Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ദീപക്കാഴ്ചകള്‍ നിറയുമ്പോള്‍...
ദീപാവലിക്ക് കൂടുതല്‍ പ്രാധാന്യം ചിരാതുകള്ക്കാണ്. ദീപക്കാഴ്ച കണ്ണില്‍ നിറയ്ക്കുന്ന ചിരാതുകള്‍ ദീപാവലിയാകുമ്പോള്‍ പതിവ് കാഴ്ച.
എണ്ണയൊഴിക്കാനും തിരി തെളിയിക്കാനും ഒരു ഉപാധിയെന്ന നിലയിലായിരുന്നു ചിരാതുകള്‍ക്ക് സ്ഥാനം. എന്നാല്‍ ഫാഷന്‍, വര്‍ണ തരംഗങ്ങള്‍ ചെരാതുകളേയും കീഴടക്കി കഴിഞ്ഞു.
പല രൂപത്തിലും പല വര്‍ണത്തിലുമുള്ള ചിരാതുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ദൈവങ്ങളുടെ രൂപങ്ങളോട് സാമ്യമുള്ള ചിരാതുകള്‍, പൂക്കളുടെ ആകൃതിയിലുള്ള ചിരാതുകള്‍ എന്നു വേണ്ട, ഗ്ലാസിലുണ്ടാക്കിയ ചിരാതുകള്‍ പോലും ഇപ്പോള്‍ ലഭിക്കും.
വിവിധ രൂപത്തിലും വര്‍ണത്തിലുമുള്ള ചിരാതുകള്‍ കാണൂ

റോസപ്പൂവിന്റെ ഡിസൈനിലുള്ള ഈ ചിരാതു നോക്കൂ. വിടര്‍ന്നു വരുന്ന റോസപ്പൂ പോലെ ഭംഗിയുള്ള ഡിസൈന്‍.

ഹൃദയാകൃതിയുള്ള ചിരാതുമുണ്ട്. നടുവില്‍ സ്വസ്തിക് ചിഹ്നമുള്ള ഇത് വലന്റൈന്‍സ് ഡെയ്ക്ക് സമ്മാനം കൊടുക്കാനുമാവും.

ശംഖിന്റെ ആകൃതിയിലുള്ള ചിരാതുകളും ദീപാവലിക്കാഴ്ചയാണ്.

ഇരട്ടച്ചിരാതുകള് പുതിയ ഫാഷന്‍. ഒരു ചില്ലയില്‍ നിന്നും രണ്ടു ചിരാതുകളുടെ ഡിസൈന്‍.

ഗണപതിയുടെ ആകൃതിയിലുള്ള ദിയയും ദീപാവലിക്കാഴ്ചയാണ്.

കിളിക്കൂടു പോലുള്ള ചിരാതും പുതിയ ഫാഷനായി എത്തിയിട്ടുണ്ട്.

താമരയുടെ ആകൃതിയിലുള്ള ചിരാതും ദീപാവലിക്ക് ലഭ്യം.

നിറം പിടിപ്പിച്ച ചിരാതു നോക്കൂ. ശംഖിന്റെ ആകൃതി തന്നെയാണ് ഇതിനുള്ളത്.

മഴവില്‍ വര്‍ണങ്ങള്‍ ചേര്‍ത്ത് അണിയിച്ചൊരുക്കിയ ചിരാതുകളും സാധാരണം.

ലക്ഷ്മി ഗണേശയുടെ പോലുള്ള ചിരാതും കണ്ണിന് ആനന്ദമേകും. ഇതില്‍ സ്വര്‍ണനിറത്തിലെ അരികുകള്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റും.

സ്റ്റാര്‍ ആകൃതിയുള്ള ചിരാത് ആകൃതിയില്‍ വ്യത്യസ്തത വേണ്ടവര്‍ക്ക് സ്വീകരിക്കാം. അഞ്ചു തിരികള്‍ തെളിക്കാന്‍ സാധിക്കുന്ന ചിരാതാണിത്.

ഗ്ലാസ് ചിരാതുകളാണ് പുതിയ ട്രെന്റ്. വര്‍ണഭംഗിയുള്ള ഗ്ലാസുകള്‍ കൊണ്ടുള്ള ചിരാതുകള്‍ ഭംഗി തന്നെ. ഇതില്‍ വേറെ തിരിയിടേണ്ട ആവശ്യവുമില്ല.



Click it and Unblock the Notifications
