Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തണുത്ത മുറിക്ക് ചൂട് പകരാന്‍
തണുത്ത കാലാവസ്ഥയുടെ സമയമാണ് വിന്റര്‍ .ഈ സമയത്ത് കുറച്ച് ചൂടും സൗകര്യവുമുള്ള സ്ഥലമായിരിക്കും നാം ആഗ്രഹിക്കുക. ശൈത്യകാലത്തിന്റെ തീക്ഷ്ണത ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ അത്തരം ഇടങ്ങള്‍ സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയും. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ വിന്റര്‍ ഹോം സൃഷ്ടിച്ചെടുക്കാം. ശിശിരകാലം അടുത്തെത്തുന്നതോടെ അതിനുള്ള സ്റ്റെപ്പുകള്‍ തുടങ്ങാം.
നല്ല തെളിഞ്ഞ പ്രസന്നമായ ദിവസമാണെങ്കിലും ശിശിരത്തിന്റെ കുളിര് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. വീടിന്റെ ഇന്റീരിയര്‍ നിറങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ചൂടുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാം. ഫര്‍ണീച്ചര്‍ കവറുകളുടെ നിറം മാറ്റി ലിവിംഗ് റൂം സോഫയ്ക്ക് കമ്പിളിയുടേയോ, ലെതറിന്റേയോ കവറുകള്‍ ഇടാം. തണുത്ത് വിറച്ച് പുറത്ത് നിന്നു വന്നിരിക്കുമ്പോള്‍ ചൂട് കിട്ടും. വേനല്‍ക്കാലത്ത് ചുരുറ്റിക്കൂട്ടി വെച്ച കയറ്റുപായ(പരവതാനി) നിവര്‍ത്തിയിടാന്‍ പറ്റിയ സമയമാണ്.
തെളിഞ്ഞ കര്‍ട്ടണുകള്‍ മാറ്റി കട്ടികൂടിയ കര്‍ട്ടണുകള്‍ ഇടുന്ന സമയമാണ് വിന്റര്‍. തലയിണ അടക്കം വരുന്ന പുതിയ ഇരിപ്പിടങ്ങളായിരിക്കും ലിവിംഗ് റൂമിലുണ്ടാവുക. സാധാരണ തലയിണക്കവര്‍ മാറ്റി കമ്പിളി, ലെതര്‍ കവറുകള്‍ ഉപയോഗിക്കുക. നല്ല ചൂട് കിട്ടും. ചുമരിനും ജനലിനുമടുത്ത് നിന്നും ഫര്‍ണീച്ചറുകള്‍ മാറ്റി മുറിയുടെ നടുക്കായിട്ട് ഇടുക.

1)നിറം
പുറത്തുനിന്നുള്ള ശിശിരത്തിലെ കുളിര് വല്ലാതെ കഷ്ടപ്പെടുത്തുമ്പോള്‍ മുറിയുടെ നിറം മാറ്റുക. കടുത്ത പിങ്ക്, ഗ്രേ, ഒലിവ് എന്നിവ ചേര്‍ന്ന പെയിന്റുകള്‍ അടിക്കുക.

2)തീ
തീകൂട്ടാന്‍ ലിവിംഗ് സ്പേസില്‍ സ്ഥലമൊരുക്കുക. ഓറഞ്ച്, മെറൂണ്‍, മഞ്ഞ നിറങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തൂക്കിയിടുക.

3)ഫര്‍ണീച്ചറുകള്‍ ക്രമീകരിക്കുക
ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ സ്ഥാനം മാറ്റിയിടുക. ചുമരിന്റേയും ജനലിന്റേയു സമീപത്തുനിന്നും മാറ്റി മുറിയുടെ നടുക്കിലേയക്കോ തീകുട്ടുന്നതിന് അടുത്തേക്കോ സാധനങ്ങള്‍ മാറ്റിയിടുക. ചൂടായിരിക്കട്ടെ.

4)ജനല്‍ കര്‍ട്ടണുകള്‍
ശിശിരകാലം വരുമ്പോള്‍ തെളിഞ്ഞ നിറമുള്ള കര്‍ട്ടണുകള്‍ക്ക് പകരം കടുത്ത നിറമുള്ള കര്‍ട്ടണുകള്‍ മാറ്റിയിടുക. മുറിക്ക് ചൂടും നല്‍കും സുഖവും തോന്നും.

5)കവറുകള്‍
തലയിണക്കവറും കുഷ്യന് കവറും മാറ്റിയിടാന്‍ പറ്റിയ സമയമാണ്. കമ്പിളി പോലുള്ളവ നോക്കി വാങ്ങുക. നല്ല ചൂട് കിട്ടട്ടെ.

6)കിടക്ക കൂടുതലാവട്ടെ
കിടക്കയുടെ പാളികള്‍ ഒന്നില്‍ കൂടുതലാവട്ടെ. സാധാരണ വിരിക്കുന്ന കിടക്കവിരിക്ക് പുറമെ ലിനന്‍ തുണിയുടെ കവര്‍ കൂടി വിരിച്ചോളൂ.

7)ഡിന്നര്‍ ടേബിള്‍
ഊണ് മേശമേല്‍ ബ്ലാങ്കറ്റ് വിരിക്കുക. ഇരിപ്പിടത്തിലും ചൂട് നല്കാന് പാകത്തിന് തുണി വിരിക്കുക. മെഴുകുതിരി കൊണ്ട് ചൂട് കിട്ടാന്‍ നല്ല മെഴുകുതിരി ഹോള്‍ഡര്‍ വാങ്ങിക്കുക.

8)ഇരിക്കാന്‍ സൗകര്യം
സ്വീകരണമുറി ആകെ മൊത്തം ഉടച്ച് വാര്‍ക്കുക. മുറിക്ക് അല്‍പ്പം വിശാലത തോന്നട്ടെ, ചൂട് പകരുന്ന നിറങ്ങള്‍ ചാര്‍ത്തുക. തെളിഞ്ഞതും ചൂട് നല്‍കുന്നതുമായ വെളിച്ചം ഉപയോഗിക്കുക വായിക്കാനും കാപ്പികുടിക്കാനും, ചുവപ്പ്, മെറൂണ്‍, കടുത്ത പിങ്ക്, ഓറഞ്ച് വകഭേദങ്ങള്‍ ഉപയോഗിക്കുക.



Click it and Unblock the Notifications
