Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അടുക്കളക്ക് ചുവപ്പുനിറം ഭംഗി

വിശപ്പിന്റെ നിറമായതു കൊണ്ട് അടുക്കളക്ക് ചുവപ്പുനിറം ഏറ്റവും ഉചിതമാണ്. എന്നാല് എടുത്തുകാണിക്കുന്ന നിറമായതുകൊണ്ട് പലരും അടുക്കളക്ക് ഈ നിറം കൊടുക്കാറില്ല. പെയിന്റടിക്കാതെ തന്നെ അടുക്കളക്ക് ചുവപ്പു നല്കാന് പറ്റിയ മാര്ഗങ്ങളുണ്ട്.
അടുക്കളയില് ടൈലാണ് ഇടുന്നതെങ്കില് ചുവപ്പുനിറമുളള ടൈലുകളിടാം. തറയില് മാത്രമല്ലാ, അടുക്കളയിലെ സ്ലാബുകള്ക്കു മുകളിലും കറുപ്പിനു പകരം ചുവന്ന നിറമുളള കല്ലുകളിടാം. സ്ലാബുകള്ക്കു മുകളിലായി ചുവരില് ഒട്ടിക്കുന്ന ടൈലുകള്ക്ക് ചുവന്ന നിറം തെരഞ്ഞെടുക്കാം. ചുവപ്പിന്റെ തീക്ഷ്ണത കുറക്കാന് ആവശ്യമെങ്കില് വെളുത്ത ടൈലുകള് ഇടകലര്ത്തിക്കൊടുക്കാം. അടുക്കളയിലെ അലമാരകള്ക്ക് ചുവപ്പു നിറം നല്കാം.
വേണമെങ്കില് ചുവരില് ചുവന്ന നിറമുള്ള വാള്പേപ്പറൊട്ടിക്കാം. ആവശ്യാനുസരണം മാറ്റാമെന്നതും വില കുറവാണെന്നതു വാള്പേപ്പറിന്റെ ഗുണങ്ങളാണ്.
അടുക്കളയിലെ പാത്രങ്ങള്ക്കു വേണമെങ്കില് ചുവപ്പുനിറം നല്കാം. പ്രത്യേകിച്ചും മൈക്രോവേവ് അവനില് ഉപയോഗിക്കുന്ന പാത്രങ്ങള്. അടുക്കളയിലെ വെള്ളമെടുക്കാനുപയോഗിക്കുന്ന ജഗ്ഗും ഗ്ലാസുകളും ചുവപ്പുനിറമുളളവയാണെങ്കില് ഭംഗിയുമുണ്ടാകും.
ഊണ്മേശയിലിടുന്ന തുണി ചുവന്ന നിറത്തിലെടുക്കാം. ടേബിള്മാറ്റുകളും ചുവന്ന നിറത്തിലുള്ളത് തെരഞ്ഞെടുക്കാം.
ചുവപ്പു നിറം അടുക്കളയിലുപയോഗിക്കുന്നതുകൊണ്ട് മറ്റൊരു പ്രയോജനം കൂടിയുണ്ട്. പാറ്റകളെ അകററാന് ചുവപ്പുനിറം സഹായിക്കും.



Click it and Unblock the Notifications
