Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്ലാസ് മേശയില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കാം

പല തരം ഡൈനിംഗ് ടേബിളുകള്‍ക്ക് പലതരം അലങ്കാരങ്ങളാണ് ചേരുക. ചില ഡൈനിംഗ് ടേബിളുകളില്‍ വിരിപ്പു വിരിക്കേണ്ടി വരും. എന്നാല്‍ ചില ഡൈനിംഗ് ടേബിളുകളില്‍ ഒരു കുല പൂ മതി ഭംഗിയുണ്ടാകാന്‍.
മരം കൊണ്ടുള്ള ഊണ്മേശ പഴക്കം ചെന്നാല്‍ അത് എടുത്തുകാണിക്കും. ഇത്തരം മേശകളില്‍ മേശവിരിപ്പ് ഇടുന്നത് നല്ലതാണ്. പുതിയ മരമേശയാണെങ്കിലും ഭംഗിയുളള മേശവിരി ഉപയോഗിക്കുന്നത് ഇതില്‍ അഴുക്കാവാതിരിക്കാന്‍ സഹായിക്കും. ചിത്രപ്പണികളുള്ള ഡൈനിംഗ് ടേബിളാണെങ്കില്‍ ഇത് പുറത്തു കാണിക്കുന്ന വിധത്തിലുളള വിരിപ്പുകള്‍ ഉപയോഗിക്കാം. മേശയുടെ കാല്ഭാഗത്താണ് ഇതെങ്കില്‍ കാല് പുറത്തു കാണത്തക്ക വിധത്തില്‍ വിരിപ്പിടണം.
ഗ്ലാസിന്റെ ഡൈനിംഗ് ടേബിളാണ് ഇപ്പോഴത്തെ ഫാഷന്‍. ഇവ വൃത്തിയാക്കാനും എളുപ്പമാണ്. ഇത്തരം ഊണ്മേശകളില് സാധാരണ വിരിപ്പിടാറില്ല. ഇതിന് ഫ്രൂട്ട്സ് ബാസ്ക്കറ്റ് നല്ല അലങ്കാരമായിരിക്കും. അതിഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് ഒരു മെഴുകുതിരി കൂടി കത്തിച്ചുവച്ചാല്‍ പുതുമയും ഭംഗിയുമായിരിക്കും.
അതിഥികള്‍ക്ക് ചിലപ്പോള്‍ വീടിനു പുറത്ത് പാര്ട്ടികളൊരുക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വലിയ മേശ തെരഞ്ഞെടുക്കാതെ ചെറിയ, ഒന്നില്‍ കൂടുതല്‍ മേശകള്‍ ഉപയോഗിക്കാം. മടക്കി വയ്ക്കാന്‍ കഴിയുന്ന മേശകളായിരിക്കും കൂടുതല്‍ നല്ലത്. മെഴുകുതിരി വച്ചോ പൂക്കള്‍ കൊണ്ടോ ഇവ അലങ്കരിക്കുകയും ചെയ്യാം.
ഡൈനിംഗ് ടേബിളുകള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നത് സാധാരണമാണ്. ഇതിന് ഉണങ്ങിയ പുഷ്പങ്ങളും ഉപയോഗിക്കാം. ഒരു കൂട്ടം പൂക്കളുകളേക്കാള് ഭംഗിയുള്ള ഒരു പൂവായിരിക്കും ഡൈനിംഗ് ടേബിളിന് ഭംഗി നല്‍കുന്നത്. അലങ്കാരം മാത്രമല്ലാ, വൃത്തിയും ഡൈനിംഗ് ടേബിളിന്റെ കാര്യത്തില്‍ പ്രധാനമാണെന്ന് ഓര്‍ക്കണം.



Click it and Unblock the Notifications
