Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീട് മുഴുവന്‍ പൊടിയാണോ? ഈ മൂന്ന് ചെടികള്‍ വീട്ടിനുള്ളില്‍ വെക്കൂ, തൊട്ടുനോക്കിയാലും പൊടികിട്ടില്ല
വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന രണ്ട് പ്രധാനകാര്യങ്ങളാണ് വീട്ടിനുള്ളിലെ പൊടിയും പ്രാണികളും. എത്രയെല്ലാം അടിച്ചുതുടച്ചിട്ടാലും അല്‍പ്പസമയം കഴിഞ്ഞാല്‍ പലയിടത്തും പൊടി കാണാനാകും. ഇന്നത്തെ കാലത്ത് ആരോട് ചോദിച്ചാലും പൊടിശല്യം അവരുടെയെല്ലാം പ്രശ്നമാണെന്ന് മനസ്സിലാകും. എപ്പോഴും പൊടി തുടയ്ക്കുന്ന തുണിയും ഡസ്റ്ററും കൊണ്ട് നടക്കുക എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. ഈ പ്രശ്നത്തിന് ഏറെക്കുറെ ശാശ്വതവും പ്രായോഗികവുമായ ഒരു പരിഹാരമുണ്ട്. പ്രകൃതിദത്തമാണ് എന്നതാണ് ഈ പരിഹാരത്തിന്റെ ഏറ്റവും വലിയ മേന്മ.

വീടിനുള്ളില്‍ വെക്കാവുന്ന ചില ചെടികള്‍ക്ക് വീട്ടിലെ പൊടിശല്യം കുറയ്ക്കാനാകും. ഇവ പൊടി പിടിച്ചെടുക്കുക മാത്രമല്ല, വീടിനുള്ളിലെ വായു ശുദ്ധീകരിക്കുകയും ചെയ്യും. ഏതെല്ലാമാണ് ആ ചെടികള്‍ എന്നറിയാം.
സ്പൈഡര്‍ പ്ലാന്റ്
വലിയ പരിപാലനമൊന്നും വേണ്ടാത്ത ഒരു ചെടിയാണ് സ്പൈഡര്‍ പ്ലാന്റ്. വീടിന്റെ അകത്തളങ്ങള്‍ക്ക് പച്ചപ്പും മനോഹാരിതയും നല്‍കുമെന്ന് മാത്രമല്ല, അവ വീടിനുള്ളിലെ പൊടി നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. സ്പൈഡര്‍ പ്ലാന്റിന്റെ നീണ്ട, ലോലമായ ഇലകളും അതിനുള്ളിലെ വരകളും പൊടി പിടിച്ചെടുക്കും. വെളിച്ചത്തിന്റെ കാര്യത്തില്‍ വലിയ കണിശതകളൊന്നും ഈ ചെടിക്കില്ല. വെളിച്ചം കുറച്ച് കുറഞ്ഞാലും ഇവ നന്നായി വളര്‍ന്നോളും. അതുകൊണ്ട് ഏത് റൂമിലും ഇവ വെക്കാം. ഈ ചെടിക്ക് രോഗങ്ങളോ കേടുകളോ ഒന്നും അധികം വരില്ല. അതുകൊണ്ട് ചെടു പരിപാലിക്കാന്‍ സമയം ഇല്ലാത്തവര്‍ക്കും വളര്‍ത്താവുന്ന ഒരു ചെടിയാണിത്.
സ്നെയ്ക്ക് പ്ലാന്റ്
ഈ ചെടിക്ക് വിചിത്രമായ മറ്റൊരു പേര് കൂടി ഉണ്ട്.
mother-in-law's tongue, എന്നാണത്. ഈ ചെടി പാമ്പുകളെ വീട്ടില്‍ നിന്നും വീടിന്റെ പരിസരത്ത് നിന്നും അകറ്റിനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. കാണാനും മനോഹരമായ ചെടിയാണിത്. ഇതൊന്നുമല്ലാതെ പൊടി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഈ ചെടിയുടെ വലിയൊരു ഗുണം. മാത്രമല്ല വായു ശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഹാനികരമായ മാലിന്യങ്ങളെ ആഗിരണം ചെയ്യുകയും രാത്രികാലങ്ങളില്‍ ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഇവ അനുഗ്രഹം തന്നെയാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത അന്തരീക്ഷത്തിലും ഈ ചെടി വളരും. വളരെ കുറച്ച് നനവ് മാത്രമേ ഇതിനാവശ്യമുള്ളു. തിരക്കുപിടിച്ച ജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമാണ് ഈ ചെടി.
പീസ് ലില്ലി
പീസ് ലില്ലിയുടെ അതിമനോഹരമായ വെളുത്ത പുഷ്പവും തിളക്കമുള്ള ഇലകളും വീടിന്റെ അകത്തളത്തില്‍ സമാധാന അന്തരീക്ഷം നല്‍കുമെന്ന് മാത്രമല്ല, അത് വീടിനുള്ളിലെ പൊടി അകറ്റാനും അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളെ അകറ്റാനും ഫലപ്രദമാണ്. അതുമാത്രമല്ല, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ പോലുള്ള രാസവസ്തുക്കളെ ആഗിരണം ചെയ്യാനുള്ള കഴിവും ഈ ചെടിക്കുണ്ട്. വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.



Click it and Unblock the Notifications
