Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
നല്ലവണ്ണം പഴുത്ത പഴത്തിന്റെ തൊലി ദിവസങ്ങള്‍ക്കുള്ളില്‍ കറുത്തുപോകുന്നത് വീട്ടമ്മമ്മാര്‍ക്ക് എന്നും തലവേദനയുണ്ടാക്കുന്ന കാര്യമാണ്. കുറച്ച് പഴമൊക്കെ ആണെങ്കില്‍ തൊലി കറുത്തുപോകുന്നതിന് മുമ്പ് കഴിച്ചുതീര്ക്കാമെന്ന് കരുതാം. പക്ഷേ കുറച്ചധികം പഴുണ്ടെങ്കില് അത് കറുത്തുപോയാല്‍ വെറുതെ കളയുകയേ വഴിയുള്ളൂ. കാരണം തൊലി കറുത്തുപോയ പഴം കഴിക്കാന്‍ എല്ലാവര്ക്കും മടിയാണ്.

പഴം കറുത്തുപോകാനുള്ള കാരണം
വേനല്‍ക്കാലത്താണ് പഴത്തിന്റെ തൊലി വേഗത്തില്‍ കറുത്തുപോകുന്നത്. പഴത്തിനുള്ളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന എഥിലീന്‍ ആണ് ഇതിന് കാരണം. എഥിലീന്‍ പഴത്തിലെ മഞ്ഞനിറത്തെ ബ്രൗണ്‍ നിറമാക്കുന്നു. ആദ്യം കറുത്ത കുത്തുകള്‍ ആണ് ഉണ്ടാകുക. ഇതിനെ എന്‍സൈമാറ്റിക് ബ്രൗണിംഗ് എന്നാണ് വിളിക്കുന്നത്.
അപ്പോള്‍ എന്താണ് ഇതിനൊരു പോംവഴി. പഴം ഫ്രഷ് ആയി ദിവസങ്ങളോളം സൂക്ഷിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ. ഉണ്ടെന്നാണ് കഴിഞ്ഞിടെ ടിക്ടോക്കില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ പറയുന്നത്. ഡസ്റ്റിന് ഹെയ്ഡ്ലി എന്നയാള്‍ ഒരു പരീക്ഷണം നടത്തി അതിന്റെ വീഡിയോ തന്റെ അക്കൗണ്ടായ @that40yearguy എന്നതില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ വഴിയാണ് ഇനി പറയാന്‍ പോകുന്നത്. വെറും വെള്ളം മാത്രം ഉണ്ടെങ്കില്‍ പഴത്തിന്റെ പുതുമ പതിനഞ്ച് ദിവസത്തോളം അങ്ങനെ തന്നെ നിലനിര്‍ത്താമെന്ന് ഡസ്റ്റിന് പറയുന്നു.
വെള്ളം കൊണ്ടൊരു മാജിക്
വീഡിയോയില്‍ ഡസ്റ്റിന് മൂന്ന് പഴങ്ങള്‍ ഒരു പാത്രത്തിനുള്ളില്‍ വെള്ളം നിറച്ച് അതില്‍ ഇട്ടുവെച്ചു. മൂന്ന് പഴങ്ങള്‍ പുറത്തും വെച്ചു. ഒരാഴ്ച പഴങ്ങള്‍ അതേ നിലയില്‍ സൂക്ഷിച്ചുവെച്ചു. വെള്ളത്തില്‍ സൂക്ഷിച്ച പഴങ്ങളുടെ ഞെട്ട് താഴേക്ക് വെച്ചിരുന്നു. 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡസ്റ്റിന് ഈ പഴങ്ങള്‍ പരിശോധിച്ചത്.
വെള്ളത്തിലിട്ടുവെച്ച പഴങ്ങള്‍ പുറത്തിരുന്ന പഴങ്ങളേക്കാള്‍ ഫ്രഷ് ആയിരുന്നതായി ഡസ്റ്റിന് പറയുന്നു. അവ ചീഞ്ഞുപോകുകയോ ഉടഞ്ഞുപോകുകയോ ചെയ്തിരുന്നില്ല. എന്നാല്‍ പുറത്തുവെച്ചിരുന്ന പഴം പൂര്‍ണ്ണമായും ചീഞ്ഞിരുന്നു. കയ്യിലെടുത്തപ്പോഴേക്കും അവ മുറിഞ്ഞുപോയി. ഈ പരീക്ഷണത്തില്‍ നിന്നും പഴങ്ങള്‍ വെള്ളത്തിനുള്ളില്‍ സൂക്ഷിച്ചാല്‍ അവ പുതുമ പോകാതെ ദിവസങ്ങളോളം നില്‍ക്കുമെന്ന അനുഭവമാണ് ഡസ്റ്റിന് പങ്കുവെച്ചത്.
പഴം കറുത്തുപോകാതെ സൂക്ഷിക്കാന്‍ മറ്റുചില വഴികള്‍
ഓരോ പഴവും വെവ്വേറെയാക്കുക
സാധാരണയായി പഴം ഒരു പടലയായായാണ് ഇരിക്കുക. അതില്‍ എട്ടോ പത്തോ അതിലധികമോ പഴങ്ങള്‍ ഒന്നിച്ചുണ്ടാകും. പഴങ്ങള്‍ ഉയര്‍ന്ന അളവില്‍ എഥിലീന്‍ വാതകം പുറപ്പെടുവിക്കും. ആ വാതകത്തിന്റെ സാന്നിധ്യം തൊലി കറുപ്പിക്കുന്നത് വേഗത്തിലാക്കും. ഓരോ പഴവും പടലയില്‍ നിന്നും പിരിച്ചെടുത്ത് വെവ്വേറെയായി സൂക്ഷിക്കുകയാണ് എഥിലീന്റെ ഉയര്‍ന്ന അളവ് നിയന്ത്രിക്കാനുള്ള ഒരു വഴി. അതുവഴി പഴം കുറച്ചുദിവസം കൂടി തൊലി കറുക്കാതെയിരിക്കും.
ഞെട്ട് പൊതിഞ്ഞുവെക്കുക
പഴത്തിന്റെ തൊലി വേഗത്തില്‍ കറുത്തുപോകുന്നത് തടയാനുള്ള മറ്റൊരു വഴി അതിന്റെ ഞെട്ട് പ്ലാസ്റ്റിക്കോ അലൂമിനിയം ഫോയിലോ ഉപയോഗിച്ച് പൊതിഞ്ഞുവയ്ക്കലാണ്. എഥിലീന്‍ വാതകം എളുപ്പത്തില്‍ മറ്റ് പഴങ്ങളിലേയ്ക്ക് പരക്കാതിരിക്കാന്‍ ഇത് സഹായിക്കും.
ഫ്രിഡ്ജില്‍ വയ്ക്കാം
മറ്റ് ഫലങ്ങളെ പോലെ ഫ്രഷ് ആയിരിക്കാന്‍ പഴവും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. കുറഞ്ഞ താപനിലയില്‍ തൊലി കറുത്തുപോകുന്ന പ്രക്രിയ പതുക്കെയാകും. ഫ്രിഡ്ജില്‍ വെച്ചാലും പഴം കൂടുതല്‍ പഴുക്കുമെങ്കിലും ഫ്രഷ് ആയി തന്നെ ഇരിക്കും.
വായുകടക്കാതെ സൂക്ഷിക്കുക
നല്ലവണ്ണം പഴുത്ത പഴങ്ങള്‍ വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി ഫ്രീസറിനുള്ളിലും സൂക്ഷിക്കാം. ഫ്രീസിംഗിലൂടെ പഴം കൂടുതല്‍ പഴുത്തുപോകുന്നത് തടയാം.
ചെറുനാരങ്ങ നീര്
പഴം തൊലി പൊളിച്ച് കഷ്ണങ്ങളാക്കിയോ അല്ലാതെയോ ഒരു വായു കടക്കാത്ത പാത്രത്തിനുള്ളില്‍ വെച്ച് അതിലേയ്ക്ക് ചെറുനാരങ്ങാനീര് ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്. ചെറുനാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം പഴം കൂടുതല്‍ പഴുത്തുപോകുന്നത് തടയും.
തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക
ഉയര്‍ന്ന താപനിലയിലാണ് പഴം കൂടുതല്‍ പഴുത്തുപോകുന്നകത്. ഇത് ഒഴിവാക്കാന്‍ തണുപ്പുള്ള, നനവ് ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
