Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മഴയെന്ന് കരുതി വെള്ളം പാഴാക്കല്ലേ, ചിലവ് കുറഞ്ഞ രീതിയില്‍ മഴവെള്ള സംഭരണികള്‍ തയ്യാറാക്കാം
മഴക്കാലമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ പലരും വെള്ളത്തിന്റെ ഉപയോഗത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. പലപ്പോഴും പൈപ്പ് തുറന്ന് വിടുന്നതും വെള്ളം അനാവശ്യമായി പാഴാക്കുന്നതും പലര്‍ക്കും ശീലമായിക്കാണും. എന്നാല്‍ പിന്നീട് ഒരു അവസരത്തില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിലെ ഉപയോഗത്തിനായി മഴവെള്ളം ശേഖരിക്കാനും സംഭരിക്കാനുമുള്ള ലളിതമായ മാര്‍ഗങ്ങള്‍ ഇന്ന് തന്നെ നമുക്ക് ആരംഭിക്കാം. അതില്‍ വരുന്നതാണ് എപ്പോഴും മഴവെള്ള സംഭരണികള്‍.
കുറഞ്ഞ മഴയുള്ള പ്രദേശങ്ങളില്‍ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഈ രീതി വെള്ളം സംരക്ഷിക്കാനും മറ്റ് സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. പലപ്പോഴും ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളാണ് ഇതിന് വേണ്ടി പലരും കണ്ടെത്തുന്നത്. ഇത്തരം മഴവെള്ള സംഭരണികളെക്കുറിച്ച് അറിയാത്തത് പലരേയും മറ്റ് ചില മാര്‍ഗ്ഗങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഇനി നിങ്ങള്‍ക്ക് ചില കുറഞ്ഞ ബജറ്റ് മഴവെള്ള സംഭരണ രീതികള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേല്‍ക്കൂര മഴവെള്ള സംഭരണം
മേല്‍ക്കൂര മഴവെള്ള സംഭരണം ഏറ്റവും സാധാരണമായ ഒരു രീതിയാണ്. മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം ശേഖരിച്ച് ടാങ്കുകളില്‍ സംഭരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായി ഗട്ടറുകള്‍, ഡൗണ്സ്പൗട്ടുകള്, ഒരു സംഭരണ ടാങ്ക് എന്നിവ ഉള്‍പ്പെടുന്നു. ഈ രീതി ചെലവ് കുറഞ്ഞതും സജ്ജീകരിക്കാന്‍ എളുപ്പവുമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. അധികം കഷ്ടപ്പെടാതെ നിങ്ങള്‍ക്ക് നാളെയുടെ ഉപയോഗത്തിനായി മഴവെള്ളം സംഭരിച്ച് വെക്കാം.
ബാരല്‍ സംവിധാനം
ബാരല്‍ സംവിധാനം മറ്റൊരു ലളിതമായ രീതിയാണ്. മേല്ക്കൂരകളില് നിന്ന് മഴവെള്ളം ശേഖരിക്കാന്‍ ബാരലുകള്‍ ഉപയോഗിക്കുന്നു. വെള്ളം പിടിക്കാന്‍ ഡൗണ്‍ സ്പൗട്ടുകള്ക്ക് താഴെ ബാരലുകള്‍ സ്ഥാപിച്ചിക്കുകയും അത് വഴി വെള്ളം സംഭരിച്ച് വെക്കുകയം ചെയ്യുന്നു. ഈ രീതി വിലകുറഞ്ഞതും വേഗത്തില്‍ സജ്ജീകരിക്കാവുന്നതുമാണ്. ബാരലുകള്‍ പ്ലാസ്റ്റിക് അല്ലെങ്കില്‍ ലോഹം കൊണ്ട് നിര്‍മ്മിക്കാം.

ഗ്രൗണ്ട് ക്യാച്ച്മെന്റ് സിസ്റ്റംസ്
തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് മഴവെള്ളം ശേഖരിക്കുന്നത് ഗ്രൗണ്ട് ക്യാച്ച്മെന്റ് സംവിധാനങ്ങള്‍ പലരും പരീക്ഷിക്കുന്നു. ഇത് ഒരു സ്റ്റോറേജ് ടാങ്കിലേക്കോ കുളത്തിലേക്കോ വെള്ളം എത്തിക്കുന്ന പ്രക്രിയയാണ്. അതിനായി ചരിഞ്ഞ പ്രതലമാണ് ഉപയോഗിക്കുന്നത്. വലിയ തുറസ്സായ സ്ഥലങ്ങളുള്ള പ്രദേശങ്ങള്‍ക്കാണ് ഈ രീതി ഏറ്റവും അനുയോജ്യം. അത് മാത്രമല്ല വളരെ കുറഞ്ഞ ചിലവില്‍ ഈ മഴവെള്ള സംഭരണി നിര്‍മ്മിക്കാവുന്നതാണ്.
പെര്‍കോലേഷന്‍ കുഴികള്‍
ഭൂഗര്‍ഭജലം സംഭരിക്കുന്ന രീതിയാണ് ഇത്. അതിനായി പെര്‍കോലേഷന്‍ പിറ്റുകള്‍ ഉപയോഗിക്കുന്നു. ചരലും മണലും നിറച്ച ലളിതമായ കുഴികളാണിവ. ഈ കുഴികളിലേക്ക് മഴവെള്ളം ഒഴുകിയെത്തുകയും ഇവിടെ നിന്ന് അത് ഭൂഗര്‍ഭത്തിലേക്ക് ഒഴുകുകയും അവിടെ നിന്ന് ഇത് ശുദ്ധീകരിക്കപ്പെടുയും ചെയ്യുന്നു. ഈ രീതി ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ ചിലവ് വളരെ കുറഞ്ഞതുമായിരിക്കും.

റെയിന്‍ ഗാര്‍ഡന്‍സ്
മേല്‍ക്കൂരകള്‍, ഡ്രൈവ്വേകള്, മറ്റ് പ്രതലങ്ങളില്‍ നിന്ന് ഒഴുകുന്ന മഴവെള്ളം ശേഖരിക്കുന്ന രീതിയെയാണ് റെയിന്‍ ഗാര്‍ഡനുകള്‍ എന്ന് പറയുന്നത്. ഇതിനായി നല്ലതുപോലെ വെള്ളം ആഗിരണം ചെയ്യുന്നതും തഴച്ചുവളരുന്നതുമായ ചെടികളാല് നിറഞ്ഞ ആഴം കുറഞ്ഞ കുഴികള്‍ എടുക്കുന്നു. ഇത് ഭാവിയില്‍ വെള്ളപ്പൊക്കം കുറയ്ക്കാനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത്തരം മഴത്തോട്ടങ്ങള് നിങ്ങളുടെ ജല ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സ്വാല്സ്
വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആഴം കുറഞ്ഞ ചാനലുകളാണ് സ്വാലുകള്. അവ മഴവെള്ളത്തിന്റെ ഒഴുക്ക് മന്ദീഭവിപ്പിക്കുകയും അത് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അനുവദിക്കുകയും ചെയ്യുന്നു. പുല്ല് അല്ലെങ്കില്‍ മറ്റ് സസ്യങ്ങള്‍ ഉപയോഗിച്ച് സ്വെല്‍സ് നിരത്താം. ഈ രീതി ഫലപ്രദവും ചെലവുകുറഞ്ഞതുമാണ്. ഇത്രയും മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ വളരെ ചിലവ് കുറഞ്ഞ രീതിയില്‍ മഴവെള്ളം സംഭരിക്കാവുന്നതാണ്. നാളെയുടെ ഭാവിയിലേക്ക് വേണ്ടി നമുക്ക് ഇന്ന് തന്നെ മഴവെള്ളം സംഭരിക്കാവുന്നതാണ്.



Click it and Unblock the Notifications

