Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വീടിനുളളിലും ദീപാവലി അലങ്കാരം

സ്വീകരണമുറി അതിഥിശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ സ്വീകരണമുറിയുടെ അലങ്കാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വീകരണമുറയുടെ ചുവരുകള്‍ക്ക് ഭംഗിയുള്ള നിറങ്ങളില്‍ പെയിന്റ് ചെയ്യാം. പെയിന്റിനിണങ്ങിയ ചവിട്ടികളും കാര്‍പെറ്റുകളും ലൈറ്റുകളും വാങ്ങാം. കടുത്ത നിറത്തിലുള്ള പെയിന്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മുറിയില്‍ ഉപയോഗിക്കേണ്ടത് ഇളംനിറത്തിലുള്ള സാധനങ്ങളായിരിക്കണം. ഇളം നിറത്തിലുള്ള പെയിന്റാണെങ്കില്‍ കടുംനിറത്തിലുളള സാധനങ്ങള്‍ തെരഞ്ഞെടുക്കുക.
സ്വീകരണമുറിയിലെ മേശയില്‍ വെള്ളത്തില്‍ പൂവിതിളുകളും ഒഴുകിനടക്കുന്ന മെഴുകുതിരികളും ഇട്ടുവയ്ക്കുന്നത് നല്ല അലങ്കാരമായിരിക്കും. മുറിയില്‍ പുതിയ കര്‍ട്ടനുകള്‍ ഉപയോഗിക്കാം. കാര്‍പെറ്റുകളിലും കര്‍ട്ടനുകളിലും പെര്‍ഫ്യൂമോ റൂം ഫ്രെഷ്നറോ അടിക്കുന്നത് സുഗന്ധം നല്‍കും. രംഗോലിയുണ്ടാക്കി ഇവയുടെ നടുവില്‍ ചിരാതുകള്‍ കത്തിച്ചുവച്ച് രാത്രിസമയത്ത് മങ്ങിയ ലൈററിടുന്നത് വളരെ മനോഹരമായ ഒരു പ്രതീതിയുണ്ടാക്കും.
ദീപാവലി ആഘോഷവേളയില്‍ പൂജാമുറിക്കു തന്നെയാണ് ഏറ്റവും പ്രാധാന്യം. പൂജാമുറിയിലും രംഗോലിയുണ്ടാക്കാം. ഇവയില്‍ ചിരാതുകള്‍ കത്തിച്ചു വയ്ക്കാം. വിവിധ നിറങ്ങളിലുള്ള വൈദ്യുതഅലങ്കാരങ്ങളും പൂജാമുറിക്ക് മാറ്റേകും. പൂജാമുറിയുടെ വാതിലുകളും മണികളും പൂമാലകളും ലൈററുകളും കൊണ്ട് അലങ്കരിക്കാം. ആഘോഷത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ പൂജാമുറിയിലെ അലങ്കാരങ്ങള്‍ക്ക് കഴിയും.
വീടിന്റെ ടെറസിലും തുറസായ ബാല്‍ക്കണിയിലും ദീപാവലി അലങ്കാരങ്ങള്‍ കൂടുതല്‍ ഭംഗിയേകും. വൈദ്യുതവിളക്കുകള്‍ കൊണ്ട് ഇവിടം അലങ്കരിക്കാം. പൂമാലകളും പൂക്കളും തൂക്കിയിടാം. പൂ കൊണ്ട് രംഗോലിയുണ്ടാക്കുന്നത് വ്യത്യസ്തമായൊരു അലങ്കാരമായിരിക്കും. മണമുള്ള മെഴുകുതിരികളും കത്തിച്ചു വയ്ക്കാം. പടക്കങ്ങള്‍ പൊട്ടിക്കാനും ഇത് എളുപ്പമാക്കും. സന്ധ്യാനേരത്ത് ചിരാതുകള്‍ കത്തിച്ചുവച്ചാല്‍ വീടിന്റെ ടെറസും ബാല്‍ക്കണിയും പ്രകാശപൂരിതമാകും.



Click it and Unblock the Notifications
