Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇവ വാങ്ങൂ, ഭാഗ്യം പിന്നാലെയെത്തും

ഒഴുകുന്ന വെളളം മാലിന്യങ്ങളെ ഒഴുക്കിക്കഴഞ്ഞ് ശുദ്ധീകരിക്കും. ജീവിതത്തിലെ തെററുകളേയും തെറ്റിദ്ധാരണകളേയും അകറ്റാന്‍ ഒഴുകുന്ന വെള്ളം നല്ലതാണെന്ന ചിന്തയുടെ പ്രസക്തി ഇവിടെയാണ്. വീട്ടിലോ പൂന്തോട്ടത്തിലോ ഒരു ഫൗണ്ടനോ കൃത്രിവെളളച്ചാട്ടമോ വെള്ളം ഒഴുകുന്ന മറ്റെന്തെങ്കിലും കൗതുകവസ്തുമോ ഉളളത് ഭാഗ്യം കൊണ്ടുവരുമെന്നും നല്ലതു വരുത്തുമെന്നുമാണ് വിശ്വാസം.
കാറ്റു വരുമ്പോള്‍ മണിനാദം കേള്‍പ്പിക്കുന്ന വിന്‍ഡ് ചൈം ഫാങ്ഷുയി പ്രകാരം ഏറെ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ചൈനീസ് ഉത്ഭവമുള്ള ഇവ മണികളുടെ പരിഷ്കരിച്ച രൂപമാണ്. കാറ്റു വരാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഇത് കെട്ടിത്തൂക്കേണ്ടത്. ഇവയുടെ ശബ്ദം അന്തരീക്ഷത്തിലെ ചീത്ത പ്രകമ്പനങ്ങളെ അകറ്റുന്നുവെന്നാണ് വിശ്വാസം. ഭാഗ്യത്തിനു മാത്രമല്ലാ, വീടലങ്കരിക്കാന്‍ പറ്റിയ ഒന്നാന്തരം കൗതുകവസ്തു കൂടിയാണിത്.
ലാഫിങ് ബുദ്ധ ഫാങ്ഷുയി പ്രകാരമുള്ള മറ്റൊരു ഭാഗ്യവസ്തുവാണ്. കാണാന്‍ കൗതുകമുള്ള, കുടവയറോടു കൂടിയ ഈ ബുദ്ധനും ചൈനാക്കാരനാണ്. വീടിന്റെ മുന്‍വാതിലിന് അഭിമുഖമായായിരിക്കണം ഇതു വയ്ക്കേണ്ടത്. ലാഫിങ് ബുദ്ധ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചതാകണം, അല്ലാതെ നിങ്ങള്‍ വാങ്ങിയതായിരിക്കരുത്. എന്നാലേ ഭാഗ്യമുണ്ടാകൂ.
ഫിഷ് ടാങ്ക് വീടിന് അലങ്കാരമായാണ് പലരും വാങ്ങുന്നത്. എന്നാല്‍ മനസിന് ഏകാഗ്രത നല്കാന് സഹായിക്കുന്ന ഒന്നാണ് ടാങ്കില്‍ നീന്തിനടക്കുന്ന മത്സ്യങ്ങള്‍. വീട്ടിലേക്ക് ഫിഷ് ടാങ്കിലെ മത്സ്യങ്ങള്‍ പൊസറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു.
ഭാഗ്യം കൊണ്ടുവരുന്ന ചെടികളും വീടിനുള്ളില്‍ വയ്ക്കാം. മണിപ്ലാന്റ് ഇതിന് ഉത്തമോദാഹരണമാണ്. പണമുണ്ടാകാന്‍ മണിപ്ലാന്റ് സഹായിക്കുന്നുവെന്നാണ് വിശ്വാസം. അതുപോലെ തുളസി വീട് പവിത്രമാക്കാനും വീടിനുള്ളില്‍ വളര്‍ത്തുന്ന ചെറിയ മുളക്കൂട്ടം ഭാഗ്യം കൊണ്ടുവരാനും സഹായിക്കുമത്രെ.
മേല്‍പ്പറഞ്ഞവയെ ഭാഗ്യവസ്തുക്കള്‍ മാത്രമായല്ലാ, വീടലങ്കരിക്കാന്‍ പറ്റിയ ഉത്തമവസ്തുക്കളായും ഉപയോഗിക്കാമെന്നതാണ് മെച്ചം.



Click it and Unblock the Notifications
