Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലിവിംഗ് റൂമിന് ഫോട്ടോ അലങ്കാരം

ഫാമിലി ഫോട്ടോകളും കുടുംബത്തിന്റെ ഒത്തുചേരലിന്റെ ഫോട്ടോകളും ചുവലരങ്കാരത്തിന് ഉപയോഗിക്കാം. കുട്ടിക്കാലത്തെ ഫോട്ടോകളും കുടുംബാംഗങ്ങളുടെ ഫോട്ടോകളും അതിഥികളുടേയും ശ്രദ്ധയാകര്‍ഷിക്കും. ഭംഗിയുള്ള ഫോട്ടോഫ്രെയിമുകള്‍ ഫോട്ടോകള്‍ക്ക് തെരഞ്ഞെടുക്കാം. പല ക്രമങ്ങളിലും ഇത് ചുവരില്‍ തൂക്കിയിടുകയുമാകാം. ചുവരിന്റെ പെയിന്റിനനുസരിച്ച ഫ്രെയിമുകള്‍ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.
ഫാമിലി ഫോട്ടോയല്ലാതെ ഫോട്ടോഷൂട്ടുകള്‍ വഴി എടുത്ത ഫോട്ടോകളും അലങ്കാരത്തിന് ഉപയോഗിക്കാം. ഫാമിലി ഫോട്ടോ ഭംഗിയായി വരച്ചോ കമ്പ്യൂട്ടറിലെടുത്തോ തൂക്കിയിടുന്നതും ആകര്‍ഷകമായിരിക്കും.
ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവരാണെങ്കില് തനിയെ എടുത്ത ഭംഗിയുള്ള ഫോട്ടോകളും ചുവരില്‍ തൂക്കിയിടാം. നിങ്ങളുടെ കഴിവും അഭിരുചിയും മറ്റുള്ളവരെക്കൂടി ബോധിപ്പിക്കുവാനുള്ള ഒരു മാര്‍ഗം കൂടിയാണിത്.
അതിഥികളുടെ ശ്രദ്ധയെത്തുന്നിടത്തായിരിക്കണം ഫോട്ടോകള്‍ വയ്ക്കേണ്ടത്. ലിവിംഗ് റൂമില്‍ നിന്ന് കോണിപ്പടികളുണ്ടെങ്കില്‍ ഇവയുടെ വശത്തുള്ള ചുവരില്‍ ഉയരം ക്രമീകരിച്ച് ഫോട്ടോകള്‍ തൂക്കിയിടുന്നതും നല്ലൊരു മാര്‍ഗമാണ്.
കളര്‍ ഫോട്ടോകളല്ലാതെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകളും ചുവരലങ്കാരത്തിന് ഉപയോഗിക്കാം.
ഫോട്ടോകള്‍ക്ക് ഭംഗി നല്കാന് സമീപത്തായി സ്പോട്ട് ലൈറ്റുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
