Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
കറി സൂപ്പറാകാന്‍ സവാള വഴറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഒരു കറിയുടെ സ്വാദ് നിശ്ചയിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. മസാലകളോടൊപ്പം അതില്‍ ചേര്‍ക്കുന്ന സവാളയ്ക്കും ഒരു മുഖ്യമായ പങ്കുണ്ടെന്ന് പറയാം. പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങള്‍ വെയ്ക്കുമ്പോള്‍ നമ്മള് ചേര്‍ക്കുന്ന സവാളയുടെ അളവും, അതിനെ ശരിയായ വിധത്തില്‍ വഴറ്റി ഉപയോഗിക്കുന്നതും കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. കറികളില്‍ സവാള ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഇറച്ചിക്കറി
ഇറച്ചി വെയ്ക്കുമ്പോള്‍ സാധാരണ രീതിയില്‍ സവാളയാണ് മിക്കവരും ഉപയോഗിക്കുക. പണ്ടത്തെ രീതിയില്‍ ചെറിയ ഉള്ളി ഉപയോഗിക്കുന്നത് പൊതുവില്‍ കുറവായിരിക്കും. ഇത്തരത്തില്‍ ഇറച്ചി തയ്യാറആക്കുമ്പോള് സവാള എടുക്കുന്നതില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇറച്ചിയില്‍ അമിതമായി സവാള ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, കറിയായി വെയ്ക്കുമ്പോള്‍ കുറച്ച് സവാളയും, അതിന്റെ കൂടെ കുറച്ച് ചെറിയ ഉള്ളിയും ചേര്‍ക്കുന്നതാണ് നല്ലത്.
പലരും ഇറച്ചി വെയ്ക്കാന്‍ സവാള വഴറ്റുമ്പോള്‍ തുടക്കത്തില്‍ തന്നെ ഉപ്പ് ചേര്‍ക്കുന്നത് കാണാം. സവാള വേഗത്തില്‍ വഴറ്റിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഉപ്പ് ചേര്‍ക്കുന്നത്. എന്നാല്‍, തുടക്കത്തില്‍ തന്നെ ഉപ്പ് ചേര്‍ക്കുന്നത് സവാള മധുരിക്കുന്നതിന് കാരണമാകുന്നു. കറിയ്ക്കും ചെറിയ രീതിയില്‍ മധുരം ലഭിക്കാന്‍ ഇതൊരു കാരണമാണ്. അതുപോലെ, കറിയ്ക്ക് നല്ല നിറം ലഭിക്കാന്‍, സവാള ഏകദേശം ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുന്നത് നല്ലതാണ്. അതല്ലെങ്കില്‍ സവാള പൊരിച്ചത് ചേര്‍ക്കുന്നതും കറിയ്ക്ക് നല്ല നിറം ലഭിക്കാന്‍ സഹായിക്കും. അതുപോലെ, സവാള വേഗത്തില്‍ വഴറ്റിയെടുക്കാന്‍ കനം കുറച്ച് അരിയുന്നതും നല്ലതാണ്. അതുപോലെ, കറിയ്ക്ക് സ്വാദ് വേണമെങ്കില്‍ കറി വെയ്ക്കുന്ന സമയത്ത് സവാള അരിയാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. മുന്‍കൂട്ടി അരിഞ്ഞ് വെയ്ക്കുന്നത് കറിയുടെ സ്വാദ് നശിപ്പിക്കുന്നു.
മീന്‍ കറി
ചിലര്‍ മീന്കറിയില് സവാള ചേര്‍ക്കാറുണ്ട്. മീന്കറിയില് സവാള ചേര്‍ക്കുമ്പോള്‍ ഒരു ചെറിയ സവാളയുടെ ചെറിയ ഭാഗം കനം കുറച്ച് മാത്രം അരിഞ്ഞ് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. കാരണം, സവാള അമിതമായാല്‍ കറി മധുരിക്കാനുള്ള സാധ്യത കൂടുതലാണ്. മീന്കറിയില് സവാളയ്ക്ക് പകരം, ചെറിയ ഉള്ളി ചേര്‍ക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്.
ബിരിയാണി
നെയ്യും വെളിച്ചെണ്ണയും ചേര്‍ത്ത് അതില്‍ സവാള പൊരിച്ച്, ഈ സവാള ബിരിയാണിയില്‍ ചേര്‍ക്കുന്നത് സ്വാദ് വര്‍ദ്ധിപ്പിക്കും. അതുപോലെ, സവാള പൊരിക്കുമ്പോള്‍ കുറച്ച് പഞ്ചസ്സാര ചേര്‍ക്കുന്നത് നല്ലതാണ്. സവാള നല്ല ക്രിസ്പിയായി ലഭിക്കാന്‍ ഇത് സഹായിക്കുന്നതാണ്. ദം ബിരിയാണി തയ്യാറാക്കുമ്പോള്‍ ചിക്കന്‍ വേവിക്കുന്നതില്‍ കുറച്ച് സവാള പൊരിച്ചത് ചേര്‍ക്കുന്നതും സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.
തോരന്‍
പാവയ്ക്ക് തോരന്‍ വെയ്ക്കുമ്പോള്‍ അതില്‍ നാളികേരത്തിന് പകരം, സവാള ചേര്‍ക്കുന്നത് പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഉരുളക്കിഴങ്ങ് ഉപ്പേരി വെയ്ക്കുമ്പോള്‍ അതില്‍ സവാള ചേര്‍ക്കാതിരിക്കുക. കറി വേഗത്തില്‍ ചീത്തയാകാന്‍ കാരണമായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
