Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്രിസ്മസ് ട്രീയില്‍ ലൈറ്റ് തെളിയുമ്പോള്‍

ഒറ്റക്കുള്ള വലിയ ലൈറ്റുകളും ചെറിയ നിരവധി ലൈറ്റുകളും ക്രിസ്മസ് ട്രീ അലങ്കാരത്തിന് ഉപയോഗിക്കാം. പഴയ ലൈറ്റുകളാണെങ്കില് വര്ണക്കടലാസുകളോ സാറ്റിന് പേപ്പറോ പൊതിഞ്ഞ് ഭംഗിയാക്കാം. കടുത്ത വെളിച്ചവും ചൂടും തരുന്ന ലൈറ്റുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇത് മറ്റുള്ള അലങ്കാരങ്ങളുടെ ഭംഗി കുറയ്ക്കുകയും ക്രിസ്മസ് ട്രീ യഥാര്‍ത്ഥ മരത്തിലാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ ഇത് കരിഞ്ഞുപോകാന്‍ ഇട വരുത്തുകയും ചെയ്യും.
ലൈറ്റുകള്‍ ക്രിസ്മസ് ട്രീയുടെ അടിയില്‍ നിന്ന് മുകളിലേക്കോ മുകളില്‍ നിന്ന് അടിയിലേക്കോ ക്രമീകരിക്കുക. ഇടയില്‍ നിന്നും ക്രമീകരിക്കുന്നത് ഭംഗിക്കുറവാണ്. ഇത് ട്രീയുടെ ആകൃതി കളയുകയും ചെയ്യും.
ഏതു രീതിയിലാണ് ലൈറ്റുകള്‍ ക്രമീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. ട്രീയില്‍ നീളത്തിലും വട്ടത്തിലും ലൈറ്റുകളിടാം. ഇത് സാധാരണ രീതിയായതു കൊണ്ട് ക്രിസ് ക്രോസ് ആയ രീതിയായിരിക്കും നല്ലത്. എല്ലാ സ്ഥലങ്ങളിലും ലൈറ്റെത്തുവാനും ഇത് സഹായിക്കും.
ചെറിയ നക്ഷത്രങ്ങളുടെ ഉള്ളില്‍ ലൈറ്റിട്ടും ക്രിസ്മസ് ട്രീ അലങ്കരിക്കാം. ക്രിസ്മസ് ട്രീ ആയി ഒരുക്കിയിട്ടുള്ള ചെടിയിലോ മരത്തിലോ വെള്ളമൊഴിക്കുമ്പോള്‍ ലൈറ്റുകളില്‍ വെള്ളം പതിക്കാതെ സൂക്ഷിക്കുക. ലൈറ്റുകള്‍ ചീത്തയാകാനും ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഇത് ഇടവരുത്തും.



Click it and Unblock the Notifications
