Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വൈന്‍ ഗ്ലാസ് കുടിയ്ക്കുവാനും അലങ്കാരത്തിനും

വീട് ഗ്ലാസ് കൊണ്ട് അലങ്കരിക്കുന്നതിനെ പറ്റി ചിന്തിച്ചു കൂടെ. ഗ്ലാസലങ്കാരത്തിന് വിവിധ വഴികളുണ്ട്.
ഗ്ലാസ് ക്യാബിനറ്റുകള്‍ പണിയുന്നത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു അലങ്കാരമാണ്. അത്യാവശ്യത്തിന് മാത്രം മരം ഉപയോഗിച്ച് ബാക്കി ഗ്ലാസ് ഉപയോഗിക്കാം. പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ കുട്ടികളുള്ള വീട്ടിലാണെങ്കില്‍ പ്രത്യേകം ശ്രദ്ധ വേണം. കാരണം ഇത് പൊട്ടിപ്പോകാന്‍ എളുപ്പമാണ്. ഗ്ലാസ് ക്യാബിനറ്റുകള്‍ പൊടിയും അഴുക്കും തുടച്ചു വൃത്തിയാക്കി വയ്ക്കാനും ശ്രദ്ധിക്കണം. ഷെല്ഫുകളില് ഭംഗിയുള്ള ലൈറ്റുകള്‍ പിടിപ്പിക്കുന്നതും നല്ലതാണ്.
അടുക്കളയിലും ഡൈനിംഗ് മുറിയിലും ചില്ലു ഗ്ലാസുകളും ചില്ലിന്റെ പ്ലേറ്റുകളും കൊണ്ട് അലങ്കരിക്കാം. ഗ്ലാസിന്റെ ഷെല്‍ഫുകള്‍ അടുക്കളയിലുണ്ടാക്കിയാല് ഭംഗിയുള്ള ഗ്ലാസ് പ്ലേറ്റുകളും ഗ്ലാസുകളും നിരത്തിവയ്ക്കാം.
വൈന്‍ ഗ്ലാസുകള്‍ വീട് അലങ്കരിക്കാന്‍ പറ്റിയവയാണ്. വിവിധ നിറങ്ങളിലും തരങ്ങളിലുമുള്ള വൈന്‍ ഗ്ലാസുകളുണ്ട്. ബിയര്‍ ഗ്ലാസുകളും ഭംഗിയുള്ള മദ്യക്കുപ്പികളും ഗ്ലാസ് അലങ്കാരത്തിന് ഉപയോഗിക്കാം.
വീടിന്റെ ബെഡ്റൂം, ബാത്ത് റൂം ഒഴികെയുള്ള മുറികളില്‍ വര്‍ണഭംഗിയുള്ള ഗ്ലാസ് വാതിലുകള്‍ പിടിപ്പിക്കാം. ഇവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് മാത്രം.



Click it and Unblock the Notifications
