Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
വിന്ററില്‍ വീട് അലങ്കരിയ്ക്കാന്‍
തണുപ്പ് കാലം ആരംഭിച്ച ഈ സമയത്ത് വീടിന്റെ ഉള്‍ഭാഗം മനോഹരമായി അലങ്കരിക്കാവുന്നതാണ്. അത് വീടായാലും ഓഫിസായാലും വ്യത്യാസമില്ല. ചെറിയ ചില അലങ്കാരങ്ങള്‍ വഴി ഏറെ ആകര്‍ഷകത്വം മുറികള്‍ക്ക് നല്‍കാനാവും. തണുപ്പ് കാലത്ത് പുറത്തേക്കുള്ള യാത്രകള്‍ കുറവായിരിക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുമ്പോള്‍ ആ സമയം വീട്ടലങ്കാരങ്ങള്ക്കായി ചെലവഴിച്ച് ക്രിയാത്മകമാക്കാം.
അവധിക്കാലത്ത് ഇത്തരം പരിപാടികള്‍ക്ക് ഏറെ സമയം ലഭിക്കും. കാലത്തിനനുയോജ്യമായ രീതികള്‍ ഈ സമയത്തെ അലങ്കാരങ്ങള്‍ക്കായി തിരഞ്ഞെടുക്കാം. അത്തരം ചില ആശയങ്ങള്‍ക്കായി തല പുകയ്ക്കുകയാണ് നിങ്ങളെങ്കില്‍ നിങ്ങളെ സഹായിക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

1.നിഴല്‍ ചിത്രങ്ങള്‍ - അല്പം കലാപരമായി അലങ്കരിക്കാന്‍ അനുയോജ്യമായവയാണ് നിഴല്‍ ചിത്രങ്ങള്‍. മനോഹരമായ ഇത്തരം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക. റിയലിസ്റ്റിക്കായ ഒരു കാഴ്ച നല്കാന് ഇത് സഹായിക്കും.
2. മഞ്ഞ് - അലങ്കാരങ്ങള്‍ മുറിക്കുള്ളില്‍ ഒതുക്കി നിര്‍ത്തേണ്ടതില്ല. പുറത്തെ അലങ്കാരങ്ങളും ചെയ്യാമെങ്കിലും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. വീടിന്റെ പുറത്തെ സ്ഥലങ്ങള്‍ ആകര്‍ഷകമാക്കുക. ഐസ് ലഭ്യമാകുമെങ്കില്‍ നല്ല തണുപ്പുള്ള പ്രദേശങ്ങളില്‍ അവ ഉപയോഗിച്ച് അലങ്കരിക്കാം.
3. പൂമുഖം - ഗൗരവമായി തന്നെയാണ് മോടിപിടിപ്പിക്കലിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെങ്കില് അല്പം കൂടുതല്‍ ജോലി ചെയ്യണം. വീടിനുള്ളില്‍ അലങ്കാരം നടത്തുന്നത് പോലെ തന്നെ പൂമുഖവും അലങ്കരിക്കുക. ഇത്തരത്തിലുള്ള അലങ്കാരം വീടിന് കൂടുതല്‍ ഭംഗി നല്‍കും.
4. ചെടിച്ചട്ടികള്‍ - പഴയ ചെടിച്ചട്ടികള്‍ മാറ്റി നിറപ്പൊലിമയുള്ള പുതിയവ സ്ഥാപിക്കുക. ഇത് പൂന്തോട്ടത്തിനും വീടിനും കൂടുതല്‍ ആകര്‍ഷകത്വം നല്‍കും. കാലവസ്ഥയെ ചെറുക്കാന്‍ പ്രയാസമുള്ള ചില ചെടികളെ ഈ അവസരത്തില്‍ വീടിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കാം.
5. വാതില്‍ അലങ്കാരം - വീടിന്റെ മുന്‍വാതില്‍ കൂടുതല്‍ ആകര്‍ഷകമാക്കുക. മഞ്ഞുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ രണ്ട് ഐസ് സ്കേറ്റുകള്‍ വാതിലിനരികെ തൂക്കിയിടുക. ഇത് പെട്ടന്ന് തന്നെ അവ ഉപയോഗിക്കാന്‍ സഹായിക്കും.
6. പൂന്തോട്ടത്തിന്റെ ഘടന - വേനല്ക്കാലത്തെന്നത് പോലെ തന്നെ ശൈത്യകാലത്തും പൂന്തോട്ടം ആകര്‍ഷകമാക്കി നിര്‍ത്താം. പൂന്തോട്ടത്തിലെ പൂക്കളുടെ നിറങ്ങളെ ആധാരമാക്കി ക്രമീകരണം നടത്തുക. ശൈത്യകാലത്ത് അല്പം ശ്രദ്ധ നല്‍കുന്നത് പൂന്തോട്ടങ്ങളെ ആകര്‍ഷകമാക്കി നിര്‍ത്തും.
7. ബഡ്ജറ്റ് - ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ബഡ്ജറ്റാണ്. അലങ്കാരങ്ങള്‍ അധികം പണച്ചെലവുള്ളതൊന്നുമാവില്ല. വീട്ടില്‍ തന്നെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇത് ചെയ്യാം. ലളിതമായ ചില പുനക്രമീകരണങ്ങള്ക്കൊപ്പം അല്പം കാശും ചെലവാക്കിയാല്‍ വീടിന് ഏറെ ഭംഗി നല്‍കാനാവും. ശൈത്യകാലം ഒഴിവ് ദിനങ്ങളുടേതാണ്. ഈ സമയത്ത് വീടിന് ഭംഗി പകരാന്‍ സമയം ചെലവഴിച്ച് ആ ദിനങ്ങളെ ക്രിയാത്മകമാക്കാം.



Click it and Unblock the Notifications
