Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീടിന്റെ വാസ്തുവിനെ കുറിച്ച് അറിയൂ
വീട് ഐശ്വര്യം നിറഞ്ഞു നില്ക്കുന്ന ഒന്നാവണമെന്നും സന്തോഷം മാത്രം തരുന്ന ഒരിടമാകണമെന്നും ആഹ്രഹിക്കാത്തവരില്ല. ഇത്തരം കാര്യങ്ങള്‍ മനസില്‍ വച്ചു കൊണ്ടാണ് വീടിന്റെ വാസ്തുവിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരും വയ്ക്കുന്നതും.
വീടിന്റെ വാസ്തുവിനെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ഇതുകൊണ്ടു തന്നെ നല്ലതല്ലേ. ഇതാ, ചില അടിസ്ഥാന വാസ്തു കാര്യങ്ങള്‍.

വീടിനു വേണ്ടി വാങ്ങുന്ന സ്ഥലത്തിന്റെ തെക്കു പടിഞ്ഞാറു വശത്തായി ഏതെങ്കിലും വിധത്തിലുള്ള വെട്ടുകളോ കുഴികളോ ഉണ്ടോയെന്നു ശ്രദ്ധിക്കണം. ഇങ്ങനെ മുറിഞ്ഞ ഇടങ്ങളുണ്ടെങ്കില്‍ ഇത് വാസ്തുപുരുഷന്റെ കാല് വെട്ടിക്കളഞ്ഞുവെന്ന സങ്കല്പമാണ് നല്‍കുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെ ബാധിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
അടുക്കളയും ബാത്ത്റൂമുകളും വടക്കോ വടക്കു കിഴക്കു ദിശയിലോ പാടില്ല. ഇത് സാമ്പത്തിക പ്രശ്നങ്ങളും ബാധ്യതകളും വരുത്തി വയ്ക്കുമെന്നാണ് വാസ്തുപ്രകാരമുള്ള വിശ്വാസം.
വീടിന്റ പ്രധാന വാതില്‍ തെക്കോട്ടോ പടിഞ്ഞാറോട്ടോ ആകരുത്. ഇത് ദോഷങ്ങള്‍ വരുത്തും. പ്രധാന വാതിലിലൂടെ ആവശ്യത്തിന് വെളിച്ചം വരുമെന്ന് ഉറപ്പു വരുത്തുക. ഇത് ജീവിതത്തിലെ അന്ധകാരം മാറ്റുമെന്നാണ് വാസ്തു പറയുന്നത്. ഇതുമാത്രമല്ല, വാതില്‍ നല്ല അലങ്കാരപ്പണികളോട് കൂടിയതുമാകണം. ഇത് ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാക്കും.
വീടിന്റെ പടിഞ്ഞാറു ഭാഗത്ത് ചന്ദനം കൊണ്ടുള്ള എന്തെങ്കിലും സാധനങ്ങളോ ചന്ദനത്തൈലമോ സൂക്ഷിക്കുന്നത് ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുമെന്നാണ് പൊതുവെയുള്ള വിശ്വാസം.
വീടു പണിയുമ്പോഴും വാങ്ങുമ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഐശ്വര്യം നിങ്ങളുടെ വീടിന്റെയും പടി കടന്നെത്തും.



Click it and Unblock the Notifications
