Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചെറിയ വീടും വലുതാക്കാം
വലിയ വീട് മിക്കവാറും പേരുടെ സ്വപ്നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും.
വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,

ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി. ചെറിയ വീടിനുള്ളില്‍ അതിനേക്കാള്‍ വലിപ്പമുള്ള ഫര്‍ണിച്ചറുകള്‍ ഇട്ടാല്‍ ഉള്ള സ്ഥലം പോലുമില്ലാതാകും. ഒതുങ്ങിയ, എന്നാല്‍ അതേ സമയം സൗകര്യമുള്ള ഫര്‍ണിച്ചറുകള്‍ ലഭിയ്ക്കും. ഇവ നോക്കി വാങ്ങുക.
അത്യാവശ്യമുള്ള ഫര്‍ണിച്ചറുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. അധികം ഫര്‍ണിച്ചറുകള്‍ സ്ഥലം കളയുമെന്നു മാത്രമല്ല, അഭംഗിയും അസൗകര്യവും കൂടിയാണ്.
ചുവരിനോടു ചേര്‍ത്ത് വാര്‍ഡ്രോബുകള്‍ പണിയാം. ഇത് സ്ഥലം ലാഭിക്കാന്‍ സഹായിക്കും. ഇതുപോലെ സാധനങ്ങള്‍ സൂക്ഷfക്കാന്‍ പറ്റുന്ന കട്ടിലുകളും ലഭ്യമാണ്. ഇവ വാങ്ങിച്ചാല്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേറെ സ്ഥലം കണ്ടുപിടിക്കേണ്ട.
മുറികള്‍ക്ക് നിറം കൊടുക്കേണ്ട കാര്യത്തിലും ശ്രദ്ധ വേണം. ഇളം നിറങ്ങള്‍ മുറികള്‍ക്ക് നല്കാന് ശ്രമിക്കുക. ഇത് മുറികള്‍ക്ക് വലിപ്പം തോന്നാന്‍ സഹായിക്കും.
മുറിയ്ക്കുള്ളിലേക്ക് സ്വാഭാവിക വെളിച്ചം വരുന്ന വിധത്തില്‍ ജനലുകളും വാതിലുകളും കര്‍ട്ടനുകളും ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.
ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നതാണ് പലപ്പോഴും സ്ഥലം അനാവശ്യമായി കളയുന്നത്. ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയുകയോ മറ്റുള്ളവര്‍ക്കു നല്‍കുകയോ ചെയ്യുക.



Click it and Unblock the Notifications
