Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഇങ്ങനെ സൂക്ഷിച്ചാല്‍ നാളികേരം കേടാകില്ല, ദിവസങ്ങളോളം ഉപയോഗിക്കാം
നാളികേരം ചേര്‍ക്കാത്ത കറികള്‍ മലയാളി തീന് മേശയില്‍ കുറവായിരിക്കും. നാളികേരം അരച്ചും, വറത്തും, തേങ്ങാപ്പാല്‍ എടുത്തും തയ്യാറാക്കുന്ന കറികളും പലഹാരങ്ങളുമാണ് കേരളത്തില്‍ അധികവും. പ്രത്യേക മണവും രുചിയും ആഹാരങ്ങള്‍ക്ക് നല്കുന്ന നാളികേരം സൂക്ഷിക്കാന്‍ അല്‍പ്പം പ്രയാമാണ്. ഉടച്ച നാളികേരം, ഒരു ദിവസത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ കേടാകാനുള്ള സാധ്യത കൂടുതലാണ്. ചിലര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാണാം. എന്നാല്‍, ഇതും നാളികേരത്തില്‍ രുചി വ്യത്യാസം വരുത്തുന്ന ഘടകം തന്നെ. പിന്നെ എങ്ങനെ നാളികേരം സൂക്ഷിക്കും എന്നല്ലേ? അതിനുള്ള ഉപാധികളിതാ!

നാളികേരം തിരഞ്ഞെടുക്കുമ്പോള്‍
കടകളില്‍ നിന്നും നാളികേരം തിരഞ്ഞെടുക്കുമ്പോള്‍ നല്ല വെള്ളമുളഅളതും തൂക്കം തോന്നിപ്പിക്കുന്നതുമായ നാളികേരം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഉണങ്ങിത്തുടങ്ങിയ നാളികേരം, അല്ലെങ്കില്‍ വെള്ളം വറ്റിത്തുടങ്ങിയ നാളികേരം എന്നിവ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ വാങ്ങുന്ന നാളികേരം ഒരു പ്ലാസ്റ്റിക്ക് കവറില്‍ നിറച്ച് ഫ്രിഡ്ജിന്റെ ഏറ്റവും അടിഭാഗത്തെ തട്ടില്‍ സൂക്ഷിക്കുക. പച്ചക്കറികള്‍ സൂക്ഷിക്കുന്ന തട്ടില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ആവശ്യാനുസരണം എടുത്ത് ഉടച്ച് ഉപയോഗിക്കാവുന്നതാണ്.
ചിരകിയ നാളികേരം
നാളികേരം ചിരകിയത് ബാക്കി വന്നല്, അല്ലെങ്കില്‍ ഉടച്ച നാളികേരം പൂര്‍ണ്ണമായും ഉപയോഗിക്കേണ്ട ആവശ്യം വന്നില്ലെങ്കില്‍, ഒരു സിപ് ലോക്ക് കവറില്‍ ഈ നാളികേരം ഇട്ട് ഫ്രീസറില്‍ സൂക്ഷിക്കുക. ഇത്തര്തതില്‍ ചെയ്യുന്നത് നാളികേരം ചിത്തയാകാതിരിക്കാന് സഹായിക്കുന്നതാണ്. ഫ്രിഡ്ജില്ലാത്തവര് ആണെങ്കില്‍ നാളികേരത്തില്‍ കുറച്ച് ഉപ്പ് പുരട്ടിയതിന് ശേഷം ചൂട് തട്ടുന്ന സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജില്ലാത്തവര് ചിരകിയ നാളികേരം വേഗത്തില്‍ ഉപയോഗിച്ച് തീര്‍ക്കുന്നതാണ് നല്ലത്.
ഉണക്കി സൂക്ഷിക്കാം
നാളികേരം വേഗത്തില്‍ കേടാകാതിരിക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം ഉണക്കി സൂക്ഷഷിക്കുക എന്നതാണ്. നല്ലരീതിയില്‍ ഉണക്കി സൂക്ഷിച്ചാല്‍, ഈ നാളികേരം, പലഹാരം തയ്യാറാക്കാനും, വറുത്തരച്ച് വെയ്ക്കുന്ന കറികളില്‍ ചേര്‍ക്കാനും നല്ലതാണ്. കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാനും സഹായിക്കുന്നതാണ്.
വെയില് കൊള്ളാതെ സൂക്ഷിക്കാം
നാളികേരം വാങ്ങിയാല്‍, പുറത്ത് വെയില് കൊള്ളുന്ന വിധത്തില്‍ നാളികേരം ഇടരുത്. ഇത്തരത്തില്‍ നാളികേരം സൂക്ഷിച്ചാല്‍ വേഗത്തില്‍ നാളികേരത്തില്‍ നിന്നും വെള്ളം വറ്റുന്നതാണ്. കൊപ്രയാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍, പാല് എടുക്കാന്‍ വേണ്ടി നീക്കി വെയ്ക്കുന്ന നാളികേരം തണലുള്ള ഭാഗത്ത് സൂക്ഷിക്കുക. അല്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഈര്‍പ്പം
നാളികേരത്തില്‍ അമിതമായി ഈര്‍പ്പം തട്ടുന്നത് നാളികേരം വേഗത്തില്‍ കേടാകുന്നതിന് കാരണമാണ്. അതിനാല്‍, നാളികേരം സൂക്ഷിക്കുമ്പോള്‍ അമിതമായി നനവുള്ള സ്ഥലത്ത് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഫ്രിഡ്ജില്‍ ചിരകിയ നാളികേരം സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്ത വിധത്തില്‍ വേണം സൂക്ഷിക്കാന്‍. അതുപോലെ, ഫ്രിഡ്ജിലുള്ള മറ്റു സാധനങ്ങളുടെ മണം തട്ടാത്ത വിധത്തില്‍ നാളികേരം സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
