Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വിവിധതരം ഫയര്‍പ്ലേസുകള്‍
നല്ല മഞ്ഞുള്ളപ്പോള്‍ തീ കാഞ്ഞിരിക്കാന്‍ തോന്നാറില്ലേ. ആളുകള്‍ വഴിവക്കില്‍ തീ കൂട്ടി തണുപ്പകറ്റുന്നത് കാണാറില്ലേ. ഇതിന് ആധുനികരൂപം നല്‍കിയാണ് ഫയര്‍ പ്ലേസുകള്‍ വന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് വീടികളിലുള്ളൊരു സാധാരണ സംഭവം മാത്രമാണ്.
ഇന്ന് നമ്മുടെ നാട്ടില്‍ പണിയുന്ന പല വീടുകളിലും ഫയര്‍ പ്ലേസുണ്ട്. ഇതിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യം പ്രസക്തമാണെങ്കിലും ഫയര്‍ പ്ലേസുകള്‍ ആവശ്യത്തിനേക്കാളുപരി ആഡംബരത്തിന്റെ വാക്കായി മാറിയിരിക്കുന്നു ഇന്ന്. പ്രത്യേകിച്ച് യൂറോപ്യന്‍ സ്റ്റൈല്‍ രീതിയില്‍ വീടുകള്‍ പണിയുമ്പോള്‍.
ചൂടുള്ള കാലാവസ്ഥയില്‍ ഇവയുടെ ആവശ്യമില്ലെങ്കില്‍ പോലും ഒരു ഭംഗിയ്ക്കായി ആളുകള്‍ ഇവയുണ്ടാക്കാറുണ്ട്. ഇപ്പോള്‍ റൂം ഹീറ്ററുകളേക്കാള് ആളുകള്‍ ഫയര്പ്ലേസാണ് വയ്ക്കുന്നതും.
ഇതാ, വിവിധയിനം ഫയര്‍പ്ലേസുകള്‍. ഫയര്‍ പ്ലേസുകള്‍ വീട്ടിലുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉപകരിക്കും. പഴമയും പുതുമയും ഒത്തിണങ്ങുന്ന വിധത്തിലുള്ള പല ഫയര്പ്ലേസുകളുമുണ്ട്.

വിവിധതരം ഫയര്‍പ്ലേസുകള്‍
സ്റ്റെയര്‍കെയ്സിന് അടിയില്‍ ഷൂറാക്ക് ഉണ്ടാക്കുന്നതിന് പകരം ഫയര്പ്ലേസാക്കി മാറ്റിയിരിക്കുന്നു. സ്ഥലം ലാഭിക്കാമെന്ന ഗുണവും ഇതിനുണ്ട്.

വിവിധതരം ഫയര്‍പ്ലേസുകള്‍
അടുക്കയിലേക്കുള്ള ഫയര്‍ പ്ലേസാണിത്. കിച്ചന് ഫയര്‍പ്ലേസ് എന്നു പറയാം. ഒതുങ്ങിയ സ്ഥലത്ത് വയ്ക്കാനും സാധിയ്ക്കും.

വിവിധതരം ഫയര്‍പ്ലേസുകള്‍
ചുവരില്‍ പിടിപ്പിച്ചിരിക്കുന്ന ഫയര്‍ പ്ലേസാണിത്. ഭംഗിയും അതേ സമയം ഒതുക്കവുമുള്ള കോംപാക്റ്റ് ഫയര്‍ പ്ലേസ്.

വിവിധതരം ഫയര്‍പ്ലേസുകള്‍
മരത്തിന്റെ പുറംഭാഗത്തോടു കൂടിയ വിന്റേജ് ഫയര്‍പ്ലേസ്. അടയ്ക്കാവുന്ന രീതിയിലുള്ള വാതിലുകളും ഇതിനുണ്ട്.

വിവിധതരം ഫയര്‍പ്ലേസുകള്‍
എയര്കണ്ടീഷറര് പോലുള്ള ഫയര്പ്ലേസാണിത്. ഒരു മൈക്രോവേവിനോട് രൂപസാമ്യമുള്ള ഈ ഫയര്‍പ്ലേസ് യൂറോപ്യന്‍ സ്റ്റൈലിലുള്ള വീടുകള്‍ക്ക് ചേരുന്ന വിധത്തിലുള്ളതാണ്.

വിവിധതരം ഫയര്‍പ്ലേസുകള്‍
ക്യാബിനറ്റ് ഫയര്‍പ്ലേസ് കാണൂ. ലിവിംഗ് റൂമിന് ചേരുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഫയര്‍ പ്ലേസ് ആധുനിക വീടുകള്‍ക്ക് ചേരുന്ന വിധം തന്നെ.



Click it and Unblock the Notifications
