Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നിങ്ങള്ക്കുമൊരുക്കാം വായനാമുറി

വലിയ വീടും സ്ഥലവുമൊന്നും വേണമെന്നില്ല, ഉള്ള സൗകര്യത്തില്‍ ഒരു കൊച്ചു വായനാമുറി ഒരുക്കാം.
ഫഌറ്റാണെങ്കില് ബെഡ്റൂമായിരിക്കും ഇത്തരം മുറിയുണ്ടാക്കുവാന് നല്ലത്. രണ്ടു കിടപ്പുമുറികളുണ്ടെങ്കിലേ ഇത് നടപ്പാക്കാനാവൂ. അധികം ഉപയോഗിക്കാത്ത ബെഡ്റൂമിന്റെ ഒരു ഭാഗം വായനാമുറിയാക്കി വേര്‍തിരിക്കാം. ബാത്ത്റൂം അറ്റാച്ച്ഡ് റൂമാവാതിരുന്നാല് ഏറെ നല്ലത്. അധികമാരും ശല്യപ്പെടുത്താനെത്തില്ല.
കിടപ്പുമുറിയുടെ ഒരു ഭാഗം വേര്‍തിരിച്ചെടുക്കുക. ഇതിനായി മരം കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ ലഭ്യമാണ്. വേണമെങ്കില്‍ കര്‍ട്ടനോ ഗ്ലാസ് ഡോറോ ഉപയോഗിക്കാം. മരം തന്നെയായിരിക്കും സ്വകാര്യത നല്കാന് ഏറ്റവും നല്ലത്.
ചുവരലമാരിയുണ്ടെങ്കില് പുസ്തങ്ങള്‍ വയ്ക്കുവാനുള്ള ലൈബ്രറിയാക്കി മാറ്റാം. ഒരു ചെറിയ മേശയും സൗകര്യപ്രദമായി ഇരുന്നു വായിക്കാന്‍ സഹായിക്കുന്ന കസേരയും ഇവിടെയിടാം. ഒരു ടേബിള്‍ ലാംപും ചുവരിലോ മുകളിലായോ ഒരു ലൈറ്റും വേണം. ലൈറ്റിടുന്നത് പുസ്തകം ശരിക്ക് വായിക്കുവാന്‍ സഹായിക്കുന്ന രീതിയിലായിരിക്കണം. ജനാലയുള്ള വശത്ത് വായനാമുറി ഒരുക്കുന്നത് ഏറെ നല്ലതായിരിക്കും. കാറ്റും വെളിച്ചവും വരാന്‍ സഹായിക്കുന്ന നല്ലൊരു മാര്‍ഗമാണിത്.
വായനാമുറിയില്‍ ഒരു കാരണവശാലും ടിവി വയ്ക്കരുത്. വേണമെങ്കില്‍ ഒരു കമ്പ്യൂട്ടറാകാം. അധികം ഫര്‍ണിച്ചറുകള്‍ ഈ ഭാഗത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്.
മുറി കൂടാതെ ടെറസ്, ബാല്‍ക്കണി എന്നിവിടങ്ങളിലും വായിക്കുവാനുള്ള സ്ഥലമുണ്ടാക്കാം. മഴ, വെയില് എന്നിവ കൊള്ളാതിരിക്കുവാനുള്ള സംവിധാനമുണ്ടാക്കണമെന്ന് മാത്രം.
ഇരിയ്ക്കുവാനായി ബീന്‍ ബാഗുകളോ ചാരുകസേരയോ നല്ലതായിരിക്കും. സ്ഥലസൗകര്യമനുസരിച്ചാണ് ഇവ വാങ്ങേണ്ടത്.
അധികം ഒച്ചയും ബഹളവും കടന്നുവരാത്ത സ്ഥലമായിരിക്കണം വായനാമുറി ഒരുക്കുമ്പോള്‍ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രധാനമാണ്.



Click it and Unblock the Notifications
