Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ശൈത്യകാലത്തെ ദീപാലങ്കാരങ്ങള്
തണുപ്പ് കാലമായാല് വീടിനുള്ളില് ഒതുങ്ങിക്കൂടാനാണ് മിക്കവരും ആഗ്രഹിക്കുക. തണുപ്പ് കാറ്റേറ്റ് പുറത്ത് കൂടി സഞ്ചരിക്കുന്നതിനേക്കാള് സുഖപ്രദം വീടിനുള്ളിലെ സുഖകരമായ അന്തരീക്ഷത്തില് ഒരു കപ്പ് കാപ്പിയും കുടിച്ചിരിക്കുന്നതാണ്. അതിനാല് തന്നെ വീടിനുള്ളിലെ അന്തരീക്ഷവും തണുപ്പ് കാലത്തിന് യോജിച്ച വിധത്തില് ക്രമീകരിക്കേണ്ടതുണ്ട്.
ശൈത്യകാലത്ത് വീടിനുള്ളില് ചൂട് നിലനിര്ത്തുന്നതിന് ലൈറ്റിംഗ് പ്രധാനപ്പെട്ട കാര്യമാണ്. അതിനായി ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. തെളിഞ്ഞ വെളിച്ചം - ശൈത്യകാലത്ത് സൂര്യാസ്തമനം നേരത്തെ തന്നെ സംഭവിക്കും. നേരത്തെ ഇരുട്ട് പരക്കുന്ന ഇക്കാലത്ത് നല്ല തെളിഞ്ഞ വെളിച്ചമുള്ള ലൈറ്റുകള് ഉപയോഗിക്കുക. സീലിങ്ങിലും ലൈറ്റുകള് ഉപയോഗിക്കണം. ശൈത്യകാലത്തെ ഇരുളല് മൂലമുണ്ടാകുന്ന ഒരു പഴഞ്ചന് മൂഡ് മാറ്റാന് ഇത് സഹായിക്കും. തെളിഞ്ഞ വെളിച്ചം ഉത്സാഹഭരിതമായ അന്തരീക്ഷവും നല്കും.
2. മൂലകളിലും വെളിച്ചം - വീട്ടിലെ ഇരുണ്ട കോണുകളിലും വിളക്കുകള് സ്ഥാപിക്കുക. മുറിയുടെ മൂലകള്, ഇടനാഴികള്, ജനാലയുടെ അരികുകള് എന്നിവിടങ്ങളിലൊക്കെ വിളക്കുകള് സ്ഥാപിക്കാം. ചെറിയ ബള്ബുകളോ, ചുമരില് ഉറപ്പിക്കുന്ന വിളക്കുകളോ ഉപയോഗിക്കാം.
3. മെഴുകുതിരി - കാല്പനിക ഭംഗി നിറഞ്ഞതാണ് മെഴുകുതിരികള്. ഭക്ഷണ മുറി, പോര്ച്ചിന് പുറത്ത്, ജനാലപ്പടികള്, വാതില്പ്പടികള്ക്കരികെ എന്നിവടങ്ങളിലൊക്കെ മെഴുകുതിരി തെളിക്കാം. ഇവ മങ്ങിയ വെളിച്ചമുള്ള സീലിങ്ങ് ലൈറ്റിനൊപ്പം ഉപയോഗിക്കുന്നത് കൂടുതല് ഭംഗി നല്കും.
4. ക്രിസ്തുമസ് അലങ്കാരം - ശൈത്യകാലം ക്രിസ്തുമസിന്റെ കാലം കൂടിയാണ്. അതിനാല് ക്രിസ്തുമസ് അലങ്കാരങ്ങള് കൂടി പരിഗണിക്കുക. വീടിനകത്തും പുറത്തും പല നിറങ്ങളുളള അലങ്കാര വിളക്കുകള് ഉപയോഗിക്കുക. വീടിന് സമീപമുള്ള മരങ്ങളും ചെടികളുമൊക്കെ ഇത്തരത്തില് അലങ്കരിക്കാം. പൂന്തോട്ടത്തിലും അലങ്കാരദീപങ്ങള് ഉപയോഗിക്കാം.
5. ടേബിള് ലാംപുകള് - വൈകുന്നേരം മുറികളിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് കറന്റ് ബില് കൂട്ടാനിടയാക്കും. ഉപയോഗിക്കാത്ത മുറികളില് ഡിസൈനര് ലാംപ് ഷേഡുകളും റാന്തല് വിളക്കുകളും ഉപയോഗിക്കുക. പല തരത്തിലുള്ള റാന്തലുകള് ഉപയോഗിക്കുന്നത് പോക്കറ്റിലൊതുങ്ങുന്ന തരത്തിലുള്ള ശൈത്യകാലത്തെ നല്ലൊരു വീട്ടലങ്കാരമായിരിക്കും.



Click it and Unblock the Notifications
