്ചം ക്രമീകരിക്കാന്‍ ഡിമ്മറുകള് ഉപയോഗിക്കാം. ഡിമ്മറുകള് ഉപയോഗിച്ച് മുറിയിലെ മൂഡിന് മാറ്റം വരുത്താനാവും. ഡിമ്മറുകള് ബെഡ്റൂമിനും, ലിവിങ്ങ് റൂമിനും അനുയോജ്യമാണെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇവ ബാത്ത്റൂമിനും അനുയോജ്യമായവയാണ്.



Click it and Unblock the Notifications

