Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ബാച്ചിലറാണോ, വീടലങ്കാരം എളുപ്പമാക്കാം

താമസിക്കുന്ന സ്ഥലത്തിന്റെ സൗകര്യമനുസരിച്ചു വേണം ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കേണ്ടത് എന്നത് പ്രധാനമാണ്. സ്ഥലം കുറവാണെങ്കില്‍ മടക്കി വയ്ക്കാവുന്ന തരം ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാം. സോഫയായും കട്ടിലായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഫര്‍ണിച്ചറുകളും സ്ഥലം ലാഭിക്കാനുള്ള നല്ലൊരു വഴിയാണ്.
മിക്കവാറും ബാച്ചിലര്‍ മുറിയകളുടെ ഒരു കുറവാണ് കര്ട്ടനില്ലാത്തത്. പകരം ബെഡഷീറ്റോ മറ്റോ ആയിരിക്കും ജനലുകള്‍ മറച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇത് മുറിയുടെ ഭംഗി കെടുത്തും. മുറിക്കു യോജിച്ച വിധത്തിലുള്ള കര്‍ട്ടനുകള്‍ തെരഞ്ഞെടുക്കണം. സില്‍ക് തുണികള്‍ കൊണ്ട് നിര്‍മിച്ച കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ഇരിക്കാനുള്ള സംവിധാനങ്ങള്‍ പ്രധാനമാണ്. പ്രത്യേകിച്ചും ലിംവിംഗ് മുറിയില്‍. ടിവി വച്ചിട്ടുണ്ടെങ്കില്‍ അത് കാണാന്‍ സൗകര്യമുള്ള വിധത്ിതല് സെറ്റികളും കസേരകളും ഇടണം. ബീന്‍ ബാഗുകള്‍, വലിയ കുഷ്യനുകള്‍, പൊക്കം കുറഞ്ഞ സ്റ്റൂളുകള്‍ എന്നിവ സ്ഥലം ലാഭിക്കുവാനും അതേ സമയം സൗകര്യപൂര്‍വം ഇരിക്കുവാനും സഹായിക്കും.
ലിവിംഗ് റൂമിലെങ്കിലും ഒരു വാള് ക്ലോക്ക് പ്രധാനം. ബെഡ്റൂമുകളില്‍ ക്ലോക്കോ ടൈംപീസോ ഉണ്ടാകൂന്നത് നല്ലത്.
ചുവരുകള്‍ പെയിന്റുംഗുകള്‍ കൊണ്ടോ ഫോട്ടോകള്‍ കൊണ്ടോ അലങ്കരിക്കാം. ഭംഗിയുള്ള അലങ്കാരവസ്തുക്കള്‍ ലിവിംഗ് റൂമില്‍ വയ്ക്കാം. നിങ്ങളുടെ താല്പര്യങ്ങള് വെളിപ്പെടുത്തുന്ന വിധത്തിലുള്ള അലങ്കാരങ്ങളും നല്ലതു തന്നെ.
സുഹൃത്തുക്കള്‍ക്ക് വന്നു തങ്ങുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമുള്ള കിടക്കയും തലയിണകളും മറ്റും വാങ്ങുവാന്‍ മറക്കരുത്.



Click it and Unblock the Notifications
