Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ദീപാവലിക്ക് വാസ്തുവും പ്രധാനം
ദീപാവലിയ്ക്ക് നാടും നഗരങ്ങളും ഒരുങ്ങിത്തുടങ്ങി. ചിരാതുകളും ദീപക്കാഴ്ചകളും നിറഞ്ഞുനില്ക്കുന്ന ദീപാവലി തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടായ വിജയമാണ് കാണിക്കുന്നത്.
ഏതു കാര്യങ്ങളിലും വാസ്തുവുള്ളതു പോലെ ദീപാവലിക്കൊരുങ്ങുമ്പോഴും വാസ്തു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും. കൊച്ചു കൊച്ചു കാര്യങ്ങളേയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വീടിനും നമുക്കും ഐശ്വര്യം വരുമെങ്കില്‍ ഇത് വളരെ നല്ലതല്ലേ.
ഇതാ, ദീപാവലി ആഘോഷത്തിനൊപ്പം ഐശ്വര്യപൂര്‍ണമാക്കാന്‍ ചില വാസ്തു ടിപ്സുകള്‍.

വീട് വൃത്തിയാക്കുന്നത് തന്നെ പ്രധാനം. അലങ്കോലപ്പെട്ടു കിടക്കുന്ന വീട്ടില്‍ ഐശ്വര്യം വരില്ലെന്ന് പഴമക്കാര്‍ മുതല്‍ പറഞ്ഞു വരുന്ന കാര്യം. ദീപത്തിന്റെ പ്രകാശവും പൊസറ്റീവ് എനര്‍ജിയും വീട്ടില്‍ നിറയണമെങ്കില്‍ വീട് വൃത്തിയായിരിക്കുക തന്നെ വേണം.

പൂജാമുറി ഭംഗിയായി അലങ്കരിക്കുക. വിഗ്രഹങ്ങളും ഫോട്ടോകളുമെല്ലാം യാഥാസ്ഥാനത്തു വയ്ക്കുക. വടക്കുകിഴക്കു ഭാഗത്തായി വിഗ്രഹങ്ങള്‍ വയ്ക്കുന്നതാണ് നല്ലത്. കലശം പൂജാമുറിയില്‍ വയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇത് കിഴക്കു ഭാഗത്തായി വയ്ക്കുന്നതായിരിക്കും നല്ലത്.

ദീപാവലിയ്ക്ക് പുതിയ സാധനങ്ങള്‍ വാങ്ങുന്ന പതിവ് പലയിടത്തുമുണ്ട്. ഇതിന്റെ ആവശ്യമില്ല. ഉള്ള സാധനങ്ങള്‍ വൃത്തിയാക്കുക. ഇത് അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്നതും വളരെ നല്ലതു തന്നെ.

വീടിന്റെ വടക്കുസ്ഥാനമാണ് കുബേരസ്ഥാനമായി പറയുന്നത്. ലക്ഷ്മിദേവിയും വിഗ്രഹമോ ഫോട്ടോയോ ഇവിടെ വയ്ക്കുന്നത് നന്നായിരിക്കും. ശാസ്ത്രമനുസരിച്ച് ലക്ഷ്മിയുടെ വലതുഭാഗത്ത് ഗണേശവിഗ്രഹവും ഇടതുവശത്ത് സരസ്വതീദേവിയുടെ രൂപവും വയ്ക്കാം.

വീടിന്റെ മുന്‍വാതിലിന് വാസ്തുപ്രകാരം വളരെ പ്രാധാന്യമുണ്ട്. വാതില്‍ പൂര്‍ണമായി തുറന്നിടുക. വാതിലിനു പുറത്ത് രംഗോളിയിടുക, തോരണങ്ങള്‍ തൂക്കുക എന്നിവയും നല്ലതു തന്നെ.

ചിരാതുകള്ക്കൊപ്പം മധുരത്തിന്റെ ഉത്സവമാണ് ദീപാവലിയെന്നു പറയും. മധുരപലഹാരങ്ങള്‍ അല്പമെങ്കിലും സൂക്ഷിക്കുക. അമിതമായി കഴിയ്ക്കരുതെന്നു മാത്രം.

സാമ്പ്രാണി പുകയ്ക്കുന്നതു നന്നായിരിക്കും. വീട്ടിലുള്ള നെഗറ്റീവ് ഊര്‍ജം പുറത്തുവിടാന്‍ ഇത് സഹായിക്കും. ഇതുപോലെ വീട്ടില്‍ എല്ലായിടത്തും ഉപ്പുവെള്ളം തളിയ്ക്കുന്നതും നല്ലതു തന്നെ. ഇതും നെഗറ്റീവ് എനര്‍ജി കളയാന്‍ സഹായിക്കും.



Click it and Unblock the Notifications
