Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അലങ്കാരം നാഴികമണിയിലൂടെയും

ഗ്രാന്റ് ഫാദര്‍ ക്ലോക്ക് എന്ന ഒരു തരം ക്ലോക്കുണ്ട്. പഴയ ഇനം ക്ലോക്കായ ഇത് പുരാവസ്തുവായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരമാണ്. ഒരു നീളമുള്ള തടിയുടെ മുകളിലാണ് ഈ ക്ലോക്ക്. ഇത് ചുവരില്‍ വയ്ക്കാന്‍ സാധിച്ചില്ലെങ്കിലും ഏതെങ്കിലും മൂലയില്‍ വയ്ക്കാവുന്ന തരമാണ്. ലിവിംഗ് റൂമാണ് ഇതിന് ഏറ്റവും പറ്റിയ സ്ഥാനം.
ചുവരില്‍ വയ്ക്കാവുന്ന വാള് ക്ലോക്കുകളാണ് പൊതുവെ ഉപയോഗിക്കുന്ന തരം. വാള് ക്ലോക്കുകള്‍ പല വലിപ്പത്തിലും രൂപത്തിലും നിറത്തിലും ലഭിക്കും. റൗണ്ട്. സ്വയര്‍ തുടങ്ങിയവയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ഒരോരുത്തരുടെ താല്പര്യങ്ങള്ക്കനുസരിച്ചുള്ള ക്ലോക്കുകള്‍ പറഞ്ഞു തയ്യാറാക്കാം. ഫാമിലി ഫോട്ടോ, കുട്ടികളുടെ ഫോട്ടോ തുടങ്ങിയവ പതിപ്പിച്ച ക്ലോക്കുകള്‍ പറഞ്ഞുണ്ടാക്കിക്കാം.
ടേബിള്‍ ക്ലോക്കുകളും ഇപ്പോള്‍ അലങ്കാരരൂപത്തില്‍ ലഭിക്കുന്നുണ്ട്. വിവിധ രൂപങ്ങളില്‍, നിറങ്ങളില്‍ ലഭിക്കുന്ന ക്ലോക്കുകള്‍ അലങ്കാരമായി ഉപയോഗിക്കാം. പ്രത്യേകിച്ചും കുട്ടികളുടെ മുറികളില്‍ കോമിക്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മറ്റുമുള്ള ടേബിള്‍ ക്ലോക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.
ക്ലോക്കുകളില്‍ എക്കാലവും സ്ഥാനമുള്ള ഒന്നാണ് കുക്കൂ ക്ലോക്കുകള്‍. ഇവയ്ക്കു പറ്റിയത് എപ്പോഴും ലിവിംഗ് റൂം തന്നെയാണ്.
അലാം ക്ലോക്കുകള്‍ ഫാഷന്‍ പരിധിക്കു പുറത്താണെങ്കിലും കൃത്യസമയത്ത് ഉണര്‍ന്നെഴുന്നേല്‍ക്കണമെങ്കില്‍ ഇവയുടെ സഹായം വേണം. മൊബൈലുകളേക്കാന് മുന്‍പേ ഈ കര്‍മം നിര്‍വഹിച്ചിരുന്നത് ഇത്തരം ക്ലോക്കുകളായിരുന്നുവെന്നോര്ക്കണം.
കേള്‍ക്കാന്‍ ഇമ്പമാര്‍ന്ന മണിനാദമാണ് പല ക്ലോക്കുകള്ക്കുമുള്ളത്. ലൈറ്റ് സെന്‍സിറ്റീവായ പലതു രാത്രിയില്‍ ശല്യമാകുന്നില്ലെന്നത് മറ്റൊരു കാര്യം.



Click it and Unblock the Notifications
