Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വാസ്തുവിലൂടെ വീട്ടില്‍ ഊര്‍ജം നിറയ്ക്കൂ
വീടിന് സ്ഥാനം നോക്കുമ്പോഴും വീടു പണിയുമ്പോഴുമെല്ലാം വാസ്തു നോക്കുന്നവരാണ് പലരും. വാസ്തു പുരുഷന്റെ സ്ഥാനം ശരിയല്ലെങ്കില്‍ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.
ഒരു വീടിന്റെ ഓരോ മുറികള്‍ക്കും വാസ്തു പ്രകാരം ചില കാര്യങ്ങളുണ്ട്. ഇവ പാലിച്ചാല്‍ വീട്ടില്‍ ഊര്‍ജം നിറയുമെന്നാണ് വിശ്വാസം.

അടുക്കള
വാസ്തു പ്രകാരം അടുക്കള വീടിന്റെ വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് അല്ലെങ്കില്‍ നടുവില്‍ വേണം വരാന്‍. കിഴക്കേ മൂലയിലാണ് പാചകം ചെയ്യേണ്ടത്. ഗ്യാസ് സ്റ്റൗ അടുക്കള വാതിലിന്റെ മുന്‍പിലായി വയ്ക്കരുത്.

ലിവിംഗ് റൂം
ലിവിംഗ് റൂമില്‍ ഫര്‍ണിച്ചറുകള്‍ പടിഞ്ഞാറു കോണിലോ തെക്കുഭാഗത്തോ ഇടണം. വാതിലുകളാകട്ടെ, കിഴക്കു വശത്തോ വടക്കു വശത്തോ വരണം. ജനലുകള്‍ കിഴക്ക് അ്ല്ലെങ്കില്‍ വടക്കു വശത്തു വേണം വരാന്‍.

ബാത്റൂം
ബാത്റൂമിലെ കണ്ണാടി വടക്കു ഭാഗത്തു വയ്ക്കുക. ടോയ്ലറ്റിന്റെ സ്ഥാനം പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് വശങ്ങളില് വരണം. വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖീകരിച്ചു വേണം കുളിയ്ക്കുവാന്‍.

ബെഡ്റൂം
ബെഡ്റൂ തെക്കു ഭാഗത്തോ പടിഞ്ഞാറു വശത്തോ വരണം. ബെഡ്റൂം വാതില്‍ വടക്കു കിഴക്കു വശത്തേയ്ക്ക്ു വേണം അഭിമുഖീകരിക്കാന്‍.

പൂന്തോട്ടം
പൂന്തോട്ടത്തില്‍ പഴങ്ങളുണ്ടാകുന്ന ചെടികള്‍ വളര്‍ത്തരുത്. വീടിന്റെ നടുഭാഗത്തും മരങ്ങള്‍ പിടിപ്പിയ്ക്കരുത്.

പൂജാമുറി
പൂജാമുറിയുടെ വാതില്‍ വടക്കു വശത്തോ കിഴക്കു വശത്തോ വരണം. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ പരസ്പരം അഭിമുഖീകരിച്ചു വയ്ക്കരുത്.

കുട്ടികള്‍ക്കുള്ള മുറി
കുട്ടികള്‍ക്കുള്ള മുറി തെക്കോട്ടോ കിഴക്കോട്ടോ അഭിമുഖീകരിക്കണം. ഇത് കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കും.

ഡൈനിംഗ് മുറി
ഡൈനിംഗ് മുറിയില്‍ ഫ്രിഡ്ജ് തെക്കുകിഴക്കു വശത്തു വേണം ഇടാന്‍. ഡൈനിംഗ് ടേബിള്‍ തെക്കു പടിഞ്ഞാറു ദിശയില്‍ ഇടുക.

ഗസ്റ്റ് റൂം
ഗസ്റ്റ് റൂമില്‍ കിടക്ക തെക്കു പടിഞ്ഞാറ് ദിശയില്‍ ഇടണം. ഈ മുറിയിലെ ബാത്റൂം തെക്കുപടിഞ്ഞാറു മൂലയില്‍ നിര്‍മിയ്ക്കുക.

കോണിപ്പടി
കോണിപ്പടിയുടെ സ്ഥാനം എപ്പോഴും തെക്കുകിഴക്കു ദിശയില്‍ വേണം. കോണിപ്പടികളുടെ എണ്ണം ഇരട്ട സംഖ്യയാകരുത്.



Click it and Unblock the Notifications
