Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുഞ്ഞുങ്ങളുടെ മുറി ഭംഗിയായി അലങ്കരിക്കാം

കുഞ്ഞുങ്ങളുടെ മുറിക്ക് നല്ല നിറങ്ങളുള്ള പെയിന്റുകള്‍ തെരഞ്ഞെടുക്കണം. ഒന്നിലേറെ നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതും നല്ലതാണ്. കാര്‍ട്ടൂണ്‍ ചിത്രങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള സാധനങ്ങളും ഈ മുറിയിലേക്ക് വാങ്ങുക. കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും ഈ മുറിയില്‍ സൂക്ഷിക്കാന്‍ മറക്കരുത്.
മുറിയുടെ ചുവരുകളില്‍ കുഞ്ഞുങ്ങള്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ വരച്ചുചേര്ക്കുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ. ഇത്തരം ചിത്രങ്ങള്‍ കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യും. മുറിയുടെ സീലിംഗില്‍ സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങളും വരയ്ക്കാം. ചുവരില്‍ ഒട്ടിക്കാന്‍ സാധിക്കുന്ന തിളക്കമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് ന്യായമായ വിലയേയുളളൂ.
കുഞ്ഞിന്റെ കൈപ്പത്തിയുടെ അടയാളം ചുവരില്‍ പതിപ്പിക്കുന്നതും കൈപ്പത്തിയുടെ പടം വരയ്ക്കുന്നതും വ്യത്യസ്തമായ അലങ്കാരരീതിയാണ്.
തെര്‍മോകോള്‍ വാങ്ങി സൂര്യന്, നക്ഷത്രങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയുടെ രൂപം വെട്ടിയെടുത്ത് ഇവയില്‍ നിറം പിടിപ്പിച്ച് മുറിയില്‍ തൂക്കിയിടാം. കുഞ്ഞുങ്ങള്‍ക്കിത് നോക്കിക്കിടക്കുന്നത് ഇഷ്ടമായിരിക്കും.
കുഞ്ഞിന്റെ തൊട്ടിലിനു മുകളിലും കളിപ്പാട്ടങ്ങള്‍ തൂക്കിയിടാം. തൊട്ടിലിന് മുന്‍പിലായി ഒരു ചെറിയ കസേരയില്‍ പാവകളെയോ കളിപ്പാട്ടങ്ങളേയോ കുഞ്ഞിന് കാണാവുന്ന വിധത്തില്‍ വയ്ക്കുക.
വര്‍ണക്കടലാസുകള്‍ വാങ്ങി കുഞ്ഞിന്റെ മുറിയിലെ സാധനങ്ങള്‍ പൊതിയുന്നത് നന്നായിരിക്കും. കുഞ്ഞിന്റെ വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്ത് ചുവരില്‍ തൂക്കാം.



Click it and Unblock the Notifications
