Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വീടിനിണങ്ങിയ വാതില് തെരഞ്ഞെടുക്കൂ

തടി കൊണ്ടുള്ള വാതില് കാര്വ് ഡോര് എന്നാണ് അറിയപ്പെടുന്നത്. ഈ വാതില് മുന്വശത്താണ് സാധാരണയായി ഉപയോഗിക്കുന്നത്. പാരമ്പര്യരീതിയിലുളള ഇത്തരം വാതിലുകളില് ഭംഗിയുളള കൊത്തുപണികളുണ്ടാകും. നല്ല മരത്തില് പണിതെടുക്കുന്ന ഇവയുടെ എല്ലാ പണികളും പൂര്ത്തിയാക്കിയ ശേഷം മിനുസപ്പെടുത്തും. ആഡംബരവീടുകളെല്ലാം മിക്കവാറും ഇതാണ് പ്രധാനവാതിലായി ഉപയോഗിക്കാറ്.
ഗ്ലാസ് വാതിലുകള് ധാരാളം സൂര്യപ്രകാശം കടന്നുവരാന് സഹായിക്കുന്നു. മുറികള്ക്കാണ് പ്രധാനമായും ഇത്തരം വാതിലുകള് ഉപയോഗിക്കാറ്. സൂര്യപ്രകാശം ഗ്ലാസ് വാതിലിലൂടെ കടന്നുവരുമെങ്കിലും അതിന്റെ തീക്ഷ്ണത കുറവായിരിക്കും. ചിത്രപ്പണികളുള്ള ഗ്ലാസുകള് ഡോറിനെ കൂടുതല് ഭംഗിയാക്കുന്നു.
കുളിമുറികള്ക്കും ലോണിലും ഇപ്പോള് ഫ്രെഞ്ച് വാതിലുകളാണ് ഇപ്പോള് പ്രചാരം നേടുന്നത്. തള്ളിനീക്കാവുന്ന തരം വാതിലുകളാണ് ഇവ. തുറക്കാനും അടക്കാനും ഏറെ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇരുമ്പ്, തകിട് തുടങ്ങിയ ലോഹങ്ങള് ഉപയോഗിച്ചും വാതിലുകള് നിര്മിക്കാറുണ്ട്. കാണാന് പൊതുവേ ഭംഗി കുറവായ ഇവക്ക് ഉറപ്പു കൂടുതലാണ്. അശ്രദ്ധയോടെ കൈകാര്യം ചെയ്താലും ഇവക്ക് കാര്യമായ കേടുപാടുകള് സംഭവിക്കാറില്ല.
പാനല് വാതിലുകള് എല്ലാം കാലാവസ്ഥക്കും യോജിച്ചവയാണ്. അറ്റകുറ്റപ്പണി നടത്തേണ്ടതില്ലെന്നതും ഇവക്കുള്ള ഗുണമാണ്. ഇവ ഏതു രൂപത്തില് വേണമെങ്കിലും പണിയുകയും വളക്കുകയും പെയിന്റടിക്കുകയും ചെയ്യാന് സാധിക്കും.



Click it and Unblock the Notifications
