Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
അതിഥിമുറി അലങ്കരിക്കാം

സാധാരണയായി മറ്റു മുറികളേക്കാള്‍ ചെറുതായിരിക്കും അതിഥിമുറി. അതുകൊണ്ട് സ്ഥലം പാഴാക്കാത്ത വിധത്തിലുളള ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വലിയ കട്ടിലുകള്‍ക്കു പകരം സോഫാസെറ്റോ മടക്കിവയ്ക്കാവുന്ന വിധത്തിലുള്ള കട്ടിലുകളോ ഇവിടെ ഉപയോഗിക്കാം. സോഫാം കം ബെഡ് ഇവിടെ യോജിക്കുന്ന ഒരു സങ്കല്പമാണ്.
എപ്പോഴും ഉപയോഗിക്കാത്ത മുറിയായതു കൊണ്ട് അലങ്കാരവസ്തുക്കള്‍ അധികം ഇവിടെ വയ്ക്കേണ്ടതില്ല. വെളള നിറം പെട്ടെന്ന് അഴുക്കാവുമെന്നത് കൊണ്ട് അതിഥിമുറിയില്‍ വെളളനിറം കഴിവതും കുറവ് ഉപയോഗിക്കുക. ചുവരുകള്‍ക്കും വെള്ളനിറം കൊടുക്കാതിരിക്കുക.
അതിഥിമുറിയിലേക്കുള്ള ലൈറ്റുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ലൈറ്റുകള്‍ ഉപയോഗിക്കാതെ ബെഡ്്ലാംപുകളോ ഷേഡുള്ള തരം ലൈറ്റുകളോ തെരഞ്ഞെടുക്കണം. ചുവരിന്റെ നിറത്തിനു ചേരുന്ന ലൈറ്റുകള്‍ തെരഞ്ഞെടുക്കണം.
ഭംഗിയുള്ള ലളിതമായ പൂപ്പാത്രങ്ങളോ പൂക്കളോ അതിഥി മുറിയില്‍ വയ്ക്കാം. ചുവരുകളില്‍ പെയിന്റിംഗുകളും തൂക്കാം.
കുളിമുറി അതിഥിമുറിയോടു ചേര്‍ത്തുണ്ടാക്കാന്‍ ശ്രമിക്കണം. ബക്കറ്റ്, സോപ്പ്, ഷാംപൂ, ടവല്‍ തുടങ്ങിയവയും കുളിമുറിയില്‍ സൂക്ഷിക്കണം.
മുറി അലങ്കരിക്കുമ്പോള്‍ അലങ്കാരത്തേക്കാളെറെ സൗകര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. പണം ചെലവാക്കിയിട്ടും അതിഥികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങളില്ലെങ്കില്‍ അതിഥിമുറിക്കു തന്നെ പ്രസക്തിയില്ലാതാകും. മുറി എപ്പോഴും വൃത്തിയായിരിക്കുകയും വേണം.



Click it and Unblock the Notifications
