Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്രിസ്മസിന് പൂന്തോട്ടവും അലങ്കരിക്കാം

വീട് നക്ഷത്രങ്ങള്‍, വര്‍ണലൈറ്റുകള്‍ എന്നിവ കൊണ്ട് അലങ്കരിച്ചു കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങാം. നിങ്ങള്‍ക്കൊരു പൂന്തോട്ടമുണ്ടെങ്കില്‍ അലങ്കാരം ഒന്നു കൂടി മനോഹരമാക്കാം. പച്ചപ്പിനിടയിലും പൂക്കള്ക്കിടയിലും അലങ്കാരങ്ങള്‍ക്ക് പ്രസക്തിയും ഭംഗിയും ഏറെയുണ്ട്.
പൂന്തോട്ടത്തില്‍ വര്ണലൈറ്റുകളിടുന്നതും നക്ഷത്രങ്ങളിടുന്നതും ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് കൂടുതല്‍ ഭംഗി പകരം. ചെറിയ ലൈററുകളും റാന്തലുകളും അലങ്കാരത്തിന് ഉപയോഗിക്കാം. വിവിധ വര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ അലങ്കാരത്തിന് ഉപയോഗിക്കാം.
സാധാരണ ബള്‍ബുകളില്‍ വര്‍ണക്കടലാസുകള്‍ പൊതിഞ്ഞു തൂക്കിയാല്‍ പൂന്തോട്ടം കൂടുതല്‍ ഭംഗിയാകും. ഉപയോഗശൂന്യമായ ബള്‍ബുകളും കത്തുന്ന ബള്‍ബുകളും ഈ രീതിയില്‍ അലങ്കരിക്കാം.
വര്‍ണഭംഗിയുള്ള ബോളുകളും റിബണുകളും ക്രിസ്മസ് അലങ്കാരത്തിന് ഒഴിവാക്കാനാവാത്തവയാണ്. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള അലങ്കാരങ്ങളായിരിക്കും പൂന്തോട്ടത്തില്‍ കൂടുതല്‍ യോജിക്കുക. പൂന്തോട്ടത്തില്‍ പച്ചപ്പുണ്ടെങ്കില്‍ പച്ച നിറം അധികം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
പൈന്‍ മരമോ മറ്റെന്തെങ്കിലും ഉയരമുള്ള ചെടികളോ ഉപയോഗിച്ച് പൂന്തോട്ടത്തില്‍ ക്രിസ്മസ് ട്രീ ഒരുക്കുകയുമാകാം. ഇവയില്‍ അലങ്കാരങ്ങള്‍ക്കൊപ്പം വര്ണക്കടലാസുകളില് സമ്മാനപ്പൊതികള്‍ തൂക്കുന്നതും കൗതുകമുള്ള കാഴ്ചയായിരിക്കും.



Click it and Unblock the Notifications
