Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഷൂ അഴിക്കുമ്പോള്‍ ദുര്‍ഗന്ധം വരാറുണ്ടോ? മാറ്റിയെടുക്കാന്‍ ഇതാ 4 വഴികള്‍
എത്ര ശ്രദ്ധിച്ചാലും ചിലര്‍ ഷൂ അഴിയ്ക്കുമ്പോള്‍ ആ പരിസരത്ത് ഒരു ദുര്‍ഗന്ധം വമിക്കാന്‍ ആരംഭിക്കും. ചിലരുടെ ഷൂ എവിടെ ഇരിക്കുന്നുവോ, അതില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് അടുത്തിരിക്കുന്നവരെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. എന്തുകൊണ്ടിയിരിക്കും ഷൂവില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത്? ഇത് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന 4 കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഷൂ ദുര്‍ഗന്ധത്തിനു പിന്നില്‍
ചിലര്‍ക്ക് കാല്പാദം അമിതമായി വിയര്‍ക്കാറുണ്ട്. കാല്പാദം വിയര്‍ക്കുമ്പോള്‍ അതില്‍ നിന്നും ബാക്ടീരിയകള്‍ രൂപ്പെടുന്നു. ഈ ബാക്ടീയകള്‍ ഷൂവില്‍ കെട്ടിക്കിടക്കുന്നു. ദീര്‍ഘനേരം ഷൂ ധരിച്ചിരിക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യം മൂലം ഷൂവില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാകുന്നു. ഷൂവില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത്, അതുപോലെ, തുറന്ന സ്ഥലത്ത് ഷൂ സൂക്ഷിക്കാതെ വെയ്ക്കുന്നതുമെല്ലാം ഷൂവില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാണ്. അതുപോലെ, സോക്സ് ധരിക്കാതെ ഷൂ ധരിക്കുന്നത്, കാലില്‍ നിന്നും ചെളി ഷൂസില്‍ പറ്റിപിടിക്കുന്നതിന് കാരണമാകുന്നു. ഇത് വൃത്തിയാക്കിയില്ലെങ്കില്‍ ദുര്‍ഗന്ധം ഉണ്ടായേക്കാം. അതുപോലെ, സോക്സ് കഴുകാതെ ദിവസങ്ങളോളം ധരിക്കുന്നതും ദുര്ഗന്ധത്തിനുപിന്നിലെ കാരണമാണ്. ഇവ ഒഴിവാക്കി ഷൂ നല്ല വൃത്തിയില്‍ സൂക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാം.
ബേക്കിംഗ് സോഡ
ഷൂവില്‍ നിന്നും ദുര്‍ഗന്ധം ഇല്ലാതാക്കാനും, ഷൂ വൃത്തിയാക്കി എടുക്കാനും ബേക്കിംഗ് സോഡ നല്ലതാണ്. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ക്കണം. ഇവ നല്ലപോലെ മിക്സ് ചെയ്ത്, പേയ്സ്റ്റ് പരുവത്തിലാക്കുക. ഒരു ബ്രഷ് ഉപയോഗിച്ച്, ഈ മിശ്രിതത്തില്‍ മുക്കി ഷൂവില്‍ നന്നായി പുരട്ടണം. ഷൂവിന്റെ സോളില്‍ നല്ലപോലെ പുരട്ടാന്‍ മറക്കരുത്. 15 മിനിറ്റിന് ശേഷം ഒരു തുണി ഉപയോഗിച്ച് നല്ലപോലെ തുടച്ചെടുക്കുക. അതിനുശേഷം വെയിലത്ത് വെയ്ക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് ഷൂവില്‍ നിന്നും ദുര്‍ഗന്ധം ഇല്ലാതാകാന്‍ സഹായിക്കുന്നതാണ്.
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും ഷൂവില്‍ നിന്നും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി 1 ടീസ്പൂണ്‍ ഉപ്പ് എടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ പൊടിയുപ്പും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഷൂവില്‍ തേച്ച് പിടിപ്പിക്കണം. 5 മിനിറ്റ് കഴിയുമ്പോള്‍ ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക. അതിനുശേഷം നനഞ്ഞ തുണികൊണ്ട് തുടയ്ക്കണം. പിന്നീട്, വെയിലത്ത് വെച്ച് ഉണക്കിയെടുക്കാവുന്നതാണ്.
സോക്സ് തിരഞ്ഞെടുക്കുമ്പോള്‍
സോക്സ് തിരഞ്ഞെടുക്കുമ്പോള്‍ വിയര്‍പ്പ് പറ്റിപ്പിടിക്കാത്ത മെറ്റീരിയലില്‍ തയ്യാറാക്കിയിട്ടുള്ള സോക്സ് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം സോക്സ് ഉപയോഗിക്കുന്നതിലൂടെ ഷൂവില്‍ വിയര്‍പ്പ് പറ്റിപ്പിടിക്കാനുള്ള സാധ്യത കുറയുന്നു. കൂടാതെ, ദുര്‍ഗന്ധം വരാനുള്ള സാധ്യതയും കുറയുന്നുണ്ട്.
സൂക്ഷിക്കേണ്ട വിധം
ഷൂ എല്ലായ്പ്പോഴും തുറന്ന സ്ഥലത്ത് സൂക്ഷിക്കുക. ഷൂവില്‍ നിന്നും വിയര്‍പ്പ് നീക്കം ചെയ്യണം. അതുപോലെ, അഴുക്ക് നിറഞ്ഞ സോക്സ് ഉപയോഗിക്കാതിരിക്കുക. സോക്സ് ദിവസേന മാറ്റുന്നതും ഷൂവില്‍ നിന്നും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
