Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തുറന്ന അടുക്കളയുടെ പോരായ്മകള്‍
അടുക്കളയെന്നത് വീട്ടിലെ വളരെ പ്രാധാന്യമേറിയ ഒരു സ്ഥലമാണ്. കാലങ്ങളായി ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായവയാണ് അടുക്കളകള്‍. അടുത്തകാലത്ത് വിപ്ലവകരമായ ഏറെ പരിഷ്കാരങ്ങളാണ് ഈ രംഗത്തുണ്ടായത്. ഈ മാറ്റങ്ങളൊക്കെയും ഒഴിച്ചുകൂടാനാവാത്തവയുമാണ്. ഒരു കാലത്ത് വീടിന്റെ പിന്നാമ്പുറത്തായിരുന്നു അടുക്കളകള്‍. നിത്യ ജീവിതത്തിന് അനിവാര്യമായ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കപ്പെട്ട ഇടമായിരുന്നു അത്. എന്നാല്‍ ഇന്നിത് പൂര്‍ണ്ണമായും ശരിയാണെന്ന് പറയാനാവില്ല. ഏറെ പരിഷ്കരിക്കപ്പെട്ട അടുക്കളകള്‍ ഇന്ന് വീടിന്റെ പ്രധാനപ്പെട്ട ഇടമായി മാറിയിരിക്കുന്നു. അതുപോലെ തന്നെ തുറന്ന അടുക്കളകള്‍ അഥവാ ഓപ്പണ്‍ കിച്ചന് ഇന്ന് സാധാരണമായിക്കഴിഞ്ഞു.
അനേകം ആളുകള്‍ തുറന്ന അടുക്കള എന്ന ആശയത്തെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും കുറെയാളുകള്‍ പഴമയുടെ ശീലങ്ങളില്‍ തുടരുന്നവരാണ്. ഇവര്‍ തുറന്ന അടുക്കളയുടെ ദോഷവശങ്ങളെപ്പറ്റി പറയാറുണ്ടാവും. പുതിയ രീതിയില്‍ വീടുകള്‍ പരിഷ്കരിക്കുന്നവര്ക്ക് തുറന്ന അടുക്കളകള്‍ ഒരു ആകര്‍ഷണമാണ്. ഇതിന് വേണ്ടത് അനുയോജ്യമായ അലമാരകള്‍ വാങ്ങി സ്വയം സ്ഥാപിക്കുക എന്നതാണ്. അങ്ങനെ ഇവ സ്ഥാപിക്കുന്നതിനുള്ള പണച്ചെലവ് ഒഴിവാക്കാം. എന്നിരുന്നാലും തുറന്ന അടുക്കളകള്‍ക്ക് പല ദോഷങ്ങളും കണ്ടെത്താനാവും. പുതിയ രീതിയിലേക്ക് മാറുന്നതിന് മുമ്പ് ഇവയെക്കുറിച്ച് നിങ്ങള്‍ ബോധ്യം നേടിയിരിക്കണം. അത്തരത്തിലുള്ള ചില ദോഷവശങ്ങളാണ് ഇവിടെ പറയുന്നത്.

1. സുരക്ഷ
ആഹാരം പാകം ചെയ്യുകയും, ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥലമാണ് അടുക്കള. വീട്ടില്‍ കുട്ടികളില്ലെങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് അല്പം ഉദാസീനതയാവാം.എന്നാല്‍ കുട്ടികളുണ്ടെങ്കില്‍ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. കുട്ടികള്‍ അലമാരയില്‍ വലിഞ്ഞ് കയറാനും, പാത്രങ്ങളും മറ്റും മറിച്ചിടാനും സാധ്യതയുണ്ട്. ഇത് അടച്ചുറപ്പില്ലാത്തതിനാല്‍ സംഭവിക്കുന്നതാണ്. തുറന്ന അടുക്കളയുടെ ഒരു പ്രധാന ദോഷമായി ഇതിനെ കാണാം.

2. സ്ഥലപരിമിതി
തുറന്ന ആടുക്കളകള്ക്ക് ആവശ്യത്തിന് സ്ഥലസൗകര്യം ഉണ്ടാകാന്‍ സാധ്യത കുറവാണ്. ക്യാബിനെറ്റുകള്‍ ഏറെ അറകളും, വാതിലുകളുമുള്ളവയാണ്. എന്നാല്‍ തുറന്ന അടുക്കളയില്‍ അലമാരകള്‍ ഇത്തരത്തിലുള്ളവയാകില്ല. തുറന്ന അലമാരകള്‍ ഏളുപ്പത്തില്‍ സ്ഥാപിക്കാമെങ്കിലും അവയുടെ സ്ഥലപരിമിതി ഒരു പ്രശ്നമാണ്. അടുക്കളയിലെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇവിടെ സ്ഥലം മതിയാകുകയുമില്ല.

3. ശുചിത്വം
അടുക്കളയില്‍ പതിവായി ഉപയോഗിക്കാത്ത സാധനങ്ങളില്‍ പൊടിയും അഴുക്കും അടിഞ്ഞ് കൂടുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തുറന്ന അടുക്കളയില്‍ അലമാരക്ക് പൊടിയെ തടഞ്ഞ് നിര്‍ത്താന്‍ യാതൊരുവിധ മറകളുമില്ല. അതിനാല്‍ തന്നെ രോഗാണുക്കളും ഇവിടേക്ക് എളുപ്പത്തില്‍ കടന്ന് വരും. തുറന്ന അടുക്കളയുടെ ഒരു പ്രധാന പോരായ്മയായി ഇതിനെ കാണാം.

4. അടുക്കും ചിട്ടയും
തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍ കൃത്യമായി അടുക്കും ചിട്ടയുമായി വെയ്ക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഇത് തുറന്ന അടുക്കളയില്‍ ഒരു പ്രധാന പ്രശ്നമായി വരും. കാബിനുകളില്‍ ക്യത്യമായി അടുക്കളസാധനങ്ങള്‍ അടുക്കിയും ക്രമീകരിച്ചും വെയ്ക്കാനാവും. എന്നാല്‍ തുറന്ന അടുക്കളയില്‍ ഇവ വാരിവലിച്ചിട്ടിരിക്കുന്ന പ്രതീതിയാണ് ഉളവാക്കുക.

5.വൃത്തി
തുറന്ന അന്തരീക്ഷത്തില്‍ പാത്രങ്ങളില്‍ അമിതമായി പൊടി പുരളാനിടയാകും. ഇത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതോടൊപ്പം പാത്രങ്ങളെല്ലാം സ്ഥിരമായി കഴുകി വൃത്തിയാക്കേണ്ടി വരുന്നത് ഏറെ സമയവും നഷ്ടമാക്കും.

6. ശ്രദ്ധ
അലമാരകള്‍ തുറന്നതായതിനാല്‍ വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ അവിടെ നിന്ന് പാത്രങ്ങളും, കത്തിയുമൊക്കെയെടുത്ത് കളിക്കാനും അപകടമുണ്ടാകാനും ഇടയാകും. അതിനാല്‍ തന്നെ ഏറെ ശ്രദ്ധ ഇക്കാര്യത്തില്‍ ചെലുത്തേണ്ടി വരും.



Click it and Unblock the Notifications
