Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്ലാസ് മേശയില്‍ ഊണു കഴിയ്ക്കാം

ഫര്‍ണിച്ചര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യം ചെയ്യേണ്ട കാര്യം കൃത്യമായ ഒരു ബജറ്റുണ്ടാക്കണം. ഇതിലൊതുങ്ങുന്ന ഫര്‍ണിച്ചറുകള്‍ വേണം വാങ്ങാന്‍. അല്ലാതെ കടയില്‍ പോയി ഫര്‍ണിച്ചര്‍ കണ്ട് ബജറ്റുണ്ടാക്കിയാല് പണം കൂടുതല്‍ നഷ്ടപ്പെടും.
ഓരോ മുറിയിലേക്കും വേണ്ട അത്യാവശ്യം ഫര്‍ണിച്ചറുകളാണ് ആദ്യം വാങ്ങേണ്ടത്. ഇപ്പോള്‍ മിക്കവാറും വീടുകളിലും, ഫഌറ്റുകളില്‍ പ്രത്യേക്ിച്ചും ലിവിങ്, ഡൈനിംഗ് മുറികള്‍ ഒരുമിച്ചാണ്. സ്വീകരണ മുറിയിലേക്ക് പ്രധാനമായും വേണ്ടത് ഇരിക്കാനുള്ള സാമഗ്രികളാണ്. സോഫാ സെറ്റാണ് മിക്കവാറും പേരുടെ മനസിലുണ്ടാകുക. എന്നാല്‍ സ്ഥലം കുറവാണെങ്കില്‍ സോഫാസെറ്റ് ഒഴിവാക്കുന്നതാണ് ബുദ്ധി. പകരം ഇരിക്കാന്‍ സൗകര്യമുള്ള കുഷ്യനുകളോ ബീന്ബാഗുകളോ വാങ്ങാം. സോഫാ-കം-ബെഡും സ്ഥലം ലാഭിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ചെറിയൊരു മേശയും സ്വീകരണമുറിയില്‍ ഇടാം.
ഡൈനിംഗ് റൂമില്‍ അത്യാവശ്യം വേണ്ട ഒന്നാണ് ഡൈനിംഗ് ടേബിളും കസേരകളും. മരത്തിന്റെയും ഗ്ലാസിന്റെയും ഇരുമ്പിന്റെയും ടേബിളുകള്‍ ലഭിക്കും. മരത്തിന് താരതമ്യേന വില കൂടുതലാണ്. ഗ്ലാസ് ടോപ്പുള്ള ടേബിളുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ പൊട്ടിപ്പോകാനും സാധ്യതയുണ്ട്. അയേണ്‍ ടേബിളുകള്‍ വേണമെങ്കില്‍ തെരഞ്ഞെടുക്കാം. വില കുറവാണെന്ന് മാത്രമല്ലാ, ഉറപ്പും ലഭിയ്ക്കും.
ബെഡ്റൂമിലേക്ക് കട്ടിലും കിടക്കയും അത്യാവശ്യമാണ്. ഭംഗിയേക്കാള്‍ കിടക്കുവാന് സുഖമുള്ള കിടക്ക നോക്കി വാങ്ങുക. കട്ടിയുള്ള കിടക്കയാണെങ്കില്‍ ആദ്യമേ കട്ടില് വാങ്ങണമെന്നുമില്ല. കട്ടില് വാങ്ങുകയാണെങ്കില്‍ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ സ്ഥലമുള്ള തരം വാങ്ങിയാല്‍ നല്ലതായിരിക്കും.
ഇപ്പോള്‍ അലമാരകള്‍ മുറികളോട് ചേര്‍ത്ത് പണിയുകയാണ് പതിവ്. ഇതില്ലെങ്കില്‍ സ്റ്റീല്‍ അലമാരകള്‍ വാങ്ങാം.
കഴിവതും ഒതുക്കമുള്ള ഫര്‍ണിച്ചറുകള്‍ നോക്കി വാങ്ങുക. ഇത് സ്ഥലം കൂടുതല്‍ ലാഭിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
