Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
നടരാജ വിഗ്രഹം വീട്ടില്‍ പാടില്ല!
വീടുപണി മുതല്‍ വീട്ടില്‍ വയ്ക്കുന്ന സാധനങ്ങളില്‍ വരെ വാസ്തു നോക്കുന്നവരാണ് മിക്കവാറും പേര്. വാസ്തുവനുസരിച്ച് വീട്ടില്‍ വയ്ക്കാവുന്നതും വയ്ക്കരുതാത്തതുമായ ചില സാധനങ്ങളുണ്ട. വീട്ടില്‍ വയ്ക്കരുതാത്ത സാധനങ്ങള്‍ നോക്കൂ,

വീട്ടില്‍ മഹാഭാരതത്തിലെ സീനുകള്‍ ചിത്രീകരിച്ച പ്രതിമകളോ ചിത്രങ്ങളോ വയ്ക്കരുത്. ഇത് വീട്ടിലുള്ളവര്‍ പരസ്പരം വഴക്കടിക്കാന്‍ ഇടയാക്കും.
താജ്മഹലിന്റെ മാതൃക ചിലരെങ്കിലും വീടുകളില്‍ സൂക്ഷിക്കാറുണ്ട്. അവസാനിക്കാത്ത പ്രണയത്തിന്റെ സ്മാരകമെന്നാണ് താജ്മഹല്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ മുംതാസിന്റെ ശവകുടീരമാണ്. ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ലാത്ത അനുഭവങ്ങള്‍ വരുത്തുമത്രെ.
നടരാജ വിഗ്രഹം സാധാരണയായി വീടുകളില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ വാസ്തു പ്രകാരം ഇത് ദോഷമാണത്രെ. കാരണം താണ്ഡവമാടുന്ന ശിവനെയാണ് നടരാജ വിഗ്രഹം സൂചിപ്പിക്കുന്നത്. ശിവന് താണ്ഡവമാടുന്നതിലൂടെ നാശമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നടരാജവിഗ്രഹം നാശമാണ് കാണിക്കുന്നത്.
ഇതിന് കലയുമായി ബന്ധപ്പെട്ട മറ്റൊരു വശം കൂടിയുണ്ട്. നൃത്തരൂപങ്ങളെ സൂചിപ്പിക്കുവാനും നടരാജവിഗ്രഹം ഉപയോഗിക്കും.
മുങ്ങുന്ന ബോട്ടിന്റെ പ്രതിനിധാനം ചെയ്യുന്ന യാതൊന്നും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തെ ദോഷമരമായി ബാധിക്കും.
വാട്ടര്‍ ഫൗണ്ടനുകളും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീട്ടിലേക്കെത്തുന്ന ഐശ്വര്യവും പണവും നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
കാട്ടുജീവികളെ ചിത്രങ്ങളോ രൂപങ്ങളോ വീട്ടില്‍ സൂക്ഷിക്കുന്നതും വാസ്തു പ്രകാരം ദോഷമാണ്. ഇത് കുടുംബാംഗങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നാണ് പറയുന്നത്.



Click it and Unblock the Notifications
