Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മരത്തിന്റെ ഡ്രസിംഗ് ടേബിള്‍ കൂടുതല്‍ നല്ലത്

ഒരു ഡ്രസിംഗ് ടേബിള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം എവിടെയിടുന്നു എന്നത് പ്രധാനമാണ്. മിക്കവാറും ബെഡ്റൂമുകളിലായിരിക്കും ഇതിന്റെ സ്ഥാനം. ഡ്രസിംഗ് ടേബിള്‍ വയ്ക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ മുറി പണിയുമ്പോള്‍ തന്നെ ഇതിന് വേണ്ടി സ്ഥലം ഒഴിച്ചിടുന്നത് നന്നായിരിക്കും. ജനലിനോട് ചേര്‍ന്ന് മേശയിട്ടാല് നല്ല വെളിച്ചം ലഭിക്കും.
ചിലപ്പോള്‍ ഡ്രസിംഗ് ടേബിള്‍ ചുവരിനോട് ചേര്‍ന്ന് പണിയുകയായിരിക്കും ചെയ്യുന്നത്. മറ്റു ചിലര്‍ ഇത് പുറത്തു നിന്നും വാങ്ങിക്കാറുമുണ്ട്. എങ്ങനെയായാലും കസേരയുള്ളത് നോക്കി വാങ്ങുന്നതായിരിക്കും നല്ലത്. പണിയുകയാണെങ്കില്‍ ഇതിന് ചേര്‍ന്ന കസേര വാങ്ങുകയോ പണിയിപ്പിക്കുകയോ ചെയ്യാം. ഉയരം പ്രധാനമാണ്. ഒരുങ്ങാനിരിക്കുമ്പോള് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലുള്ള കസേര നോക്കി വാങ്ങണം. ടേബിളിലന്റെ അടിയിലേക്ക് നിരക്കി നീക്കിയിടാവുന്ന സ്റ്റൂളുകളും നല്ലതാണ്. സ്ഥലം പോകില്ലെന്നുള്ളതാണ് ഇതിന്റെ ഗുണം.
നല്ല പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ടേബിളിട്ടാല് നല്ലത്. കണ്ണാടിയുടെ വശങ്ങളില് ചെറിയ ലൈറ്റുകള്‍ പിടിപ്പിച്ചതാണെങ്കില് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ മുഖം വ്യക്തമായി കാണാവുന്ന വിധത്തിലുള്ള ലൈറ്റ് ചുവരില്‍ പിടിപ്പിക്കണം.
ഗ്ലാസ്, മാര്‍ബിള്‍ തുടങ്ങിയ പലവിധ ഡ്രസിംഗ് ടേബിളുകളും ലഭ്യമാണ്. എന്നാല്‍ ഇതേക്കാളെല്ലാം നല്ലത് മരത്തിന്റെ മേശ തന്നെയാണ്. ഇത് സൂക്ഷിക്കാന്‍ എളുപ്പമാണ്. വിലയും മറ്റുള്ളവയേക്കാള്‍ കുറവാണ്.
ഡ്രസിംഗ് ടേബിളിന്റെ കണ്ണാടി നീളത്തിലുള്ളതാകുന്നതാണ് നല്ലത്. ഇത് പ്രതിബിംബം ശരിയ്ക്കും കാണാന്‍ സഹായിക്കും.



Click it and Unblock the Notifications
