Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
അരി അരയ്ക്കാതെ 30 മിനിറ്റില്‍ പാലപ്പം തയ്യാറാക്കാം; വേണ്ടത് ഇവ മാത്രം
മലയാളി തീന്മേശയില് പ്രത്യക്ഷപ്പെടുന്ന ഒരു പ്രധാന വിഭവമാണ് പാലപ്പം. അരികുതിര്‍ത്ത്, അതില്‍ കുറച്ച് ചിരകിയ തേങ്ങയും, ചോറും ചേര്‍ത്ത് അരച്ച് തയ്യാറാക്കി എടുക്കുന്ന ഈ അപ്പം വളരെയധികം സ്വാദുള്ള ഒരു പലഹാരമാണ്. സാധാരണ പലഹാരങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്നും വിഭിന്നമായി 8 മണിക്കൂര്‍ അരി കുതിര്‍ത്ത്, തലേദിവസം അരച്ചുവെച്ച്, മാവ് പുളിപ്പിച്ചെല്ലാം വേണം ഈ അപ്പം തയ്യാറാക്കാന്‍. അതിനാല്‍, പെട്ടെന്ന് വിരുന്നുകാര് വന്നാല്‍, അല്ലെങ്കില്‍ കഴിക്കാന്‍ തോന്നിയാല്‍ എളുപ്പത്തിലൊന്നും ഇവ തയ്യാറാക്കാന്‍ സാധിച്ചെന്ന് വരില്ല.

ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ വളരെ എളുപ്പത്തില്‍ പാലപ്പം തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഒരു കപ്പ്- വറുത്ത പത്തിരിപ്പൊടി
അര കപ്പ്- നാളികേരം ചിരകിയത്
രണ്ട് ടീസ്പൂണ്‍- പഞ്ചസ്സാര
കാല് ടീസ്പൂണ്‍- ഉപ്പ്
കാല് ടീസ്പൂണ്‍- ഇന്‍സ്റ്റന്റ് യീസ്റ്റ്
ആവശ്യത്തിന് വെള്ളം
തയ്യാറാക്കേണ്ട വിധം
മേല്‍പ്പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത് നല്ലതുപോലെ മിക്സിയുടെ ജാറില്‍ ഇട്ട് അരച്ചെടുക്കുക. അതിനുശേഷം ഒരു ബൗളിലേയ്ക്ക് മാവ് ചേര്‍ത്ത് വെയ്ക്കുക. മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഈ ചൂടുവെള്ളത്തിലേയ്ക്ക് മാവ് ഒഴിച്ചുവെച്ച പാത്രം ഇറക്കി വെയ്ക്കുക. പാത്രം മൂടി വെയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് നല്ലതുപോലെ പൊന്തി വരുന്നതാണ്. ഈ മാവ് ഉപയോഗിച്ച് അപ്പം തയ്യാറാക്കാം. വളരെ എളുപ്പത്തിലല് ഈ അപ്പം തയ്യാറാക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യീസ്റ്റ് ചേര്‍ക്കുമ്പോള്‍ ഇന്‍സ്റ്റന്റ് യീസ്റ്റ് തന്നെ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. വെള്ളത്തിനുപകരം, നിങ്ങള്‍ക്ക് തേങ്ങാപ്പാല്‍ വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. അരിപ്പൊടി എടുക്കുമ്പോള്‍ പുട്ടുപൊടി എടുക്കരുത്. പത്തിപ്പൊടി തന്നെ തിഞ്ഞെടുക്കുക. തേങ്ങ ചിരകിയത് ചേര്‍ക്കാന്‍ മറക്കരുത്. ഈ മാവ് അധിക നേരം പുറത്ത് വെയ്ക്കുന്നത് മാവ് പുളിക്കുന്നതിന് കാരണമാകും. അതിനാല്‍, ആവശ്യം കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ എടുത്ത് വെയ്ക്കുക. അതുപോലെ അപ്പം ചൂടോടുകൂടി കഴിക്കാന്‍ ശ്രദ്ധിക്കുക. ചൂടാറിയതിന് ശേഷം കഴിക്കുന്നത് അപ്പത്തിന്റെ സ്വാദ് കുറയ്ക്കും. അതുപോലെ, അപ്പത്തില്‍ ഉപ്പ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. മധുരം കൂടിയാലും അപ്പം കഴിക്കാനുള്ള സ്വാദ് കുറയുന്നതാണ്. അപ്പം ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. പിറ്റേ ദിവസം ചൂടാക്കുമ്പോള്‍ ചെറുചൂടില്‍ ചൂടാക്കാന്‍ ശ്രദ്ധിക്കുക. ഓവനില്‍ ചൂടാക്കുമ്പോള്‍ ഒരു ചെറിയ പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കുക. അപ്പം സോഫ്റ്റായിരിക്കാന് സഹായിക്കുന്നതാണ്.
കോമ്പിനേഷന്‍
ഈ അപ്പത്തിന്റെ കൂടെ തേങ്ങാപ്പാല്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ, മുട്ട റോസ്റ്റ് നല്ലതാണ്. കിഴങ്ങു കറി കൂട്ടി ഈ അപ്പം കഴിക്കുന്നതും നല്ലതായിരിക്കും. ചിക്കന്‍, ബീഫ് എന്നിവയും നല്ലൊരു കോമ്പിനേഷനാണ്. ഗ്രീന്‍പീസ് മസാലക്കറിയും, പനീര്ക്കറിയും അപ്പത്തിന്റെ കൂടെ നല്ലതാണ്.



Click it and Unblock the Notifications
